ലക്നൗ∙ ഉത്ത‍ര്‍പ്രദേശിലേക്ക് മടങ്ങിയെത്തിയ അതിഥി തൊഴിലാളി സംഘത്തിൽപെട്ട ബാലനുമേൽ അണുനാശിനി പ്രയോഗിച്ച സംഭവം വിവാദമാകുന്നു. ലക്നൗ റയിൽവേ സ്റ്റേഷനു UP Government, Lucknow,Charbagh Railway Station, Yogi Adityanath, Covid 19, Corona Virus, Manorama News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ ഉത്ത‍ര്‍പ്രദേശിലേക്ക് മടങ്ങിയെത്തിയ അതിഥി തൊഴിലാളി സംഘത്തിൽപെട്ട ബാലനുമേൽ അണുനാശിനി പ്രയോഗിച്ച സംഭവം വിവാദമാകുന്നു. ലക്നൗ റയിൽവേ സ്റ്റേഷനു പുറത്തു വച്ച് മുനിസിപ്പൽ കോർപറേഷൻ ജീവനക്കാരനാണ് കുട്ടിയുടെ മേൽ അണുനാശിനി പ്രയോഗിച്ചത്.

കഴിഞ്ഞ ബുധനാഴ്ച ആറു സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ വിശദീകരണവുമായി യുപി സർക്കാരും രംഗത്തെത്തി. കുട്ടിയുടെ മേൽ അണുനാശിനി (ബ്ലീച്ചിങ് ലായനി) പ്രയോഗിക്കുന്നതിനിടെ ബന്ധുവെന്നു തോന്നിക്കുന്ന യുവതി ശക്തമായി പ്രതിഷേധിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 

ADVERTISEMENT

കുട്ടിയുടെ മേൽ അണുനാശിനി പ്രയോഗിച്ച സംഭവം ദൗർഭാഗ്യകരമാണെങ്കിലും മനപൂർവ്വമായിരുന്നില്ലെന്നാണ് സർക്കാർ വിശദീകരണം. റെയിൽവേ സ്റ്റേഷനു സമീപം നിർത്തിയിട്ടിരിക്കുന്ന ബസ് അണുവിമുക്തമാക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി ജീവനക്കാരനു മുന്നിൽ പെട്ടുപോകുകയായിരുന്നുവെന്നും കുട്ടിയെ സാനിറ്റൈസ് ചെയ്യാൻ ഉദ്ദ്യേശിച്ചിരുന്നില്ലെന്നും ലക്നൗ മുനിസിപ്പൽ കോർപറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

ഒരു മാസത്തിലേറെ ബസുകൾ അണുവിമുക്തമാക്കുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള സംഭവം ആദ്യമാണെന്നാണ് മുനിസിപ്പൽ കോർപറേഷന്റെ  വിശദീകരണം. ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് താക്കീത് നൽകി. മാർച്ചിൽ ബറേലിയിലും സമാന സംഭവം ആവർത്തിച്ചിരുന്നു. 

ADVERTISEMENT

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ അതിഥി തൊഴിലാളികളെയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടുംബാംഗങ്ങളെയും നടുറോഡില്‍ ഇരുത്തി അണുനാശിനി തളിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നത് വൻ പ്രതിഷേധം ഉയർന്നിരുന്നു.

സംഭവത്തില്‍ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച് നിരവിധിപേര്‍ ചികില്‍സ തേടിയതോടെ അണുനാശിനി പ്രയോഗിച്ചത് തെറ്റായ നടപടിയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിഥി തൊഴിലാളികള്‍ എത്തിയ ബസുകള്‍ അണുമുക്തമാക്കണമെന്ന് മാത്രമാണ് നിര്‍ദേശം നല്‍കിയിരുന്നതെന്നാണ് അന്നും ജില്ലാഭരണകൂടം വിശദീകരിച്ചത്. 

ADVERTISEMENT

English Summary: Boy Sprayed With Bleach Meant To Disinfect Buses, UP Government Explains