തിരുവനന്തപുരം∙ കൊല്ലം ജില്ലയിൽ ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതർ കേരളത്തിലെ എല്ലാ ജില്ലകളിലുമായി. കഴിഞ്ഞ 18നു ദുബായിൽ നിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49കാരനാണു ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെത്തിച്ചു സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. ഇയാളെ ഉടൻ.... Kollam, Covid 19

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കൊല്ലം ജില്ലയിൽ ആദ്യമായി ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ, കേരളത്തിലെ എല്ലാ ജില്ലകളിലും വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 18നു ദുബായിൽ നിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49കാരനാണു ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെത്തിച്ചു സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. ഇയാളെ ഉടൻ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും. കോവിഡ്-19 സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുടെ പ്രാഥമിക വിവരങ്ങൾ:

∙ 18നു ദുബായിൽ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ.

ADVERTISEMENT

∙ അവിടെ നിന്ന് ബസിൽ കൊല്ലത്തേക്ക്. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷയിൽ പ്രാക്കുളത്തെ വീട്ടിലേക്ക്.

∙ വീട്ടിലെത്തി ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിക്കുന്നു. അവരുടെ നിർദേശ പ്രകാരം ഗൃഹനിരീക്ഷണത്തിൽ.

ADVERTISEMENT

∙ 25നു രാത്രി പനി തുടങ്ങിയ അസ്വസ്ഥത തോന്നിയതോടെ രാത്രി 11 മണിയോടെ അഞ്ചാലുംമൂട്ടിലെ പിഎൻഎൻഎം ആശുപത്രിയിൽ സുഹൃത്തിന്റെ ബൈക്കിലെത്തി. ജില്ലാ ആശുപത്രിയിൽ പോകാൻ ആശുപത്രി ജീവനക്കാർ നിർദേശിച്ചു.

∙ ഭാര്യാ സഹോദരനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ സ്കൂട്ടറിൽ വീട്ടിലേക്ക്.

ADVERTISEMENT

∙ രാത്രി 11.30 നു ജില്ലാ ആശുപത്രിയിലേക്ക്. കൊല്ലത്തു നിന്ന് ആംബുലൻസ് വരുത്തിയാണു പോയത്. സ്ഥലത്തെ ജനപ്രതിനിധികൾ, അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാർ തുടങ്ങിയവർ ചേർന്നാണു കയറ്റിവിട്ടത്.

∙ ജില്ലാ ആശുപത്രിയിൽ സ്രവം പരിശോധനയ്ക്കു േശഖരിച്ചു. സംശയം തോന്നി ഇവിടെ നിരീക്ഷണത്തിലാക്കാതെ 26 നു പുലർച്ചെ 3.30 മണിയോടെ വീട്ടിലേക്കു വിട്ടു.

∙ പരിശോധനാ ഫലം ഇന്നു വന്നു. റിസൾട്ട് പോസിറ്റീവ്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉടൻ മാറ്റും.

English Summary: First Covid Case Reported In Kollam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT