കോവിഡ്: എഎംബിയു വെന്റിലേറ്ററുകളുമായി ശ്രീചിത്ര; സാങ്കേതികവിദ്യ വിപ്രോയ്ക്ക്
തിരുവനന്തപുരം ∙ കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻഡ് ടെക്‌നോളജി ആര്‍ട്ടിഫിഷ്യല്‍ മാന്വല്‍ ബ്രീത്തിങ് യൂണിറ്റ് (എഎംബിയു) അടിസ്ഥാനമാക്കിയുള്ള എമര്‍ജന്‍സി വെന്റിലേറ്റര്‍ സിസ്റ്റം വികസിപ്പിച്ചെടുത്തു. ഇതിന്റെ സാങ്കേതികവിദ്യ വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡിന്...Corona Virus
തിരുവനന്തപുരം ∙ കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻഡ് ടെക്‌നോളജി ആര്‍ട്ടിഫിഷ്യല്‍ മാന്വല്‍ ബ്രീത്തിങ് യൂണിറ്റ് (എഎംബിയു) അടിസ്ഥാനമാക്കിയുള്ള എമര്‍ജന്‍സി വെന്റിലേറ്റര്‍ സിസ്റ്റം വികസിപ്പിച്ചെടുത്തു. ഇതിന്റെ സാങ്കേതികവിദ്യ വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡിന്...Corona Virus
തിരുവനന്തപുരം ∙ കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻഡ് ടെക്‌നോളജി ആര്‍ട്ടിഫിഷ്യല്‍ മാന്വല്‍ ബ്രീത്തിങ് യൂണിറ്റ് (എഎംബിയു) അടിസ്ഥാനമാക്കിയുള്ള എമര്‍ജന്‍സി വെന്റിലേറ്റര്‍ സിസ്റ്റം വികസിപ്പിച്ചെടുത്തു. ഇതിന്റെ സാങ്കേതികവിദ്യ വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡിന്...Corona Virus
തിരുവനന്തപുരം ∙ കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻഡ് ടെക്‌നോളജി ആര്‍ട്ടിഫിഷ്യല്‍ മാന്വല്‍ ബ്രീത്തിങ് യൂണിറ്റ് (എഎംബിയു) അടിസ്ഥാനമാക്കിയുള്ള എമര്‍ജന്‍സി വെന്റിലേറ്റര്‍ സിസ്റ്റം വികസിപ്പിച്ചെടുത്തു. ഇതിന്റെ സാങ്കേതികവിദ്യ വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡിന് കൈമാറി. ഉപകരണത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട ക്ലിനിക്കല്‍ ട്രയല്‍ ഉള്‍പ്പെടെയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് വിപ്രോയായിരിക്കും. ശ്രീചിത്രയിലെ അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശങ്ങളോടെ ബയോമെഡിക്കല്‍ ടെക്‌നോളജി വിങ്ങിലെ ആര്‍ട്ടിഫിഷ്യല്‍ ഓഗര്‍ന്‍സ് വിഭാഗത്തിലെ ശരത്ത് (എന്‍ജിനീയര്‍ ഇ), നാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ച കൊണ്ടാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
കോവിഡ്-19 ലോകമെമ്പാടും പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുകയാണ്. രോഗം ബാധിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. ഇത് അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള വെന്റിലേറ്ററുകളുടെ ആവശ്യകത വർധിപ്പിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ ആശുപത്രികളില്‍ ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ ആര്‍ട്ടിഫിഷ്യല്‍ മാന്വല്‍ ബ്രീത്തിംഗ് യൂണിറ്റ് വളരെയധികം സഹായകരമാകുമെന്ന് ശ്രീചിത്രയിലെ അധികൃതർ പറഞ്ഞു. ശ്വാസം എടുക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ ശ്വാസം മുട്ടുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതിനുള്ള കൈകളില്‍വച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണമാണ് എഎംബിയു ബാഗ് അഥവാ ബാഗ്- വാല്‍വ്- മാസ്‌ക് (ബിവിഎം). സാധാരണ എഎംബിയു പ്രവര്‍ത്തിപ്പിക്കുന്നതിന് കൂട്ടിരിപ്പുകാരോ മറ്റോ രോഗിയുടെ അടുത്ത് നില്‍ക്കണം.
രോഗിയോട് അടുത്തിടപഴകുന്നത് രോഗസാധ്യത വർധിപ്പിക്കുമെന്നതിനാല്‍ എഎംബിയു പ്രവര്‍ത്തിപ്പിക്കാന്‍ കൂട്ടിരിപ്പുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം സ്വീകരിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല. ഈ പ്രശ്‌നത്തിന് പരിഹാരമായാണ് ശ്രീചിത്ര ഓട്ടോമേറ്റഡ് എഎംബിയു വെന്റിലേറ്റര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ ഐസിയു വെന്റിലേറ്റര്‍ ലഭ്യമല്ലെങ്കില്‍ രോഗികള്‍ക്ക് ഇതുപയോഗിച്ച് ശ്വാസം നല്‍കാന്‍ കഴിയും. നിർമാണം വേഗത്തിലാക്കുന്നതിന് വേണ്ടി നിലവില്‍ രാജ്യത്ത് ലഭ്യമായിട്ടുള്ള ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഓട്ടോമേറ്റഡ് എഎംബിയു വെന്റിലേറ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വെന്റിലേറ്ററിന്റെ അപര്യാപ്തത മൂലം ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതിലൂടെ കഴിയും.
ഭാരം കുറഞ്ഞ, കൈകളില്‍ കൊണ്ടുനടക്കാവുന്ന ഉപകരണത്തില്‍ ഉച്ഛ്വാസ നിരക്ക്, ശ്വാസോച്ഛ്വാസ നിരക്ക്, ടൈഡല്‍ വോള്യം മുതലായവ നിയന്ത്രിക്കാന്‍ സാധിക്കും. ഇതില്‍ PEEP (Positive End Expiratory Pressure) വാല്‍വ് അധികമായി സ്ഥാപിച്ച് ശ്വസനചക്രത്തിന്റെ അവസാനത്തോടടുത്ത് ലോവര്‍ എയര്‍വേകളിലെ മര്‍ദ്ദം നിലനിര്‍ത്തി ശ്വാസം പുറത്തുവിടുന്ന സമയത്ത് ശ്വാസകോശത്തിലെ വായു അറകള്‍ക്ക് (Alveoli) കേടുവരുന്നത് തടയുന്നു. വായുവിന്റെ സ്രോതസ്സ് ഉപകരണത്തില്‍ ഘടിപ്പിക്കാന്‍ കഴിയും. സ്വയം പ്രവര്‍ത്തിക്കുന്ന ഉപകരണമായതിനാല്‍ ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനായി ആരും ഐസലേഷന്‍ റൂമില്‍ നില്‍ക്കേണ്ടതില്ല. അതുകൊണ്ട് കോവിഡ് രോഗികളുടെ ശ്വാസകോശം സംരക്ഷിക്കുന്നതിനുള്ള ചികിത്സ സുരക്ഷിതവും ഫലപ്രദവുമായി ചെയ്യാനാകും.
ഓണ്‍ലൈനായി ഇന്‍സ്റ്റിറ്റ്യൂട്ട് ക്ഷണിച്ച താത്പര്യപത്ര പ്രകാരം വിപ്രോ 3ഡി ഡിവിഷന്‍ മുഖാന്തിരം വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡ് സാങ്കേതിക വിഭാഗവുമായി ചര്‍ച്ച നടത്തുകയും ഉപകരണത്തിന്റെ മാതൃകയും പ്രവര്‍ത്തനങ്ങളും വിലയിരുത്തുകയും ചെയ്തു. തുടര്‍ന്ന് വിപ്രോയ്ക്ക് സാങ്കേതികവിദ്യ കൈമാറാന്‍ ധാരണയായകുകയായിരുന്നു. രൂപകല്‍പ്പന, സാങ്കേതികവിദ്യ, ഉപകരണത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍, ഉപകരണം കൂട്ടിയോജിപ്പിക്കുന്നതിനുള്ള (Assembly) പ്രവര്‍ത്തനങ്ങള്‍, പരിശോധനാ രീതികള്‍ (Testing Methods), ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ (Revelant Standards) എന്നിവ ഉള്‍പ്പെടെയുള്ള സാങ്കേതിക വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സാങ്കേതികവിദ്യ മനസ്സിലാക്കുന്നതിന് ശ്രീചിത്ര വിപ്രോയെ സഹായിക്കും. മാത്രമല്ല വിപ്രോ ജീവനക്കാര്‍ക്ക് ഓണ്‍ലൈനായി പരിശീലനവും നല്‍കും.
വിപ്രോ വളരെ വേഗത്തില്‍ ഉപകരണത്തിന്റെ പരിശോധന നടത്തുകയും, പ്രശ്‌നങ്ങള്‍ ഇല്ലാത്തപക്ഷം നിർമാണം ആരംഭിച്ച് എത്രയും വേഗം ഉപകരണം വിപണിയില്‍ എത്തിക്കുകയും ചെയ്യും. ഉപകരണത്തിന്റെ ക്ലിനിക്കല്‍ ട്രയല്‍ ചെയ്യുന്നതും വിപ്രോയായിരിക്കും. വിതരണം ആരംഭിക്കുന്നതിന് മുമ്പ് ഗുണമേന്മ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നിയമപരമായി പാലിക്കേണ്ട കാര്യങ്ങളും വിപ്രോ ചെയ്യും. കോവിഡ് 10 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു കക്ഷികളും സഹകരിക്കാന്‍ തീരുമാനിച്ചത്. വേഗത്തില്‍ കരാര്‍ ഒപ്പിടാനുള്ള കാരണവും ഇതുതന്നെയാണ്.
English Summary: AMBU Ventilators by Sree Chitra Tirunal Institute for Medical Sciences & Technology