രോഗമുക്തി നേടിയവരുടെ രക്തം രോഗിക്ക്; പ്ലാസ്മ പരീക്ഷണത്തിന് യുകെ
ലണ്ടൻ∙ കോവിഡ് രോഗം ഭേദമായവരുടെ രക്തം കോവിഡ് രോഗികൾക്ക് പ്രതിരോധത്തിനായി ഉപയോഗിക്കാൻ യുകെയുടെ ശ്രമം. കോവിഡ് രോഗം ഭേദമായവർ പരീക്ഷണങ്ങൾക്കായി അവരുടെ രക്തം ദാനം ചെയ്യാൻ തയാറാകണമെന്ന് എൻഎച്ച്എസ് ബ്ലഡ് ആൻഡ്.... Corona, Covid, Manorama News
ലണ്ടൻ∙ കോവിഡ് രോഗം ഭേദമായവരുടെ രക്തം കോവിഡ് രോഗികൾക്ക് പ്രതിരോധത്തിനായി ഉപയോഗിക്കാൻ യുകെയുടെ ശ്രമം. കോവിഡ് രോഗം ഭേദമായവർ പരീക്ഷണങ്ങൾക്കായി അവരുടെ രക്തം ദാനം ചെയ്യാൻ തയാറാകണമെന്ന് എൻഎച്ച്എസ് ബ്ലഡ് ആൻഡ്.... Corona, Covid, Manorama News
ലണ്ടൻ∙ കോവിഡ് രോഗം ഭേദമായവരുടെ രക്തം കോവിഡ് രോഗികൾക്ക് പ്രതിരോധത്തിനായി ഉപയോഗിക്കാൻ യുകെയുടെ ശ്രമം. കോവിഡ് രോഗം ഭേദമായവർ പരീക്ഷണങ്ങൾക്കായി അവരുടെ രക്തം ദാനം ചെയ്യാൻ തയാറാകണമെന്ന് എൻഎച്ച്എസ് ബ്ലഡ് ആൻഡ്.... Corona, Covid, Manorama News
ലണ്ടൻ∙ കോവിഡ് രോഗം ഭേദമായവരുടെ രക്തം കോവിഡ് രോഗികൾക്ക് പ്രതിരോധത്തിനായി ഉപയോഗിക്കാൻ യുകെയുടെ ശ്രമം. കോവിഡ് രോഗം ഭേദമായവർ പരീക്ഷണങ്ങൾക്കായി അവരുടെ രക്തം ദാനം ചെയ്യാൻ തയാറാകണമെന്ന് എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാന്റ് (എൻഎച്ച്എസ്ബിടി) അറിയിച്ചു. ഇങ്ങനെ ലഭിക്കുന്ന ആന്റിബോഡികള്‍ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണു പ്രതീക്ഷ.
യുഎസിൽ 1,500 ആശുപത്രികളെ ഉള്‍പ്പെടുത്തി ഈ വിഷയത്തിൽ വലിയ പദ്ധതികൾ തന്നെ പുരോഗമിക്കുന്നുണ്ട്. ഒരാൾക്ക് കോവിഡ് 19 രോഗം ബാധിച്ചാൽ വൈറസിനെ ചെറുക്കാനായി ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ആന്റിബോഡികൾ നിർമിക്കും. രക്തത്തിലെ പ്ലാസ്മയിൽ ഇതിന്റെ സാന്നിധ്യം ഉണ്ടാകും. രോഗം മാറിയവരിൽനിന്ന് പ്ലാസ്മയെടുത്ത് രോഗത്തോടു പോരാടുന്നവർക്കു നൽകുന്നതിനാണു നീക്കം.
ഇങ്ങനെ ലഭിക്കുന്ന പ്ലാസ്മ പരീക്ഷണങ്ങൾക്കു വിധേയമാക്കി കോവിഡ് ചികിത്സയ്ക്ക് സാധ്യമാണോയെന്നു പരിശോധിക്കുമെന്ന് സംഘടന പ്രസ്താവനയിൽ അറിയിച്ചു. പൂർണ അനുമതി ലഭിച്ചാലാണ് ഇതു സംബന്ധിച്ച് അന്വേഷണങ്ങൾ നടക്കുക. അനുമതിക്കായി സർക്കാരുമായി ബന്ധപ്പെട്ടുവരികയാണെന്നും അവര്‍ അറിയിച്ചു. രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് കോവിഡ് പ്രതിരോധം സാധ്യമാക്കാൻ യുകെയിലെ മറ്റു പല സംഘങ്ങളും ശ്രമിക്കുന്നുണ്ട്.
സാങ്കേതിക വിദ്യ പരീക്ഷിക്കുമെന്ന് കാർഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ പ്രസിഡന്റും ലണ്ടനിലെ മൂന്ന് ആശുപത്രികളുടെ എക്സിക്യൂട്ടിവ് ഡയറക്ടറുമായ പ്രഫസർ സർ റോബർട്ട് ലെച്ച്‍ലെറും പ്ലാസ്മ പരിശോധന ചെറിയ രീതിയിൽ നടത്താമെന്നു പ്രതീക്ഷിക്കുന്നതായി അറിയിച്ചിട്ടുണ്ട്. മറ്റു ചികിത്സാ മാർഗങ്ങളൊന്നും ഇല്ലാത്ത രോഗം ഗുരുതരമായി ബാധിച്ച രോഗികളില്‍ പ്ലാസ്മ ഉപയോഗിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാസ്മ ചികിത്സയിൽ പ്രതീക്ഷ വച്ചു നിരവധി പരീക്ഷണങ്ങളാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. മൂന്ന് ആഴ്ചകൊണ്ടു യുഎസിൽ രാജ്യവ്യാപകമായ പദ്ധതിയാണു നടത്തുന്നത്. ഇതിനകം 600 രോഗികളെ പരിശോധനയ്ക്കു വിധേയമാക്കി. ലോകപ്രശസ്തമായ മയോ ക്ലിനിക്കിലെ പ്രഫസർ മൈക്കേൽ ജോയ്നറാണു യുഎസിൽ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. പ്ലാസ്മയെക്കുറിച്ച് ഇനിയും ഏറെ മനസ്സിലാക്കാനുണ്ടെന്ന് മൈക്കേൽ ജോയ്നർ പറഞ്ഞു. അതിലെ ഘടകങ്ങൾ, ആന്റിബോഡിയുടെ അളവുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗം മാറിയ ആളിൽനിന്ന് രക്തം ശേഖരിച്ച് ഉപയോഗിക്കുന്നതു വൈദ്യ ശാസ്ത്രത്തില്‍ പുതിയ സംഭവമല്ല. നൂറ് വർഷം മുൻപ് സ്പാനിഷ് ഫ്ലൂ പടർന്നപ്പോൾ ഈ രീതി ഉപയോഗിച്ചിരുന്നു. കൂടാതെ എബോള, സാർസ് എന്നിവ വന്നപ്പോഴും ഇതു പരീക്ഷിച്ചു. എന്നാല്‍ രക്തം ഉപയോഗിച്ചുള്ള ചികിത്സ കൊറോണയ്ക്കെതിരെ എത്രത്തോളം ഗുണകരമാകുമെന്നതിനു വലിയ ഗവേഷണങ്ങൾ തന്നെ വേണ്ടിവരും.
പരിശോധനയ്ക്കായി നൂറുകണക്കിന് പേർ താൽപര്യം അറിയിച്ചു മുന്നോട്ടുവരുന്നതായി യുഎസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി പേരാണു രക്തം നൽകാൻ താൽപര്യപ്പെടുന്നത്. 1000 യൂണിറ്റിനു മുകളില്‍ ഇതിനകം ശേഖരിച്ചു. എന്നാൽ പ്ലാസ്മ അതിവേഗം രോഗം മാറ്റാനുള്ള വഴിയല്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ കൊറോണയ്ക്കെതിരെ കാര്യമായ ചികിത്സകളൊന്നും ഇല്ലാത്തതിനാൽ വാക്സിൻ കണ്ടെത്തുന്നതു വരെയെങ്കിലും പ്ലാസ്മ ചികിത്സയിലും പ്രതീക്ഷ വയ്ക്കണം.
കോണ്‍വലസെന്റ് പ്ലാസ്മ തെറപ്പി
കൊറോണ വൈറസ് ബാധിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തവരുടെ രക്തത്തില്‍നിന്ന് വേർതിരിച്ച പ്ലാസ്മ അതീവഗുരുതരാവസ്ഥയിലുളള രോഗികള്‍ക്കു നല്‍കുകയാണു ചെയ്യുന്നത്. പ്ലാസ്മഫെറസിസ് മെഷീനിലൂടെ ദാതാവിന്റെ രക്തം കടത്തിവിടുമ്പോള്‍ രക്തകോശങ്ങള്‍ വേര്‍തിരിഞ്ഞു ദാതാവിനു തന്നെ ലഭിക്കും. കോശങ്ങള്‍ ഇല്ലാത്ത രക്തഭാഗമായ പ്ലാസ്മ ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. കൊറോണ വൈറസ് ബാധയുണ്ടാകുമ്പോള്‍ ശരീരം അതിനെ പ്രതിരോധിക്കാന്‍ സ്വമേധയാ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കും. ഇത്തരത്തിലുള്ള ബി ലിംഫോസൈറ്റ്‌സ് സെല്ലുകള്‍ രക്തത്തിലെ പ്ലാസ്മയില്‍ ഉണ്ടാകും.
വൈറസ് ബാധയുള്ള ഒരാള്‍ക്ക് രോഗം ഭേദമാകുന്നതോടെ വീണ്ടും വൈറസ് എത്തിയാല്‍ പ്രതിരോധിക്കാനായി ഈ ആന്റിബോഡികള്‍ ശരീരത്തിലുണ്ടാകും. ഇവരുടെ പ്ലാസ്മ ശേഖരിച്ച് മറ്റൊരു രോഗിക്കു നല്‍കുമ്പോള്‍ അതിലുളള ആന്റിബോഡി വൈറസിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയും കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കു രോഗി പോകുന്നതു തടയുകയും ചെയ്യും. കൂടുതല്‍ ശരീരകോശങ്ങളിലേക്ക് വൈറസ് പടരുന്നത് തടയാനും ഇതിലൂടെ കഴിയും. ഒരാളുടെ പ്ലാസ്മയില്‍നിന്ന് രണ്ടു പേര്‍ക്ക് നല്‍കാനുള്ള ഡോസ് ലഭിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അമേരിക്കയില്‍ 34 സ്ഥാപനങ്ങളാണ് നാഷനല്‍ കോവിഡ് 19 കോണ്‍വലസെന്റ് പ്ലാസ്‌മ പ്രോജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
English Summary: Coronavirus: Plasma treatment to be trialled