മഹാമാരികൾ ലോകത്തെ കീഴടക്കുന്നത് ഇന്നും ഇന്നലെയുമല്ല. നരവംശ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പല രൂപത്തിലും ഭാവത്തിലും അവ നമ്മുടെ പൂർവികരെ കൊന്നൊടുക്കി. ആധുനിക മനുഷ്യൻ ബൗദ്ധിക വികാസം പ്രാപിക്കുകയും ആധുനിക വൈദ്യശാസ്ത്രം രൂപംകൊള്ളുകയും... Web Series on Corona, Coronavirus Updates, Covid 19, Corona, Coronavirus Latest News, Manorama News, Manorama Online, Malayala Manorama

മഹാമാരികൾ ലോകത്തെ കീഴടക്കുന്നത് ഇന്നും ഇന്നലെയുമല്ല. നരവംശ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പല രൂപത്തിലും ഭാവത്തിലും അവ നമ്മുടെ പൂർവികരെ കൊന്നൊടുക്കി. ആധുനിക മനുഷ്യൻ ബൗദ്ധിക വികാസം പ്രാപിക്കുകയും ആധുനിക വൈദ്യശാസ്ത്രം രൂപംകൊള്ളുകയും... Web Series on Corona, Coronavirus Updates, Covid 19, Corona, Coronavirus Latest News, Manorama News, Manorama Online, Malayala Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാമാരികൾ ലോകത്തെ കീഴടക്കുന്നത് ഇന്നും ഇന്നലെയുമല്ല. നരവംശ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പല രൂപത്തിലും ഭാവത്തിലും അവ നമ്മുടെ പൂർവികരെ കൊന്നൊടുക്കി. ആധുനിക മനുഷ്യൻ ബൗദ്ധിക വികാസം പ്രാപിക്കുകയും ആധുനിക വൈദ്യശാസ്ത്രം രൂപംകൊള്ളുകയും... Web Series on Corona, Coronavirus Updates, Covid 19, Corona, Coronavirus Latest News, Manorama News, Manorama Online, Malayala Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാമാരികൾ ലോകത്തെ കീഴടക്കുന്നത് ഇന്നും ഇന്നലെയുമല്ല. നരവംശ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പല രൂപത്തിലും ഭാവത്തിലും അവ നമ്മുടെ പൂർവികരെ കൊന്നൊടുക്കി. ആധുനിക മനുഷ്യൻ ബൗദ്ധിക വികാസം പ്രാപിക്കുകയും ആധുനിക വൈദ്യശാസ്ത്രം രൂപംകൊള്ളുകയും ചെയ്തതോടെ വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രക്രിയകളിലൂടെ നമുക്ക് പൂർണമായോ ഒരുപരിധി വരെയോ അവയിൽ പലതിനെയും ഉന്മൂലനം ചെയ്യുവാനോ നിയന്ത്രിക്കുവാനോ കഴിയുമായിരുന്നു. ഇന്ന് കോവിഡ്-19 എന്ന മഹാമാരി ലോകമാകമാനം മനുഷ്യജീവനെടുത്തു താണ്ഡവമാടുമ്പോൾ നാം ഇന്നുവരെ ആർജിച്ചെടുത്ത ആരോഗ്യപരിപാലന, രോഗപ്രതിരോധ സംവിധാനങ്ങൾക്ക് എന്താണു സംഭവിച്ചത് എന്ന ചിന്ത ഉയർന്നുവരിക സ്വാഭാവികം.

ആരോഗ്യപരിപാലനരംഗത്ത് സമ്പൂർണ സുരക്ഷിതത്വം അവകാശപ്പെട്ടിരുന്ന വികസിത രാജ്യങ്ങളെയും സാമ്പത്തിക, ആരോഗ്യ മേഖലകളിൽ പിന്നാക്കാവസ്ഥയിലുള്ള  വികസ്വര രാജ്യങ്ങളെയും എന്തുകൊണ്ടാണ് ഈ മഹാമാരി ഒരുപോലെ വേട്ടയാടുന്നത്? മുൻകാലങ്ങളിൽ പകർച്ചവ്യാധികളെ  തടയാൻ ഫലപ്രദമായ നടപടികൾ എടുത്തിരുന്ന ലോകരാജ്യങ്ങൾക്ക് ഇപ്പോൾ എന്തുകൊണ്ട് പിഴവു സംഭവിച്ചു?  ആരൊക്കെയാണ് ആ പിഴവിന് ഉത്തരവാദികൾ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് കോവിഡ് എന്ന മഹാമാരി.

ADVERTISEMENT

ഡിസംബർ എട്ടിനു ചൈനയിൽ കൊറോണ വിഭാഗത്തിൽപ്പെട്ട കോവിഡ് വൈറസ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതോടെയാണ് ലോകം കീഴടക്കാൻ പുതിയൊരു മഹാമാരി കൂടി എത്തിയതായി സ്ഥിരീകരിച്ചത്. ഈ പ്രഖ്യാപനത്തിനു മുൻപു തന്നെ ചൈനയിലെ രോഗവ്യാപനത്തെയും മരണസംഖ്യയെയും രക്ഷാ പ്രവർത്തനത്തെയും പറ്റി നിരവധി അനൗദ്യോഗിക റിപ്പോർട്ടുകൾ വരുന്നുണ്ടായിരുന്നു. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് വൈറസിന്റെ വ്യാപനം ആരംഭിച്ചതെന്നാണ് വിവരം. നഗരത്തിലെ മാംസമാർക്കറ്റിൽനിന്ന് വൈറസ് പടരുകയായിരുന്നെന്നാണ് കരുതപ്പെടുന്നത്. അതല്ല, വുഹാനിൽ ചൈനയ്ക്ക് രഹസ്യ ജൈവായുധ ഗവേഷണസ്ഥാപനങ്ങൾ ഉണ്ടെന്നും അവിടെനിന്നു ചോർന്ന വൈറസാണ് നാശം വിതച്ചതെന്നുമുള്ള സിദ്ധാന്തങ്ങളും പ്രചരിക്കുന്നു.

മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങളുള്ള ചൈനയിലെ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തത് വിശ്വസിക്കാമെങ്കിൽ, നവംബറിൽത്തന്നെ ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നവംബർ 17ന് ഹ്യൂബെ പ്രവിശ്യയിലെ ഒരു 55 കാരൻ അസാധാരണ രോഗവുമായി ചികിത്സ തേടിയെന്നും പക്ഷേ രോഗനിർണയം അസാധ്യമായെന്നും തുടർന്ന് 39നും 79നും ഇടയിൽ പ്രായമുള്ള അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരും ഇതേ ലക്ഷണങ്ങളുമായി ചികിത്സ തേടിയെന്നും പത്രം പറയുന്നു. ആരോഗ്യ വകുപ്പു രേഖകളെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോർട്ട്. കോവിഡ് ബാധിച്ച ഒരു രോഗി ഡിസംബർ 1ന് ചികിത്സ തേടി എത്തിയിരുന്നതായി ചൈനീസ് ഡോക്ടർമാരുടെ മെഡിക്കൽ ജേണലായ ലാൻസെറ്റും പറയുന്നുണ്ട്.

ഈ രണ്ടു വാദങ്ങളും വിശ്വസിക്കാമെങ്കിൽ ചില കാര്യങ്ങൾ വ്യക്തമാണ്. ചൈനയിലെ വൈറസ് ബാധ യഥാസമയം കണ്ടെത്താനോ നിയന്ത്രിക്കാനോ ആരോഗ്യവകുപ്പിനു കഴിഞ്ഞിരുന്നില്ല. പകർച്ചവ്യാധിയുടെ ഗുരുതരാവസ്ഥ ലോകത്തിന്റെ മുന്നിൽനിന്നു മറച്ചുവയ്ക്കുവാനായിരുന്നു അവർക്ക് താൽപര്യം. ചൈന അങ്ങനെയൊരു നീതികേട്‌ ലോകത്തോട് കാണിച്ചില്ലായിരുന്നുവെങ്കിൽ ലോകരാജ്യങ്ങൾക്ക്  ഒരുപരിധിവരെയെങ്കിലും പ്രതിരോധ നിയന്ത്രണമാർഗ്ഗങ്ങൾ കൈക്കൊള്ളുവാൻ കഴിയുമായിരുന്നെന്നും കരുതാം. കോവിഡ് സർവശക്തനായ സംഹാരരൂപിയാണെന്നും കാട്ടുതീപോലെ അതു ചൈനയിലും ലോകമാകെയും പടർന്നുപിടിക്കുമെന്നും ഉടൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അതിഭയാനകമായിരിക്കും കാര്യങ്ങളെന്നും ആദ്യം മുന്നറിയിപ്പു നൽകിയത് ഡോക്ടർ ലീ വെൻലിയാങ് എന്ന നേത്രരോഗ വിദഗ്ധനാണ്.

എന്നാൽ അടിയന്തര നടപടികൾക്കും ലോകാരോഗ്യ സംഘടനയെ വിവരം അറിയിക്കുന്നതിനും പകരം ഡോക്ടറെ ‘അജ്ഞാതവാസ’ത്തിലാക്കുകയാണ് ചൈന ചെയ്തത്. മെസേജിങ് ആപ്ലിക്കേഷനായ വി ചാറ്റിലൂടെ ഡിസംബർ മാസത്തിൽ സഹപ്രവർത്തകർക്ക് ലീ നൽകിയ മുന്നറിയിപ്പാണ് ലോകശ്രദ്ധ ചൈനയിലേക്ക് തിരിയുവാൻ കാരണമായത്. ഈ മുന്നറിയിപ്പിനെ തുടർന്ന് ‘പൊറുക്കാനാവാത്ത രാജ്യദ്രോഹകുറ്റം’ ചുമത്തപ്പെട്ട ലീയെക്കുറിച്ച് ഒരു  മാസത്തോളം ആർക്കും ഒരു അറിവും ഉണ്ടായിരുന്നില്ല. തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന്  ലീ ഗവൺമെന്റിനോട്  മാപ്പപേക്ഷിച്ചു എന്ന വാർത്തയും ഇടയ്ക്ക് പുറത്തുവന്നു. അതിനുശേഷം ലോകം അദ്ദേഹത്തെക്കുറിച്ചറിയുന്നത് ഫെബ്രുവരിയിലായിരുന്നു. അതൊരു ദുരന്ത വാർത്തയായിരുന്നു. കോവിഡ് വൈറസിന്റെ  സംഹാരശേഷി ലോകത്തെ ആദ്യമായി അറിയിക്കുവാൻ ശ്രമിച്ച ഡോക്ടർ ലീ ആ രോഗം ബാധിച്ച് മരിച്ചിരിക്കുന്നു!

ADVERTISEMENT

കോവിഡ് വൈറസ് ഒരാളിൽനിന്നു മറ്റൊരാളിലേക്കു പകരുമെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ല എന്ന് ചൈനയുടെ അറിയിപ്പ് ജനുവരി 14നാണ് ലോകാരോഗ്യ സംഘടന പുറത്തുവിടുന്നത്. ലീ പറഞ്ഞ കാര്യങ്ങൾക്കു നേർവിപരീതമായിരുന്നു ആ അറിയിപ്പ്. അനൗദ്യോഗിക ഉറവിടങ്ങൾ പുറത്തുവിട്ട വാർത്തകളായിരുന്നു സത്യമെന്നു ലോകത്തിന് ബോധ്യപ്പെടുന്നത് കോവിഡ് ഭൂഖണ്ഡങ്ങളെ കീഴടക്കിത്തുടങ്ങിയപ്പോഴാണ്. ജനുവരി 21നാണ് കോവിഡ് വൈറസ് മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് പകരുമെന്ന് ചൈനയുടെ ആരോഗ്യ കമ്മിഷൻ ആദ്യമായി സമ്മതിക്കുന്നത്. അപ്പോഴേക്കും ആയിരങ്ങൾക്ക് രോഗം ബാധിച്ചിരുന്നു.

അതുവരെ വുഹാൻ നഗരത്തിൽ പറയത്തക്ക നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. തെരുവുകളിൽ ഒത്തുചേരലുകളും ആഘോഷങ്ങളുമെല്ലാം നിർബാധം നടന്നു കൊണ്ടിരുന്നു. രോഗവ്യാപനമില്ല എന്ന ഭരണകൂട നിലപാടാവണം ആളുകൾക്ക് അതിനു ധൈര്യം നൽകിയത്. കോവിഡുമായി  ബന്ധപ്പെട്ട പരീക്ഷണങ്ങൾ പോലും ഒരവസരത്തിൽ ചൈന നിർത്തിവച്ചതായും പലർക്കും ആ സന്ദർഭത്തിൽ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതായും ന്യൂയോർക്ക് ടൈംസും നാഷനൽ റിവ്യൂവും ഉൾപ്പെടെയുള്ള നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ചൈനയുടെ ഔദ്യോഗിക സമ്മതം വരാൻ സമയമേറെയെടുത്തു. ഇക്കാലയളവിൽ മറ്റു രാജ്യക്കാർ ചൈനയിലേക്കും ചൈനക്കാർ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കും യാതൊരു നിയന്ത്രണവുമില്ലാതെ യാത്ര ചെയ്തിരുന്നു.

മാധ്യമ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും പരിമിതികൾ കൽപിക്കുന്ന കേന്ദ്രീകൃത ഭരണ സംവിധാനമുള്ള ചൈന ആഭ്യന്തര കാര്യങ്ങൾ ലോകത്തിനുമുന്നിൽ മറച്ചുവയ്ക്കുന്ന രാജ്യമാണ്. അതുകൊണ്ടുതന്നെയാണ് നിഷ്പക്ഷ നിരീക്ഷകരും ലോക മാധ്യമങ്ങളും ചൈനയെ സംശയദൃഷ്ടിയോടെ കാണുന്നതും. വാണിജ്യ, വ്യവസായ ആവശ്യങ്ങൾക്കായി നിരന്തരം ലോകവുമായി ബന്ധപ്പെടുന്ന ഈ രാജ്യം പകർച്ചവ്യാധിയെക്കുറിച്ച് ആദ്യംതന്നെ എന്തുകൊണ്ട് ലോകത്തിന് വ്യക്തമായ മുന്നറിയിപ്പു നൽകിയില്ല? എന്തുകൊണ്ട് ആദ്യഘട്ടത്തിൽത്തന്നെ മറ്റു രാജ്യങ്ങളുമായുള്ള ഗതാഗതം താൽക്കാലികമായെങ്കിലും വിച്ഛേദിച്ചില്ല? ലോകം മുഴുവൻ അതിവേഗം പകർന്ന മഹാമാരി എന്തുകൊണ്ട് ചൈനയിലെ  മറ്റു നഗരങ്ങളെയും ഗ്രാമങ്ങളെയും ബാധിച്ചില്ല? ഏത് വിധത്തിലാണ് വ്യാപനത്തെ ചൈന മാസങ്ങളോളം പ്രതിരോധിച്ചത്? വൈറസിനെ നിയന്ത്രിക്കുവാൻ അവർ കൈകൊണ്ട നടപടികൾ എന്തൊക്കെയാണ്? വിമർശകരുടെ  ചോദ്യങ്ങൾക്കുമുന്നിൽ ചൈന എന്തുകൊണ്ട് മൗനം പാലിക്കുന്നു? ലോകത്തെയാകെ പ്രതികൂലമായി ബാധിച്ച ഒരു പകർച്ചവ്യാധി ആയിരുന്നിട്ടുകൂടി ചൈന എന്തുകൊണ്ട് ലോകത്തിനു മുമ്പിൽ പല കാര്യങ്ങളും ഒളിച്ചു വയ്ക്കുന്നു?

കോവിഡ് ചൈനയുടെ ജൈവായുധമാകാൻ സാധ്യതയുണ്ടെന്ന സംശയം പ്രകടിപ്പിച്ചത് ഇസ്രയേൽ മുൻ സൈനിക ഇന്റലിജൻസ് ഓഫിസർ ഡാനി ഷൊഹത് ആണ്. വാഷിങ്ടൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തുടർന്ന് പലരും ഈ സംശയം ഉന്നയിക്കുകയുണ്ടായി. എന്നാൽ തങ്ങളുടെ രാജ്യത്തെ നശിപ്പിക്കാനായി യുഎസ് പടർത്തിയ വൈറസ് എന്നായിരുന്നു ചൈനയുടെ ആരോപണം. ചൈനയ്ക്കെതിരായ ആരോപണത്തിന് വ്യക്തമായ തെളിവുകളില്ലാത്ത കാലത്തോളം ആ രാജ്യത്തെ സംശയദൃഷ്ടിയിൽ നിർത്താം എന്നല്ലാതെ ആരോപണങ്ങളെ പൂർണമായും അംഗീകരിക്കുന്നത് അവിടുത്തെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ്. സംശയങ്ങൾക്കു തെളിവുകൾ കണ്ടെത്തുവാനുള്ള ഉത്തരവാദിത്തം രാജ്യാന്തര സംഘടനകൾക്കും മാധ്യമങ്ങൾക്കും ഉണ്ടാകണം.

ADVERTISEMENT

വന്നത് ജൈവ ലാബിൽ നിന്നായാലും മാർക്കറ്റിൽനിന്നായാലും, ഈ മഹാമാരിയുടെ ഉറവിടത്തെപ്പറ്റി വ്യക്തത വരുത്താനുള്ള ബാധ്യത ചൈനയ്ക്കുമുണ്ട്. ജൈവായുധം എന്ന, തെളിവുകൾ ഇല്ലാത്ത ആരോപണം മാറ്റിനിർത്തിയാൽ പോലും നിഷ്പക്ഷ നിരീക്ഷകർ ചൈനയെ സംശയമുനയിൽ നിർത്തുന്നതിൽ ചില കാര്യങ്ങളുണ്ട്. ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ വെമ്പൽകൊള്ളുന്ന ചൈനയ്ക്ക് അതിവേഗം പടർന്നു പിടിക്കുന്ന ഈ പകർച്ചവ്യാധി ഒരു വലിയ മാർഗതടസ്സം ആണ്. സാമ്പത്തിക അടിത്തറ തകർക്കാൻ പര്യാപ്തമാണ് കോവിഡെന്ന് അവർ തിരിച്ചറിഞ്ഞിരിക്കാം. അതു പുറത്തറിഞ്ഞാൽ ലോകം ഒറ്റപ്പെടുത്തിയേക്കാം. ആഗോളതലത്തിലുള്ള വൻ വാണിജ്യ ഇടപാടുകൾക്ക് തിരിച്ചടികൾ നേരിടാം.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന സ്വപ്നം വിദൂരമായി ശേഷിക്കാം. മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങൾ നിരന്തരം പരാജയപ്പെട്ടപ്പോൾ മാവോയുടെ ‘ജനകീയ സ്നേഹത്തിന്റെ’ അന്തസ്സത്ത ഉൾക്കൊണ്ടു തന്നെയായിരിക്കാം അവർ തീരുമാനങ്ങൾ കൈക്കൊണ്ടത്. സ്വന്തം രാജ്യത്തെയും  മറ്റു രാജ്യങ്ങളിലെയും ഒരു വിഭാഗം ജനങ്ങൾ ഭൂമുഖത്തുനിന്നു തുടച്ചു നീക്കപ്പെട്ടാലും ലോകത്തിലെ വരുംകാല സാമ്പത്തിക ശക്തി എന്ന സ്വപ്നത്തിനാണ് ചൈന  മുൻതൂക്കം നൽകിയതെന്നു പറയാം. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും പിന്നീടു നവ മുതലാളിത്തത്തെയും മുറുകെപ്പിടിച്ചപ്പോഴും അവയുടെ മാനുഷിക മൂല്യങ്ങളെ ചൈന ഒരിക്കലും പിന്തുടർന്നില്ല. മറിച്ച് കേന്ദ്രീകൃത കമ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രീയ സംവിധാനത്തിലും നവ മുതലാളിത്ത ജനവിരുദ്ധ കാടത്ത സാമ്പത്തിക നയങ്ങളിലും ഉറച്ചുനിന്നുകൊണ്ട് സൃഷ്ടിച്ചെടുത്ത ഭൂമികയിൽ അധിഷ്ഠിതമായ ഒരു ഏകീകൃത ഏകാധിപത്യ മുതലാളിത്ത സാമ്പത്തിക മേൽക്കോയ്മ തങ്ങളുടെ നേതൃത്വത്തിൽ ലോകത്തിനുമേൽ സ്ഥാപിച്ചെടുക്കാനാണ് അവർക്ക് താല്പര്യം.

അതിനായി ചൈനീസ് ഭരണകൂടം നടത്തിയ ശ്രമങ്ങളാണ് ആ ജനതയെയും ലോക ജനതയെയും മരണത്തിന്റെ വാരിക്കുഴികളിലേക്ക് തള്ളിവിട്ടത്. സാമ്പത്തിക ദുരാഗ്രഹത്തിനു  മുന്നിൽ മനുഷ്യജീവന് യാതൊരു വിലയും ഇല്ലെന്നാണ് കോവിഡിന്റെ  ചൈനയിലെ ഉദ്ഭവ, വ്യാപനക്കാലം സാധാരണ മനുഷ്യരായ നമുക്ക് മുന്നറിയിപ്പു നൽകുന്നത്. മഹാമാരിയുടെ ലോക വ്യാപനത്തിൽ ആദ്യപിഴവുകൾ ചൈനക്കാണെങ്കിലും മറ്റു ചില രാജ്യങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയും തള്ളിക്കളയാനാവില്ല. ആ വസ്തുതകൾ അടുത്ത ഭാഗത്തിൽ.

മരണം പതിയിരിക്കുന്ന വഴിയിടങ്ങളിൽ സുഖലോലുപതയിൽ ആറാടി യൂറോപ്പ്! (തുടരും)

English Summary: How Coronavirus spread in the World and its impact