തിരുവനന്തപുരം ∙ ലോക്ഡൗണില്‍ വിദേശരാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനും കര്‍ഷകര്‍ക്ക് അടിയന്തര ആശ്വാസമേകാനും | Kerala Congress | Arif Mohammad Khan | NRI | Manorama Online

തിരുവനന്തപുരം ∙ ലോക്ഡൗണില്‍ വിദേശരാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനും കര്‍ഷകര്‍ക്ക് അടിയന്തര ആശ്വാസമേകാനും | Kerala Congress | Arif Mohammad Khan | NRI | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലോക്ഡൗണില്‍ വിദേശരാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനും കര്‍ഷകര്‍ക്ക് അടിയന്തര ആശ്വാസമേകാനും | Kerala Congress | Arif Mohammad Khan | NRI | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലോക്ഡൗണില്‍ വിദേശരാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനും കര്‍ഷകര്‍ക്ക് അടിയന്തര ആശ്വാസമേകാനും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി എം.പിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം) നേതാക്കളുടെ സംഘം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ കണ്ട് നിവേദനം നല്‍കി. തോമസ് ചാഴികാടന്‍ എം.പി, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, എന്‍.ജയരാജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു മാസം കഴിഞ്ഞ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസി മലയാളികളെ തിരിച്ചെത്തിക്കാനുള്ള അടിയന്തര നടപടികള്‍ ഉണ്ടാവണം. ഗര്‍ഭിണികള്‍, മാരകരോഗങ്ങളില്‍ ചികിത്സ തേടുന്നവര്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പൊതുമാപ്പ് ലഭിച്ചവര്‍, സന്ദര്‍ശക വീസയില്‍ വിദേശത്ത് എത്തിയവര്‍ തുടങ്ങിയവരെ മുന്‍ഗണനാ ക്രമത്തില്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ADVERTISEMENT

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മലയാളികളും  ലോക്ഡൗണിനെത്തുടര്‍ന്ന് കടുത്ത യാതനയാണ് അനുഭവിക്കുന്നത്. പ്രത്യേക തീവണ്ടി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഇവരെ അടിയന്തരമായി നാട്ടിലെത്തിക്കണം. 

ചെറുകിട കര്‍ഷകരുടെ 10 ലക്ഷത്തിന് താഴെയുള്ള മുഴുവന്‍ വായ്പകളുടെയും ആറു മാസത്തെ പലിശയെങ്കിലും എഴുതിത്തള്ളണം. നാണ്യവിളകള്‍ക്ക്് മിനിമം താങ്ങുവില പ്രഖ്യാപിക്കണം. ഏലം ഉള്‍പ്പടെയുള്ള വിളകള്‍ക്ക് ഓണ്‍ലൈന്‍ ലേലം ഏര്‍പ്പെടുത്തണം. കേരളത്തിലെ 29.96 ലക്ഷം കര്‍ഷകര്‍ ഗുണഭോക്താക്കളായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിപ്രകാരം  വാര്‍ഷിക സഹായത്തില്‍ ലഭിക്കേണ്ട ബാക്കിയുള്ള 4000 രൂപ കൂടി മുന്‍കൂറായി നല്‍കി, ജീവിതം വഴിമുട്ടിയ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണം. റബര്‍ മേഖലയുടെ പുനരുദ്ധാരണത്തിനായി റബര്‍ ബോര്‍ഡ് കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചിരിക്കുന്ന 161 കോടി രൂപയുടെ പാക്കേജ് അടിയന്തരമായി അംഗീകരിക്കണം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷി സംബന്ധമായ ജോലികളും റബര്‍ ടാപ്പിങ്ങും കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്രഗവണ്‍മെന്റ് തയാറാവണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ADVERTISEMENT

ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന നഴ്‌സുമാര്‍ 72 മണിക്കൂര്‍വരെ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. അവരുടെ ജോലി സമയം, തൊഴില്‍ സ്ഥലത്തെ സുരക്ഷിതത്വം എന്നീ കാര്യങ്ങളില്‍ അടിയന്തര കേന്ദ്ര ഇടപെടല്‍ ഉണ്ടാവണം.

യു.കെ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ പഠനത്തിനായി പോയ വിദ്യാർഥികള്‍ വളരെ ബുദ്ധിമുട്ടിലാണ്. ഇവര്‍ക്ക് നിലവില്‍ പാര്‍ട്ട്‌ടൈം ജോലി ചെയ്യുവാനാവാത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവിടെയുള്ള യൂണിവേഴ്‌സിറ്റികളുമായും എംബസിയുമായും ബന്ധപ്പെട്ട്  വിദ്യാർഥികള്‍ക്കു ഫീസ് ഇളവ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary: NRI Issue: Kerala Congress issues a petition to the Governor