ന്യൂഡൽഹി∙ കോൺഗ്രസ് എംപി രമ്യ ഹരിദാസിനെ ബിജെപിയുടെ വനിതാ എംപി പാർലമെന്റിൽ വച്ച് കയ്യേറ്റം ചെയ്തെന്നു പരാതി. സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് രമ്യ പരാതി നൽകി.... Ramya Haridas, Loksabha, Assault By BJP Woman MP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോൺഗ്രസ് എംപി രമ്യ ഹരിദാസിനെ ബിജെപിയുടെ വനിതാ എംപി പാർലമെന്റിൽ വച്ച് കയ്യേറ്റം ചെയ്തെന്നു പരാതി. സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് രമ്യ പരാതി നൽകി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ ലോക്സഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു. ഇവരെ പ്രതിരോധിക്കാൻ ബിജെപി അംഗങ്ങളും ഇറങ്ങി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു പരാതിക്കിടയാക്കിയ സംഭവം.

ADVERTISEMENT

രാജസ്ഥാനിൽനിന്നുള്ള ബിജെപി എംപി ജസ്കൗർ മീണയാണ് കയ്യേറ്റം ചെയ്തതെന്ന് സ്പീക്കർക്കുള്ള പരാതിയില്‍ രമ്യ പറയുന്നു. ഇത്തരം നടപടികൾ താനൊരു വനിതയും ദലിതുമായതിനാലാണ് ആവർത്തിക്കപ്പെടുന്നതെന്നും ബിജെപി എംപിക്കെതിരെ നടപടിയെടുക്കണമെന്നും രമ്യ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ശീതകാല സമ്മേളനത്തിനിടയിൽ രമ്യ ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ രണ്ടു വനിതാ എംപിമാരെ ലോക്സഭയിലെ മാർഷലുമാർ കയ്യേറ്റം ചെയ്തെന്ന പരാതിയും ഉയർന്നിരുന്നു. മഹാരാഷ്ട്ര സർക്കാർ രൂപീകരണ വിഷയത്തിലാണ് അന്ന് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്.

ADVERTISEMENT

അതേസമയം, കയ്യേറ്റം ചെയ്തെന്ന ആരോപണം തെറ്റാണെന്ന് ജസ്കൗർ മീണ പ്രതികരിച്ചു. ‘ആരോപണം തെറ്റാണ്. ലോക്സഭയിൽ രമ്യ ഹരിദാസ് ഉയർത്തിയ ബാനർ എന്റെ തലയിൽ തട്ടി. മുന്നോട്ടു മാറി നിൽക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു. ഞാൻ അവരെ കയ്യേറ്റം ചെയ്യുകയോ തള്ളുകയോ ചെയ്തിട്ടില്ല. ദളിത് എന്ന പദം അവർ ഉപയോഗിച്ചാൽ, ‍ഞാനും ദളിത് വനിതയാണ്’ – ജസ്കൗർ മീണ പറഞ്ഞു.

English Summary: Cong's Ramya Haridas alleges assault by BJP woman MP in LS, lodges complaint with Speaker

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT