ADVERTISEMENT

തിരുവനന്തപുരം ∙ ലൈഫ് പദ്ധതിയിൽ രണ്ടു ലക്ഷത്തി പതിന്നാലായിരത്തിലേറെ വീടുകൾ പണിതുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം സത്യ വിരുദ്ധമെന്ന് കോൺസ് പാർലമെന്ററി പാർട്ടി ഉപനേതാവ് കെ.സി. ജോസഫ് എംഎൽഎ. ഗീബൽസിനെ പോലും കടത്തി വെട്ടുന്ന പ്രചരണ തന്ത്രങ്ങൾ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കെ.സി. ജോസഫ് കുറ്റപ്പെടുത്തി.

നിയമസഭയിൽ സിപിഎം എംഎൽഎ കെ.ജെ. മാക്സിയുടെ ചോദ്യത്തിന് മന്ത്രി എ.സി. മൊയ്തീൻ നൽകിയ ഉത്തരമനുസരിച്ച് ലൈഫ് പദ്ധതിയിൽ സ്ഥലമുള്ളതും വീട് പണിയാൻ അർഹതയുള്ളവരുമായി കണ്ടെത്തിയത് 1,00,618 പേർ മാത്രമാണ്. പിന്നെയെങ്ങനെ 2,14,212 പേർക്ക് വീട് നൽകി? ഞങ്ങൾക്ക് ലഭ്യമായ കണക്ക് പ്രകാരം ഒരു ലക്ഷം വീടു പോലും പണി പൂർത്തിയായിട്ടില്ല. അതിനാൽ ഒരോ പഞ്ചായത്തിലും, നഗരസഭയിലും എത്ര വീടുകൾ വീതം പണി പൂർത്തിയാക്കിയെന്ന കണക്ക് പ്രസിദ്ധീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ.സി. ജോസഫ് ആവശ്യപ്പെട്ടു.

Content Highlight: K C Joseph, Life Mission Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com