സർക്കാർ ഓഫിസുകൾ പ്രവർത്തിക്കാൻ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
തിരുവനന്തപുരം ∙ റെഡ്സോൺ, ഹോട്സ്പോട്ട് അടക്കമുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫിസുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. റെഡ്സോണിലും ഹോട്സ്പോട്ടിലുമുള്ള.. Coronavirus, Coronavirus Latest News, Coronavirus Live News, Coronavirus Update, Coronavirus News, Coronavirus Helpline, Coronavirus Recent News, Coronavirus Recent Update, Coronavirus Update New

തിരുവനന്തപുരം ∙ റെഡ്സോൺ, ഹോട്സ്പോട്ട് അടക്കമുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫിസുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. റെഡ്സോണിലും ഹോട്സ്പോട്ടിലുമുള്ള ഓഫിസുകളിൽ അതത് ജില്ലകളിലെ ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങൾ നടത്തണമെന്നു പൊതുഭരണ സെക്രട്ടറി നിർദേശിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള എല്ലാ ഓഫിസുകളും തുറക്കണം. റെഡ്സോൺ, ഹോട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിൽ ഗ്രൂപ്പ് എ, ബി ജീവനക്കാരിൽ പരമാവധി 50% ഉദ്യോഗസ്ഥർ ഹാജരാകണം. ഗ്രൂപ്പ് സി, ഡി വിഭാഗം ജീവനക്കാരിൽ 33% ഹാജരാകണം. ശേഷിക്കുന്ന ജീവനക്കാർ വര്‍ക്ക് ഫ്രം ഹോം നയം സ്വീകരിക്കാവുന്നതാണ്. വകുപ്പ് തലവൻമാരുടെ നിർദേശം അനുസരിച്ച് ഇവർ ജോലിക്കെത്തിയാൽ മതി.
അടിയന്തര ജോലികളോ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജോലികളോ ഉണ്ടെങ്കിൽ മാത്രം ഗ്രൂപ്പ് ഡി ജീവനക്കാരെ ഓഫിസ് ജോലിക്ക് നിയോഗിക്കണം. ഓഫിസ് തലവൻമാർ ഡ്യൂട്ടി ചാർട്ട് തയാറാക്കണം. അതത് ജില്ലകളിലെ ജീവനക്കാരെ ലഭിച്ചില്ലെങ്കിൽ മാത്രമേ മറ്റുള്ള ജില്ലകളിലെ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ. തിരിച്ചറിയല്‍ കാർഡും ഡ്യൂട്ടി ചാർട്ടും കാണിച്ചാൽ ഉദ്യോഗസ്ഥരുടെ അന്തർജില്ലാ യാത്രകൾ അനുവദിക്കണം.
ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഗർഭിണികൾ, 5 വയസിൽ താഴെയുള്ള കുട്ടികളുള്ളവർ തുടങ്ങിയവരെ ഡ്യൂട്ടിയിൽനിന്ന് പരമാവധി ഒഴിവാക്കണം. ഇ ഫയൽ പ്രോസസ് ചെയ്യുന്ന എല്ലാ ജീവനക്കാരും വിപിഎൻ കണക്ടിവിറ്റി നേടണം. ഇ–ഫയൽ നീക്കത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. അവശ്യസേവനം നടത്തുന്ന വകുപ്പുകളിലെ ജീവനക്കാർ ദിവസവും ജോലിക്ക് ഹാജരാകണമെന്നും പൊതുഭരണ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
English Summary: Guidelines for Govt offices including Covid hotspots