തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് 9 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 118 ആയി. ഇതിൽ 112 പേരാണു ചികിത്സയിലുള്ളത്. ഇന്നു രോഗം സ്ഥിരീകരിച്ചതിൽ 2 പേർ പാലക്കാട് സ്വദേശികളാണ്. .. covid, Corona, Pinarayi Vijayan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് 9 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 118 ആയി. ഇതിൽ 112 പേരാണു ചികിത്സയിലുള്ളത്. ഇന്നു രോഗം സ്ഥിരീകരിച്ചതിൽ 2 പേർ പാലക്കാട് സ്വദേശികളാണ്. എറണാകുളത്ത് 3, പത്തനംതിട്ടയിൽ 2, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വീതമാണ് രോഗം. ഇതിൽ നാലു പേർ ദുബായിൽനിന്ന് എത്തിയവരാണ്. ഒരാൾ യുകെയിൽനിന്നും മറ്റൊരാൾ ഫ്രാൻസിൽനിന്നും വന്നതാണ്.

മൂന്ന് പേർക്കു സമ്പർക്കം വഴിയാണ് രോഗം ലഭിച്ചത്. തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ ചികിൽസയിലുണ്ടായിരുന്ന 2 പേർ രോഗം മാറി ഡിസ്ചാർജ് ആയി. ആകെ 76,542 ആളുകളാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 76,010 പേർ വീടുകളിലും 532 പേർ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4902 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 3465 എണ്ണത്തിൽ രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 118 പേർക്ക് വൈറസ് ബാധയുണ്ടായതിൽ 91 പേർ വിദേശത്തുനിന്നെത്തിയ ഇന്ത്യക്കാരാണ്. എട്ടു വിദേശികൾ. ബാക്കി 19 പേർക്ക് സമ്പർക്കം മുഖേന വൈറസ് ബാധിച്ചു.

ADVERTISEMENT

ഇന്നലെ സംസാരിച്ചതിൽനിന്നു വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇന്നലെ രാജ്യത്തു ലോക്ഡൗൺ നടപ്പാക്കി. നമ്മൾ അതിനു മുൻപ് തന്നെ ലോക്ഡൗൺ പ്രഖ്യാപിച്ചതാണ്. സ്ഥിതി കൂടുതൽ ഗൗരവമാകുന്നുവെന്നാണ് ഇതിൽനിന്നു വ്യക്തമാക്കുന്നത്. സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്കു പോകേണ്ടതുണ്ട്. ജനങ്ങള്‍ക്കു ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ട സാഹചര്യം ഭദ്രമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോൾ രോഗബാധിതരായി ചികില്‍സയിൽ കഴിയുന്നവരുടെ ഭക്ഷണം, മരുന്ന് എന്നിവയിൽ കണ്ടറിഞ്ഞുള്ള ഇടപെടലുണ്ടാകും. കേരളത്തിലാകെയുള്ള പ്രശ്നങ്ങൾ ഏതെങ്കിലും ഒരു കേന്ദ്രത്തിലിരുന്ന് പരിഹരിക്കാൻ സാധിക്കില്ല. അതുകൊണ്ടാണു വികേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ നടത്തുന്നത്. കൂടുതൽ പേരെ സന്നദ്ധ പ്രവര്‍ത്തനത്തിനായി ആവശ്യാനുസൃതം കണ്ടെത്തും. ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

English Summary: Coronavirus Outbreak - LIVE UPDATES, CM Pinarayi Vijayan Press Meet