ADVERTISEMENT

തിരുവനന്തപുരം ∙ മുൻ ദേശീയ കായികതാരവും റെയിൽവേ റിട്ട.ഉദ്യോഗസ്ഥനുമായ ശെൽവൻ (67) തിരുവനന്തപുരത്ത് മകളുടെ വീടിന്റെ ടെറസിൽ നിന്നു വീണു മരിച്ചു. മുൻ ദേശീയ കായികതാരവും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസിന്റെ ഭർത്താവാണ്.

ബുധനാഴ്ച വൈകിട്ട് 5.45 ഓടെ മകളുടെ തിരുമല കട്ടച്ചൽ റോഡിലെ വീട്ടിലായിരുന്നു അപകടം. ചെറുമകൾക്കൊപ്പം ടെറസിൽ കയറവേ കാൽതെന്നി അയൽവീട്ടിന്റെ മുറ്റത്തേക്കു വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂജപ്പുര പൊലീസ് നടപടി സ്വീകരിച്ചു.

ദീർഘ ദൂര ഓട്ടത്തിൽ ദേശീയ താരമായിരുന്നു. റെയിൽവേയുടെ താരമായി ക്രോസ് കൺട്രി, ദീർഘദൂര ഇനങ്ങളിൽ നിരവധി മെഡലുകളും നേടി. 1982 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീം ക്യാംപ് അംഗമായിരുന്നു. റെയിൽവേയിൽ ചീഫ് ടിക്കറ്റ്‌ ഇൻസ്‌പെക്‌ടറായിരിക്കെ വിരമിച്ചു. മൃതദേഹം മെഡിക്കൽ കോളജ്‌ ആശുപത്രി മോർച്ചറിയിൽ.

വഴുതക്കാട് രാജീവ്‌ നഗർ ‘പ്ലാമൂട്ടിൽ’ വീട്ടിലായിരുന്നു താമസം. മക്കൾ: ഡയാന ജോൺ സെൽവൻ (സതേണ്‍ റെയില്‍വേ) , ഡാനി ജോൺ സെൽവൻ (എലെന്‍സ് ഏവിയേഷന്‍, കൊച്ചി). മരുമകൻ : ക്ലിന്റ്‌ (സതേണ്‍ റെയില്‍വേ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com