നിസാമാബാദിൽ ലോറിക്കു പിന്നിൽ കാറിടിച്ചു; പെൺകുഞ്ഞ് ഉൾപ്പെടെ 3 മലയാളികൾ മരിച്ചു
പട്ന ∙ ബിഹാറിലെ നവാഡയില്‍ നിന്നു കേരളത്തിലേക്കു കാറില്‍ സഞ്ചരിച്ച മലയാളി സംഘത്തിലെ മൂന്നു പേര് മരിച്ചു. തെലങ്കാനയിലെ നിസാമാബാദില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. കാര്‍ ലോറിയുടെ പിന്നിലിടിച്ചാണ് അപകടം. Accident Death, Kozhikode, nizamabad, Manorama News

പട്ന ∙ ബിഹാറിലെ നവാഡയില്‍ നിന്നു കേരളത്തിലേക്കു കാറില്‍ സഞ്ചരിച്ച മലയാളി സംഘത്തിലെ മൂന്നു പേര് മരിച്ചു. തെലങ്കാനയിലെ നിസാമാബാദില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. കാര്‍ ലോറിയുടെ പിന്നിലിടിച്ചാണ് അപകടം.
കോഴിക്കോട് കോടഞ്ചേരി ചെമ്പുകാവ് മഞ്ചേരിയില്‍ അനീഷ് (33), മകള്‍ അനാലിയ (ഒന്നര വയസ്), മൂകാംബിക സ്വദേശി സ്റ്റെനി (23) എന്നിവരാണു മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന അനീഷിന്റെ ഭാര്യയെയും മൂത്ത മകളെയും പരുക്കുകളോടെ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നവാഡ വാസ്ലിഗഞ്ച് സെന്റ് തെരേസാസ് ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകരാണ് മരിച്ച അനീഷും സ്റ്റെനിയും. വാസ്ലിഗഞ്ചിലാണ് ഇവര്‍ താമസിച്ചിരുന്നത്. നവാഡയില്‍ നിന്നു രണ്ടു കാറുകളിലായാണ് മലയാളി സംഘം 14നു വൈകിട്ടി കേരളത്തിലേക്ക് യാത്ര തിരിച്ചത്. മരിച്ച അനീഷിന്റെ സഹോദരന് അനൂപും ഭാര്യയും മറ്റൊരു കാറില്‍ പിറകിലുണ്ടായിരുന്നു. അനൂപിന്റെ ഗര്‍ഭിണിയായ ഭാര്യയുടെ പ്രസവം നാട്ടിലാകണമെന്നതിനാലാണ് സഹോദരന്റെ കുടുംബത്തോടൊപ്പം കാറില്‍ നാട്ടിലേക്ക് യാത്ര തിരിച്ചത്.
English Summary: 3 Dead Following an accident in Nizamabad