ആടുകളെ വിറ്റ് പണം ദുരിതാശ്വാസ നിധിക്ക്; നന്മവെട്ടമായി സുബൈദ, നന്ദിയോടെ കേരളം
‘പാത്തുമ്മയുടെ ആട്’ ആയിരുന്നു മലയാളക്കരയിൽ ഇതുവരെ ശ്രദ്ധേയമായ ആട്. ഇനി മുതൽ സുബൈദയുടെ ആടിനെയും ജനം ഓർക്കും. ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയാണ് | Subaida | Manorama News | Corona | Covid
‘പാത്തുമ്മയുടെ ആട്’ ആയിരുന്നു മലയാളക്കരയിൽ ഇതുവരെ ശ്രദ്ധേയമായ ആട്. ഇനി മുതൽ സുബൈദയുടെ ആടിനെയും ജനം ഓർക്കും. ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയാണ് | Subaida | Manorama News | Corona | Covid
‘പാത്തുമ്മയുടെ ആട്’ ആയിരുന്നു മലയാളക്കരയിൽ ഇതുവരെ ശ്രദ്ധേയമായ ആട്. ഇനി മുതൽ സുബൈദയുടെ ആടിനെയും ജനം ഓർക്കും. ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയാണ് | Subaida | Manorama News | Corona | Covid
തിരുവനന്തപുരം ∙ ‘പാത്തുമ്മയുടെ ആട്’ ആയിരുന്നു മലയാളക്കരയിൽ ഇതുവരെ ശ്രദ്ധേയമായ ആട്. ഇനി മുതൽ സുബൈദയുടെ ആടിനെയും ജനം ഓർക്കും. ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയാണ് കൊല്ലം സ്വദേശി സുബൈദ ശ്രദ്ധേയായത്. കൊല്ലം പോര്‍ട്ട് ഓഫീസിനു സമീപം ചായക്കട നടത്തുകയാണ് പോര്‍ട്ട് കൊല്ലം സംഗമം നഗര്‍ 77 ലെ സുബൈദ (60). ആടിനെ വിറ്റ് കിട്ടിയ തുകയില്‍ നിന്ന് 5,510 രൂപയാണ് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസറിന് കൈമാറിയത്.
ഹൃദ്രോഗ ബാധിതനായി ഓപ്പറേഷന് വിധേയനായ ഭര്‍ത്താവ് അബ്ദുൽ സലാമിനും ഹൃദ്രോഗിയായ സഹോദരനുമൊപ്പമാണ് താമസം. മൂന്നു മക്കള്‍ വിവാഹിതരായി മുണ്ടയ്ക്കലില്‍ താമസിക്കുന്നു. ആടിനെ വിറ്റപ്പോള്‍ കിട്ടിയ 12,000 രൂപയില്‍ 5000 വാടക കുടിശ്ശിക നല്‍കി. 2000 രൂപ കറന്റ്ചാര്‍ജ് കുടിശികയും നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം ദിവസവും മുടങ്ങാതെ ചാനലില്‍ കാണുന്ന സുബൈദ കുട്ടികള്‍ വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്നത് അറിഞ്ഞതു മുതല്‍ സംഭാവന നല്‍കണമെന്ന് ആലോചിച്ചിരുന്നു.
കോവിഡ് ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ചായക്കടയില്‍ കച്ചവടവും വരവും കുറവാണ്. ഭര്‍ത്താവിനും അനുജനും മുഴുവന്‍ സമയം കടയില്‍ ജോലി ചെയ്യാനും ആവതില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തുക നല്‍കണമെന്ന സുബൈദയുടെ ആഗ്രഹത്തിന് ഭര്‍ത്താവ് പൂര്‍ണ പിന്തുണ നല്‍കി. അങ്ങനെയാണ് വളര്‍ത്തിയിരുന്ന ആടുകളില്‍നിന്ന് രണ്ടെണ്ണത്തിനെ വിറ്റത്. ആടിനെ വിറ്റായാലും ഒടുവില്‍ ആഗ്രഹം സഫലമായ ചാരിതാർഥ്യത്തിലാണ് സുബൈദ.
സുബൈദ ആടിനെ വിറ്റ കാര്യം വാർത്താസമ്മേളനത്തിനിയിലാണ് മുഖ്യമന്ത്രി പരാമർശിച്ചത്. ശമ്പളത്തില്‍ ഒരു ഭാഗം മാറ്റിവയ്ക്കാനുള്ള സർക്കാർ ഉത്തരവ് ചിലര്‍ കത്തിച്ചത് പരാമർശിച്ചാണ് സുബൈദ അടക്കമുള്ളവരുടെ സേവനങ്ങൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. അഞ്ചാം ക്ലാസു മുതൽ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുന്ന തിരുവനന്തപുരം വ്ളാത്താങ്കരയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ആദര്‍ശിനെക്കുറിച്ചും വിഷുക്കൈനീട്ടമായി ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്കു നൽകിയ കുട്ടികളെക്കുറിച്ചും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
‘റമസാന്‍ കാലത്തെ ദാനധര്‍മാദികള്‍ക്ക് നീക്കിവച്ച പണത്തില്‍ ഒരു പങ്ക് ദുരിതാശ്വാസത്തിനു നല്‍കുന്ന സുമനസുകളുണ്ട്. പൊലീസ് ജീപ്പ് കൈനീട്ടിനിര്‍ത്തി പെന്‍ഷന്‍ തുക ഏല്‍പിച്ച അമ്മയുണ്ട്. കുരുമുളക് വിറ്റ് പണം നല്‍കിയവരുണ്ട്. സ്പെഷല്‍ മീല്‍ വേണ്ട എന്നുവെച്ച് അതിന്‍റെ തുക സന്തോഷപൂര്‍വം നല്‍കിയ ത്വക്ക് രോഗ ആശുപത്രിയിലെ അന്തേവാസികളുണ്ട്. ഇവരൊന്നും എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചല്ല ഇതു ചെയുന്നത്’– മുഖ്യമന്ത്രി പറഞ്ഞു. ശമ്പളം പിടിച്ച സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഉത്തരവ് കത്തിച്ച ചില അധ്യാപകരുടെ നടപടിയെ മുഖ്യമന്ത്രി വിമർശിച്ചു.
‘സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതു കൊണ്ടാണ് ആറു ദിവസത്തെ ശമ്പളം വീതം അഞ്ചുമാസം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. അതും സമ്മതിക്കില്ല എന്നാണ് ഒരു ന്യൂനപക്ഷത്തിന്‍റെ കാഴ്ചപ്പാട്. അതിന്‍റെ ഏറ്റവും മോശമായ പ്രകടനമാണ് ഉത്തരവ് കത്തിക്കുന്നതിലൂടെ അവര്‍ നടത്തുന്നത്. വേലയും കൂലിയും ഇല്ലാതെ കഷ്ടപ്പെടുന്ന ഒരു ജനത നമ്മോടൊപ്പമുണ്ട് എന്ന് ഈ എതിര്‍പ്പ് ഉയര്‍ത്തുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്’–മുഖ്യമന്ത്രി പറഞ്ഞു.
English Summary: Subaida donates to CMDRF by selling her goats