തിരുവനന്തപുരം∙ കേരളത്തിലെ പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍പന നടത്തുന്നതായി കണ്ടെത്തല്‍. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലൂടെയാണ് | Operation P Hunt | ADGP Manoj Abraham | Kerala Police | Cyberdome | Crime | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരളത്തിലെ പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍പന നടത്തുന്നതായി കണ്ടെത്തല്‍. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലൂടെയാണ് സാമ്പത്തിക ഇടപാടിന്റെ വിവരങ്ങളടക്കം കണ്ടെത്താനായത്. പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായോയെന്ന് അറിയാന്‍ അവരെ കണ്ടെത്താനും നടപടി തുടങ്ങി. ദൃശ്യങ്ങളുടെ വില്‍പന കണ്ടെത്താന്‍ ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായം ലഭിക്കുമെന്ന് എഡിജി പി.മനോജ് എബ്രഹാം മനോരമ ന്യൂസിനോട് പറഞ്ഞു.

കേരളത്തിലെ ആറിനും പതിനഞ്ചിനും ഇടയിലുള്ള പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ഡാര്‍ക് നെറ്റിലടക്കം പ്രചരിക്കുന്നുണ്ട്. പലതും പണം വാങ്ങിയുള്ള കൈമാറ്റമാണ് നടക്കുന്നത്. ഇത്തരത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് സൈബര്‍ ഡോമിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ പി ഹണ്ടിലൂടെ കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ അശ്ശീല ദൃശ്യങ്ങള്‍ എടുത്തതിലൂടെ അവര്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടാകുമെന്ന് തന്നെയാണ് പൊലീസിന്റെ വിലയിരുത്തല്‍. ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ച് എത്രയും വേഗം അവരെ കണ്ടെത്താനുള്ള നടപടി തുടങ്ങി.

ADVERTISEMENT

ചിത്രങ്ങള്‍ എടുത്തവരെയും അത് ഓണ്‍ലൈനിലൂെട കൈമാറിയവരെയും കണ്ടെത്താന്‍ ഇന്റര്‍പോള്‍ അടക്കമുള്ള ഏജന്‍സികളുടെ സഹായവും ലഭിച്ചിട്ടുണ്ട്. ഇതോടെ അന്വേഷണവും നിരീക്ഷണവും കര്‍ശനമാക്കും. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തി കഴിഞ്ഞ ദിവസത്തെ റെയ്ഡില്‍ 47 പേരെ അറസ്റ്റ് ചെയ്തതിനൊപ്പം 180 ലേറെ മൊബൈലും ലാപ്ടോപും പിടിച്ചെടുത്തിട്ടുമുണ്ട്. ഇത് ഫൊറന്‍സിക് പരിശോധനക്ക് വിധേയമാക്കുന്നതോടെ ഇവര്‍ കൈമാറ്റം നടത്തിയിട്ടുള്ളവരുടെ വിവരങ്ങളും ലഭിക്കും. ഇതോടെ കൂടുതല്‍ അറസ്റ്റിലേക്ക് കടക്കാനാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

English Summary: Kerala Police Cyberdome Operation P Hunt

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT