സൂര്യപേട്ട്(തെലങ്കാന) ∙ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അമ്മ. എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ അച്ഛന് അന്ത്യകർമം ചെയ്യാൻ അമ്മയുടെ തോളിലേറി എത്തിയ നാലു വയസ്സുകാരൻ. ആരുടെയും ഹൃദയമുലയ്ക്കുന്ന കാഴ്ച. ..India China faceoff, Colonel Santhosh Babu, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂര്യപേട്ട്(തെലങ്കാന) ∙ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അമ്മ. എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ അച്ഛന് അന്ത്യകർമം ചെയ്യാൻ അമ്മയുടെ തോളിലേറി എത്തിയ നാലു വയസ്സുകാരൻ. ആരുടെയും ഹൃദയമുലയ്ക്കുന്ന കാഴ്ച. ഗൽവൻ താഴ്‌വരയിൽ മാതൃരാജ്യത്തിനായി വീരമൃത്യു വരിച്ച തെലങ്കാന സ്വദേശി കേണൽ ബികുമല്ല സന്തോഷ് ബാബുവിന്റെ അന്ത്യകർമങ്ങൾക്കെത്തിയ ഭാര്യയും മകനുമാണ് കണ്ടുനിൽക്കുന്നവരുടെ ഹൃദയത്തിൽ നൊമ്പരമായത്.

പൂർണ സൈനിക ബഹുമതികളോടെ ജന്മനാടിന്റെ മണ്ണിനോട് ചേരുന്ന ധീരപിതാവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനാണ് നാലു വയസ്സുകാരൻ അനിരുദ്ധ് അമ്മയുടെ തോളിലേറി എത്തിയത്. മാസ്ക് വച്ചു മുഖം മറച്ചെത്തിയ അവൻ നാടിനു വേണ്ടി ജീവൻ സമർപ്പിച്ച് അച്ഛന് അവസാന സല്യൂട്ട് നൽകാനും മറന്നില്ല. സന്തോഷിന്റെ പിതാവ് മകന് അന്ത്യകർമങ്ങൾ അർപ്പിക്കുമ്പോൾ നിശ്ശബ്ദ കാഴ്ചക്കാരനായി നിൽക്കുകയായിരുന്നു അവൻ.

ADVERTISEMENT

കോവിഡ് ഭീതിയിലും ആയിരങ്ങളാണ് ധീര യോദ്ധാവിന്റെ ചേതനയറ്റ ശരീരം ഒരു നോക്കു കാണാൻ ഓടിയെത്തിയത്. ‘സന്തോഷ് ബാബു നീണാൾ വാഴട്ടെ’, ‘വന്ദേമാതരം’ തുടങ്ങിയ മുദ്രാവാക്യങ്ങളും അന്തരീക്ഷത്തിൽ മുഴങ്ങി. ത്രിവർണ്ണ പതാക പുതച്ച സന്തോഷ് ബാബുവിന്റെ ശരീരവും വഹിച്ചു കൊണ്ടുവന്ന സേനാവാഹനത്തിൽ പുഷ്പവൃഷ്ടി നടത്താൻ നിരവധി പേരാണ് റോഡരികിലെ വീടുകളുടെ ബാൽക്കണിയിൽ അണിനിരന്നത്. സന്തോഷ് ബാബുവിന്റെ ജന്മസ്ഥലമായ സൂര്യപേട്ടിൽ ധീരയോദ്ധാവിനുള്ള ആദരസൂചകമായി കടകളും മറ്റും അടച്ചിട്ടു. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും വ്യവസായമന്ത്രി കെ.ടി.രാമറാവുവും പുഷ്പചക്രം അര്‍പ്പിച്ചു.

തെലങ്കാനയിലെ സൂര്യപ്പെട്ട് സ്വദേശികളാണു സന്തോഷ് ബാബുവിന്റെ കുടുംബം. പിതാവ് ഉപേന്ദറിനു സൈനികൻ ആകാനായിരുന്നു ആഗ്രഹം. എന്നാൽ പിതാവിനു സഫലമാകാതെ പോയ ആഗ്രഹം യാഥാർഥ്യമാക്കാൻ സന്തോഷ് ബാബു സൈനിക സ്കൂളിൽ ചേർന്നു. പിന്നീട് നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) പഠനം.

കേണൽ സന്തോഷ് ബാബുവിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വാഹനത്തിനു മേൽ പുഷ്‌പവൃഷ്ടി നടത്തുന്ന നാട്ടുകാർ
ADVERTISEMENT

പരീക്ഷകളിലെല്ലാം നല്ല മാർക്കു വാങ്ങിയ മിടുക്കൻ വിദ്യാർഥിയായിട്ടാണു ബന്ധുക്കൾ സന്തോഷിനെ ഓർമിക്കുന്നത്. സൈന്യത്തിലെ സഹപ്രവർത്തകർക്ക് അദ്ദേഹം വീരയോദ്ധാവും. സെക്കന്തരാബാദിലേക്ക് സ്ഥലമാറ്റം ലഭിച്ചിരിക്കെയാണ് ആകസ്മിക വിയോഗം. കുടുംബത്തിലും ജന്മനാട്ടിലും പ്രചോദനമായിരുന്നു 16 ബിഹാർ റെജിമെന്റിലെ കമാൻഡിങ് ഓഫിസറായ സന്തോഷ്. കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നടന്ന സംഘർഷത്തിൽ 20 ഇന്ത്യ സൈനികരാണ് വീരമൃത്യു വരിച്ചത്.

English Summary : Wife, 4-Year-Old Son Say Tearful Goodbye To Colonel Santhosh Babu

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT