എറണാകുളത്ത് കടകള് തുറന്നു തുടങ്ങി; ഷോപ്പിങ് കോംപ്ലക്സുകൾ പൊലീസ് അടപ്പിച്ചു
കേന്ദ്രസർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുകയും സംസ്ഥാനം അനുമതി നൽകുകയും ചെയ്തതോടെ എറണാകുളം ജില്ലയിൽ കടകൾ തുറന്നുതുടങ്ങി. അതേ സമയം ഇന്നു രാവിലെ എറണാകുളം മറൈൻ ഡ്രൈവ്, പെന്റാമേനക ഷോപ്പിങ് കോംപ്ലക്സുകൾ തുറന്നെങ്കിലും പൊലീസെത്തി അടപ്പിച്ചു. മൊബൈൽ ഫോൺ കടകൾ.... Covid, Corona, Manorama News

കൊച്ചി∙ കേന്ദ്രസർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുകയും സംസ്ഥാനം അനുമതി നൽകുകയും ചെയ്തതോടെ എറണാകുളം ജില്ലയിൽ കടകൾ തുറന്നുതുടങ്ങി. അതേ സമയം ഇന്നു രാവിലെ എറണാകുളം മറൈൻ ഡ്രൈവ്, പെന്റാമേനക ഷോപ്പിങ് കോംപ്ലക്സുകൾ തുറന്നെങ്കിലും പൊലീസെത്തി അടപ്പിച്ചു. മൊബൈൽ ഫോൺ കടകൾ ഞായറാഴ്ച മാത്രം തുറക്കാമെന്നിരിക്കെ ഉത്തരവിലെ അവ്യക്തതയുടെ പശ്ചാത്തലത്തിലാണു കടകൾ തുറക്കാനെത്തിയതെന്നാണു കടയുടമകളുടെ വാദം.
അതേ സമയം കോർപ്പറേഷൻ, മുൻസിപ്പൽ പ്രദേശങ്ങളിൽ ഷോപ്പിങ് കോംപ്ലക്സുകൾ തുറക്കാൻ അനുമതിയില്ലാത്തതിനാലാണു കടകൾ അടപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ കടകൾ തുറന്നപ്പോൾ തന്നെ ആൾകൂട്ടവും എത്തിത്തുടങ്ങിയിരുന്നു. ഇന്നലെ അനുമതിയോടെ തുറന്നപ്പോഴും വലിയ ആൾക്കൂട്ടമാണ് പെന്റമേനകയിലെത്തിയത്. ഇവരെ നിയന്ത്രിക്കാൻ പൊലീസ് പാടുപെടുന്നതായിരുന്നു ഇന്നലെ കണ്ടത്.
റോഡുകളിൽ വാഹനങ്ങളുടെ കടുത്ത പരിശോധനയിൽ നിന്നു പൊലീസ് പിൻമാറിയിട്ടുണ്ട്. എന്നാൽ ഒറ്റ, ഇരട്ടയക്ക നമ്പർ സംവിധാനം നഗരത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്ന് ഒറ്റയക്ക നമ്പരിൽ അവസാനിക്കുന്ന വാഹനങ്ങൾക്കു സഞ്ചരിക്കാമെന്നിരിക്കെ ഇരട്ടയക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങളുമായി എത്തിയവരെ പൊലീസ് തടഞ്ഞു നിർത്തി തിരിച്ചയയ്ക്കുകയും മടങ്ങിപ്പോകാൻ കൂട്ടാക്കാത്തവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്നുണ്ട്.
സ്ത്രീകൾ മാത്രം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങൾക്ക് ഒറ്റ, ഇരട്ടയക്കത്തിൽ അവസാനിക്കുന്ന വാഹനത്തിന്റെ കാര്യത്തിൽ ഇളവ് അനുവദിക്കുന്നുണ്ട്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ ഉപദേശിക്കുകയും കേസെടുക്കുകയും ചെയ്യുന്നത് ഇന്നും തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലും മാസ്ക് ഉപയോഗിക്കാതെ പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
English Summary: Lockdown Relaxation, Shops Open