സ്വത്ത് സമ്പാദനക്കേസ്: തച്ചങ്കരിക്കെതിരായ വാദം കേൾക്കുന്നതിൽനിന്നു ജഡ്ജി പിന്മാറി
കൊച്ചി∙ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി ടോമിൻ ജെ.തച്ചങ്കരിക്കെതിരായ വാദം കേൾക്കുന്നതിൽനിന്നു ജസ്റ്റിസ് സുനിൽ തോമസ് പിന്മാറി. കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്... | Tomin Thachankary | Justice Sunil Thomas | Manorama Online

കൊച്ചി∙ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി ടോമിൻ ജെ.തച്ചങ്കരിക്കെതിരായ വാദം കേൾക്കുന്നതിൽനിന്നു ജസ്റ്റിസ് സുനിൽ തോമസ് പിന്മാറി. കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജി ആയിരുന്നു ജസ്റ്റിസ് സുനിൽ തോമസ് പരിഗണിച്ചിരുന്നത്. ഈ ഹർജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ടോമിൻ ജെ.തച്ചങ്കരി കഴിഞ്ഞ ദിവസം ഒരു ഉപ ഹർജി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ പിന്മാറ്റം.
വിഡിയോ കോൺഫറൻസിങ് വഴി കേസ് പരിഗണിക്കുന്ന ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നായിരുന്നു തച്ചങ്കരിയുടെ ആവശ്യം. സുപ്രീം കോടതി അഭിഭാഷകനെ കേസ് വാദിക്കാൻ സൗകര്യമുണ്ടാക്കുന്നതിനായിരുന്നു ഇത്. ഈ ഉപഹർജി ഇന്ന് പരിഗണിക്കുമ്പോഴാണ് തച്ചങ്കരിയുടെ സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഹർജികളും കേൾക്കുന്നതിൽനിന്ന് പിന്മാറുന്നതായി ജസ്റ്റിസ് സുനിൽ തോമസ് അറിയിച്ചത്.
കേസിൽനിന്ന് ഒഴിവാക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം നേരത്തെ കോട്ടയം വിജിലൻസ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ ആണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 2003 – 2007 കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് തച്ചങ്കരി സമ്പാദിച്ചെന്നാണ് പരാതി. ഇക്കാലയളവിലെ ഇദ്ദേഹത്തിന്റെ സ്വത്ത് സംബന്ധിച്ച് കൃത്യമായ വിവരം നൽകിയിട്ടും അന്വേഷണ ഉദ്യോഗസ്ഥർ പരിഗണിക്കാതെ ഒഴിവാക്കിയതായി പരാതിക്കാരൻ പറയുന്നു.
English Summary: Justice Sunil Thomas will not consider Thachankary's Petition