ഊട്ടി ∙ ഗുഡ് ഷെപ്പേർഡ് സ്കൂളിന്റെ അമരക്കാരനും പ്രമുഖ വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തകനുമായ ഡോ. പി.സി.തോമസ് (77) അന്തരിച്ചു. ദീർഘകാലമായി ചികിൽസയിലായിരുന്ന അദ്ദേഹത്തെ ....Good Shepherd School, PC Thomas, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊട്ടി ∙ ഗുഡ് ഷെപ്പേർഡ് സ്കൂളിന്റെ അമരക്കാരനും പ്രമുഖ വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തകനുമായ ഡോ. പി.സി.തോമസ് (77) അന്തരിച്ചു. ദീർഘകാലമായി ചികിൽസയിലായിരുന്ന അദ്ദേഹത്തെ ഊട്ടിയിൽനിന്ന് കോയമ്പത്തൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ ഒൻപതിന് ഊട്ടി ഗുഡ് ഷെപ്പേർഡ് സ്കൂൾ‌ കോംപൗണ്ടിലുള്ള ചാപ്പലിലാണ് സംസ്കാരം.

പ്രമുഖ ചലച്ചിത്ര നടൻ ജോസ് പ്രകാശിന്റെ മകൾ എൽസമ്മയാണ് ഭാര്യ. മക്കൾ: ജേക്കബ് തോമസ് (യുഎസ്), ജൂലി, മരുമകൻ: പ്രതീഷ് (ജിയോ സീ ഫുഡ്, എറണാകുളം). ഏറ്റുമാനൂരിലെ പാഴോനയിൽ ചാക്കോയുടെയും ത്രേസ്യാമ്മയുടെയും മകനായി 1943 ലാണ് പി.സി.‌തോമസ് ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കൾ മരിച്ചു. തുടർന്ന് അമ്മാവന്മാരുടെ സംരക്ഷണയിലായിരുന്നു. പ്ലാന്റർമാരുടെ കുടുംബത്തിലായിരുന്നു ജനനമെങ്കിലും വിദ്യാഭ്യാസ മേഖലയിലായിരുന്നു പി.സി.തോമസിന്റെ താൽപര്യം.

ADVERTISEMENT

Read more at: 2020 ഫെബ്രുവരി 15ന് മലയാള മനോരമയുടെ ‘ഞായറാഴ്ച’ പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം

ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും ബിരുദം നേടിയ ശേഷം കേരള സർവകലാശാലയിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കലിഫോർണിയയിലെ പസഫിക് കൊളംബിയ യൂണിവേഴ്സിറ്റിയിൽനിന്ന് എജ്യുക്കേഷൻ മാനേജ്മെന്റിൽ പിഎച്ച്ഡിയും നേടി. വിദ്യാഭ്യാസ കാലത്തുതന്നെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന തോമസ് കോളജ് കാലത്ത് അറിയപ്പെടുന്ന പ്രസംഗകനും വിദ്യാർഥി പ്രവർത്തകനുമായിരുന്നു.

ADVERTISEMENT

English Summary : Good Shepherd International school founder Dr. PC Thomas passes away