കുമ്പളങ്ങി∙ ‘കവരടിച്ച് കിടക്കണേണ്ട്, കൊണ്ടോയി കാണിക്കാൻ പാടില്ലേ ? ’ കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ ബോബിയുടെ ഈ ഡയലോഗിന് ശേഷമുള്ള ദൃശ്യങ്ങൾ സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. ഈ സിനിമയ്ക്കൊപ്പം ഹിറ്റായൊരു പ്രതിഭാസമാണ് കവര് അല്ലങ്കിൽ കുമ്പളങ്ങി കായലിലെ നീലവെളിച്ചം. .....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമ്പളങ്ങി∙ ‘കവരടിച്ച് കിടക്കണേണ്ട്, കൊണ്ടോയി കാണിക്കാൻ പാടില്ലേ ? ’ കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ ബോബിയുടെ ഈ ഡയലോഗിന് ശേഷമുള്ള ദൃശ്യങ്ങൾ സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. ഈ സിനിമയ്ക്കൊപ്പം ഹിറ്റായൊരു പ്രതിഭാസമാണ് കവര് അല്ലങ്കിൽ കുമ്പളങ്ങി കായലിലെ നീലവെളിച്ചം. അത്രയ്ക്കു മനോഹരമാണ് ആ ദൃശ്യങ്ങൾ. ആ കാഴ്ച നേരിൽ കാണാൻ കഴിയുമോ എന്ന ആളുകളുടെ സംശയം അവസാനിപ്പിച്ചു കുമ്പളങ്ങി കായലിൽ വീണ്ടും കവര് കണ്ടു തുടങ്ങി. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കവരിന്റെ സീസൺ. കായലിൽ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചത്തോടെ ഇവ ദൃശ്യമാകും. ഇവ നേരിൽ കാണാനും ക്യാമറയിൽ പകർത്താനുമായി ഒട്ടേറെ യുവാക്കളാണ് രാത്രിയിൽ കുമ്പളങ്ങിയിൽ എത്തുന്നത്.

കുമ്പളങ്ങിയിലെ തെക്കു പടിഞ്ഞാറൻ മേഖല, കല്ലഞ്ചേരി, ആഞ്ഞിലിത്തറ, ആറ്റത്തടം, കുളക്കടവ് എന്നിവിടങ്ങളിലെ ഒഴുക്കില്ലാത്ത കായലിലും കെട്ടുകളിലും കവര് കാണാം. ഒറ്റപ്പെട്ട പ്രദേശമാണെങ്കിൽ കുറച്ചുകൂടി മനോഹരമായി ഇവ ദൃശ്യമാകും. വേനൽക്കാലത്ത് കായലിൽ ഉപ്പ് വർധിക്കുന്നതും വെള്ളത്തിന്റെ കട്ടി കൂടുന്നതുമാണ് കവര് ദൃശ്യമാകാൻ കാരണം. ചില ഭാഗങ്ങളിൽ ഫ്ലുറസെന്റ് നിറത്തിലും ഇതു കാണപ്പെടുന്നു. കായലിൽ ഉപ്പിന്റെ അളവ് കൂടും തോറും പ്രകാശവും വർധിക്കും. മഴക്കാലമായാൽ കായലിൽ നിന്ന് ഇവ അപ്രത്യക്ഷമാവും. വരും ദിവസങ്ങളിൽ ഉപ്പുകൂടുന്നതോടെ കായലിൽ കവര് അതിമനോഹരമായി ദൃശ്യമാകും. രാത്രിയാവുന്നതോടെ കുമ്പളങ്ങി കായലിൽ കല്ലെറിഞ്ഞും വഞ്ചി ഇറക്കിയും ഓളമുണ്ടാക്കി നീല വെളിച്ചം സൃഷ്ടിക്കുകയാണ് യുവാക്കൾ.

ADVERTISEMENT

എന്താണ് കവര് ?

‘ബയോലൂമിനസെൻസ്’ എന്ന പ്രതിഭാസത്തെയാണ് കവര് എന്നു നാട്ടുഭാഷയിൽ വിളിക്കുന്നത്. ബാക്ടീരിയ, ഫങ്കസ്, ആൽഗേ പോലെയുള്ള സൂഷ്മ ജീവികൾ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ഇത്. ഇതേ പ്രതിഭാസം തന്നെയാണ് മിന്നാമിനുങ്ങ് പ്രകാശം പുറപ്പെടുവിക്കുന്നതിനുള്ള കാരണവും. കാണുന്നവർക്ക് ഇതു കൗതുകവും അത്ഭുതവുമാണെങ്കിലും ഇവയ്ക്ക് ഇതു പ്രതിരോധ മാർഗം കൂടിയാണ്. ഇണയെയും ഇരയേയും ആകർഷിക്കാനും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും സൂഷ്മജീവികൾ ഈ വെളിച്ചം പ്രയോജനപ്പെടുത്തുന്നു. ‘തണുത്ത വെളിച്ചം’ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഇവയെ നമുക്ക് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. കടലിനോട് ചേർന്ന കായൽ തീരങ്ങളിലാണ് ' ബയോലൂമിനസെൻസ് ' കൂടുതലും ദൃശ്യമാകുക.

ADVERTISEMENT

പ്രത്യേക മുന്നറിയിപ്പ്: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ അത്യാവശ്യമല്ലാത്ത യാത്രകളും ഒത്തുചേരലുകളും ഒഴിവാക്കേണ്ടതാണ്.

English Summary: Bioluminescence at Kumbalangi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT