രാഹുൽ ഗാന്ധിയുടെ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നൽകാത്തതിനെത്തുടർന്നാണ് വിവരാവകാശപ്രകാരം അപേക്ഷ നൽകിയത്. സർക്കാർ എന്താണോ പുറത്തുവിടാൻ മടിച്ചത്,... Mehul Choksi, Vijay Mallya, RBI, RTI

രാഹുൽ ഗാന്ധിയുടെ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നൽകാത്തതിനെത്തുടർന്നാണ് വിവരാവകാശപ്രകാരം അപേക്ഷ നൽകിയത്. സർക്കാർ എന്താണോ പുറത്തുവിടാൻ മടിച്ചത്,... Mehul Choksi, Vijay Mallya, RBI, RTI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഹുൽ ഗാന്ധിയുടെ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നൽകാത്തതിനെത്തുടർന്നാണ് വിവരാവകാശപ്രകാരം അപേക്ഷ നൽകിയത്. സർക്കാർ എന്താണോ പുറത്തുവിടാൻ മടിച്ചത്,... Mehul Choksi, Vijay Mallya, RBI, RTI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ വിവിധ ബാങ്കുകളിൽനിന്നു വായ്പയെടുത്തു മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി അടക്കമുള്ള 50 പേരുടെ 68,607 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളി. വിവരാവകാശ നിയമപ്രകാരമുള്ള (ആർടിഐ) ചോദ്യത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആണ് മറുപടി നൽകിയത്. ആർടിഐ പ്രവർത്തകൻ സാകേത് ഗോഖലെയാണ് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയത്. ഫെബ്രുവരി 16 വരെയുള്ള ഇവരുടെ വായ്പാ വിവരങ്ങളാണ് അപക്ഷയിൽ ചോദിച്ചത്.

‘ഫെബ്രുവരി 16ന് പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയുടെ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നൽകാത്തതിനെത്തുടർന്നാണ് വിവരാവകാശപ്രകാരം അപേക്ഷ നൽകിയത്. സർക്കാർ എന്താണോ പുറത്തുവിടാൻ മടിച്ചത്, ആർബിഐ അതിനു ശനിയാഴ്ച (ഏപ്രിൽ 24) മറുപടി നൽകി.’ – ഗോഖലെ പറഞ്ഞു.

ADVERTISEMENT

ആർബിഐയുടെ മറുപടിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഉള്ളതെന്നാണ് ഗോഖലെ പറയുന്നത്. 2019 സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം വായ്പ തിരികെ അടയ്ക്കാത്ത 50 പേരുടെ കുടിശ്ശിക ഉൾപ്പെടെയുള്ള 68,607 കോടി രൂപയാണ് ബാങ്കുകൾ എഴുതിത്തള്ളിയത് എന്ന് ആർബിഐ മറുപടി പറയുന്നു.

ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡ് ആണ് 5,492 കോടി രൂപയുടെ കടവുമായി പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡിന് 1,447 കോടിയും നക്ഷത്ര ബ്രാൻഡ്സ് ലിമിറ്റഡിന് 1,109 കോടി രൂപയുമാണ് കടം. നിലവിൽ ആന്റിഗ്വ ആൻഡ് ബാർബഡോസ് ദ്വീപിലെ പൗരനാണ് ചോക്സി.

ADVERTISEMENT

പട്ടികയിൽ രണ്ടാമതുള്ള ആർഇഐ അഗ്രോ ലിമിറ്റഡിന് 4,314 കോടി രൂപയാണ് കടം. ഇതിന്റെ ഡയറക്ടറായ സന്ദീപ് ഝുഝുൻവാലയും സഞ്ജയ് ഝുഝുൻവാലയും ഒരു വർഷമായി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിരീക്ഷണത്തിലാണ്. മറ്റൊരു രത്നവ്യാപാരിയായ ജതിൻ മെഹ്തയുടെ വിൻസം ഡയമണ്ട്സ് ആൻഡ് ജ്വല്ലറി 4,076 കോടി രൂപയാണ് കടം. ഇത് സിബിഐ അന്വേഷിക്കുകയാണ്.

പഞ്ചാബിലെ ക്യൂഡോസ് കെമി (2,326 കോടി), ബാബാ രാംദേവ് ആൻഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ ഇൻഡോറിലുള്ള രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ് (2,212 കോടി), ഗ്വാളിയോറിലെ സൂം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (2,012 കോടി) തുടങ്ങിയ സ്ഥാപനങ്ങൾ 2000 കോടി രൂപയ്ക്കു മുകളിൽ കുടിശ്ശിക വരുത്തിയവരാണ്. 1000 കോടി രൂപയ്ക്കു മുകളിലുള്ള വായ്പാ കുടിശ്ശിക വരുത്തിയ 18 കമ്പനികളിൽ വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസുമുണ്ട്.

ADVERTISEMENT

എന്താണ് കിട്ടാക്കടം?

ഒരു വായ്പയിന്മേലുളള മുതലിന്റെയും പലിശയുടെയും തിരിച്ചടവ് 90 ദിവസത്തില്‍ കൂടുതല്‍ വൈകിയാലോ നീണ്ടാലോ അതു കിട്ടാക്കടത്തിന്റെ പരിധിയിലാകും. ആ കടം ബാങ്ക് നിഷ്ക്രിയ ആസ്തിയായി കണക്കാക്കുന്നു. കാലക്രമേണ അതു കിട്ടാക്കടമാകുകയും അതിനെ റീകോൾഡ് അസറ്റ് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുന്നു. റീകോൾഡ് അസറ്റിലേക്ക് മാറ്റിയ തുകയ്ക്ക് നൂറു ശതമാനം ലാഭവിഹിതം നീക്കിവച്ചശേഷം തുക എഴുതിത്തള്ളുകയും (Write Off) റിട്ടേൺ ഒാഫ് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും.

കിട്ടാക്കടം ആയാലുടൻ വായ്പ തിരിച്ചുപിടിക്കാനുള്ള ശ്രമം ബാങ്കുകൾ തുട‌ങ്ങണമെന്നാണു നിയമം. പല ബാങ്കുകളും കിട്ടാക്കടം കുറച്ചുകാണിക്കാനായി ഇത്തരം വായ്പകളെ സാങ്കേതികമായി കിട്ടാക്കടമായി പരിഗണിക്കുകയാണു ചെയ്യുന്നത്. ഈ വായ്പകളെ തിരിച്ചുപിടിക്കാനുള്ള പട്ടികയിൽ നിന്നു മാറ്റുകയുമില്ല. ഓരോ വർഷത്തെയും ലാഭത്തിന്റെ ഒരു പങ്ക് മാറ്റിവയ്ക്കുന്നതിലൂടെ കിട്ടാക്കടത്തിന്റെ തുകയ്ക്കു തുല്യമായ പണം ഏതാനും വർഷം കൊണ്ട് ബാങ്കുകൾ എത്തിക്കും. അന്നാണ് എഴുതിത്തള്ളുക.

ബാലൻസ് ഷീറ്റിൽ അത്രയും തുക ഉള്ളതിനാൽ എഴുതിത്തള്ളുമ്പോഴുള്ള ആഘാതത്തെക്കുറിച്ച് ഓഹരി ഉടമകൾക്കും മറ്റും ആശങ്കപ്പെടേണ്ടതില്ല. കിട്ടാക്കടം എഴുതിത്തള്ളിയ ശേഷവും പണം തിരിച്ചു പിടിക്കാനുള്ള നടപടികൾ സ്വീകരിക്കാറുണ്ടെന്നു ബാങ്കുകൾ പറയുന്നു. ഈടുവച്ച വസ്തുക്കൾ ഏറ്റെടുത്തു വിൽക്കാനും മറ്റും കാലതാമസമെടുക്കും. പല വർഷങ്ങൾ കൊണ്ടാകും റിക്കവറി പൂർത്തിയാവുക. ഇങ്ങനെ റിക്കവറി നടത്തി കിട്ടുന്ന തുക ‘ലാഭ’ത്തിലേക്കാണു സാങ്കേതികമായി ചേർക്കുക. അതിനാൽ ബാങ്കിനും ഓഹരി ഉടമകൾക്കും ഇതിലൂടെ അവരുടെ വരുമാനവും ലാഭവും നഷ്ടപ്പെടില്ലെന്ന് ഉറപ്പിക്കാനാകും.

80–90 ശതമാനം തുകയും തിരിച്ചുപിടിക്കാറുണ്ട്. ചിലപ്പോൾ വായ്പ എടുത്തയാളോ സ്ഥാപനമോ ഒത്തുതീർപ്പിനു വരും. തിരിച്ചുപിടിക്കൽ നടപടികൾക്കുള്ള സമയവും അധ്വാനവും കണക്കാക്കുമ്പോൾ താരതമ്യേന കുറ‍ഞ്ഞ തുകയ്ക്കു ഇടപാടുകൾ തീർപ്പാക്കാൻ ബാങ്ക് ശ്രമിക്കും. ചെറിയ തോതിൽ നഷ്ടമുണ്ടാകുന്നത് ഈ നടപടിയിൽ മാത്രമാണ്. വായ്പ തിരിച്ചടയ്ക്കാത്തവരിൽ ഭൂരിഭാഗവും വൻ ബിസിനസുകാരും സമ്പന്നരുമാണെന്നു ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പറയുന്നു.

English Summary: Banks Technically Write Off Over Rs 68,000 Cr Loans, Choksi Among 50 Top Wilful Defaulters: RTI

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT