ചർച്ചയിൽ തീരുമാനമായില്ല; തർക്കത്തിൽ മന്ത്രിമാർ ഇടപെടുമെന്ന് കർണാടക
മംഗളൂരു∙ കര്‍ണാടക അതിര്‍ത്തി തുറക്കുന്നത് സംബന്ധിച്ച് തീരുമാനം നീളുന്നു. ചീഫ് സെക്രട്ടറിതല ചര്‍ച്ചയില്‍ തീരുമാനമായില്ല. വിഷയം ഇന്ന് മന്ത്രിമാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കര്‍ണാടക ചീഫ് സെക്രട്ടറി ഉറപ്പു നൽകി..Kerala- Karnataka border issue, manorama news

മംഗളൂരു∙ കര്‍ണാടക അതിര്‍ത്തി തുറക്കുന്നത് സംബന്ധിച്ച് തീരുമാനം നീളുന്നു. ചീഫ് സെക്രട്ടറിതല ചര്‍ച്ചയില്‍ തീരുമാനമായില്ല. വിഷയം ഇന്ന് മന്ത്രിമാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കര്‍ണാടക ചീഫ് സെക്രട്ടറി ഉറപ്പു നൽകി. പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്‍റെ സമ്മതവും ആവശ്യമെന്ന് നിലപാടെടുത്തു.
ആംബുലൻസ് തടയുന്ന നടപടി പിൻവലിക്കണം, രോഗികളെ തരംതിരിക്കരുത്
കേരള-കർണാടക അതിർത്തിയിൽ ആംബുലൻസുകൾ തടയുന്ന നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു ഇന്ത്യാന ആശുപത്രി എംഡി ഡോ. യൂസഫ് കുംബ്ലെ ജില്ലാ ഡപ്യൂട്ടി കമ്മിഷണർക്കു നിവേദനം നൽകി.
കോവിഡ് ബാധിച്ചതോടെ മംഗളൂരുവിലെ ആശുപത്രികളിൽ ഒപി പരിശോധന അത്യവശ്യ രോഗികൾക്കു മാത്രമാണ് നടക്കുന്നത്. എന്നാൽ അത്യാഹിത നിലയിലുള്ള ആംബുലൻസിൽ എത്തുന്ന രോഗികൾക്കു ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ അവർ രണ്ടോ മൂന്നോ മണിക്കൂർ കൊണ്ടു മരിച്ചു പോകും. ഹാർട്ട് അറ്റാക്ക്, പക്ഷാഘാതം, അപകടം. രക്തസ്രാവം തുടങ്ങിയവ ഉള്ളവർക്ക് എത്രയും പെട്ടെന്ന് ഐസിയുവിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കണം.
ഇതിൽ പലർക്കും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സ വേണം. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരും ജീവനക്കാരും യന്ത്രസംവിധാനങ്ങളും ആവശ്യമാണ്. ഇത്തരം സൗകര്യങ്ങൾ എല്ലായിടത്തും ഉണ്ടാവില്ല. ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ഏറ്റവും വേഗത്തിൽ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ പല കേസുകളിലും രോഗി മരണപ്പെടും. ഡയാലിസിസ് പോലുള്ള ചികിത്സകളും യഥാസമയം ലഭിച്ചില്ലെങ്കിൽ രോഗി മരിക്കുന്ന സ്ഥിതി വരെ ഉണ്ടാകും.
തലപ്പാടി അതിർത്തിയിൽ ആംബുലൻസ് തടയുന്നതോടെ രോഗിക്ക് ചികിത്സ നിഷേധിക്കുകയാണു ചെയ്യുന്നത്. ആംബുലൻസ് കടത്തി വിട്ടില്ലെങ്കിൽ തിരിച്ചു പോയി മറ്റൊരു ആശുപത്രിയിൽ എത്തുന്നതിനിടെ രോഗി മരണപ്പെടുന്ന സ്ഥിതി ഉണ്ടാകും. കോവിഡ് അല്ല എന്തായാലും ഒരു ഡോക്ടറുടെ ഉത്തരവാദിത്വം രോഗിയെ രക്ഷിക്കുക എന്നതാണ്.
മന്ത്രി തലത്തിൽ എടുത്ത തീരുമാനമാണ് ആംബുലൻസുകൾ കടത്തി വിടാത്തത് എന്നാണ് അധികൃതർ പറയുന്നത്. ആശുപത്രികളിൽ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെങ്കിൽ ഇത്തരമൊരു തീരുമാനം മനസിലാക്കാം. മംഗളൂരുവിൽ ഒരു കോവിഡ് രോഗി പോലും ഐസിയുവിൽ ഇല്ല. കോവിഡ് രോഗികളെ നിലവിൽ ജില്ലാ വെൻലോക് ആശുപത്രിയിൽ മാത്രമാണ് പ്രവേശിപ്പിക്കുന്നത്.
ഈ സാഹചര്യത്തിൽ അതിർത്തി അടച്ചു രോഗികളെ കേരളത്തിൽ നിന്നുള്ളവർ, കർണാടകത്തിൽ നിന്നുള്ള രോഗികൾ എന്നിങ്ങനെ തരം തിരിക്കേണ്ട കാര്യമില്ല. എല്ലാ രോഗികളെയും ഒരു പോലെ കാണണം. അതിർത്തിയിൽ ആംബുലൻസ് തടയുന്നത് അവസാനിപ്പിക്കാൻ എത്രയും പെട്ടെന്നു നടപടിയെടുക്കണം.- യൂസഫ് കുംബ്ലെ ആവശ്യപ്പെട്ടു.
English Summary : Kerala- Karnataka border Issue