ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ നാലുചക്ര ബിഎസ്-6 വാഹനങ്ങളിലെ നമ്പർ പ്ലേറ്റുകളിൽ ഒരു സെന്റിമീറ്റർ വീതിയിൽ പച്ചനിറത്തിലുള്ള സ്റ്റിക്കർ കേന്ദ്ര സർക്കാർ നിർബന്ധമാക്കി. എല്ലാത്തരം ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്കും ഇത് ബാധകമാണ്. വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത- ദേശീയപാത മന്ത്രാലയം ഈ മാസം അഞ്ചിന് പുറപ്പെടുവിച്ചിരുന്നു. വാഹനങ്ങളിൽ നിന്നുള്ള പുക സംബന്ധിച്ച് കർശനവും വ്യക്തവുമായ ചട്ടങ്ങൾ ലക്ഷ്യമിട്ടാണ് രാജ്യത്ത് ബിഎസ്-6 നടപ്പാക്കുന്നത്.

ഈ വർഷം ഏപ്രിൽ ഒന്നുമുതലാണ് നിലവിൽ വന്നത്. വാഹങ്ങളിൽ നിന്നുള്ള മലിനീകരണം തടയുന്നതിനായി ആഗോളതലത്തിൽ പിന്തുടരുന്ന ഏകകങ്ങളോട് ചേർന്ന് പോകുന്ന രീതിയിലാണ് ബിഎസ്-6നു രൂപം നൽകിയിട്ടുള്ളത്. ഈ ചട്ടങ്ങൾ പാലിക്കുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള ഇത്തരം പ്രത്യേക ക്രമീകരണങ്ങൾ മറ്റു രാജ്യങ്ങളിലും ഉപയോഗിക്കാറുണ്ട്.

English Summary: BS-VI compliant vehicles to display green sticker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com