‘മദ്രാസിലെ മോൻ’ മൊഴിമാറ്റാൻ ശ്രമിച്ചു, ഗൗരി ഉറച്ചുനിന്നു: ‘കരിക്കൻ വില്ല’യിൽ സിബി മാത്യൂസ്
തിരുവല്ല∙ ‘മദ്രാസിലെ മോൻ’ എന്ന ഗൗരിയുടെ വെളിപ്പെടുത്തൽ ഇല്ലായിരുന്നുവെങ്കിൽ കരിക്കൻ വില്ല കൊലക്കേസ് തെളിയാൻ ബുദ്ധിമുട്ടാകുമായിരുന്നു. 1980 ഒക്ടോബർ 7ന് രാവിലെ തിരുവല്ല സ്റ്റേഷനിലെ അഡീഷനൽ എസ്ഐ ഗോപാലൻ ആചാരിയാണ്.....Karikkinvilla murder case

തിരുവല്ല∙ ‘മദ്രാസിലെ മോൻ’ എന്ന ഗൗരിയുടെ വെളിപ്പെടുത്തൽ ഇല്ലായിരുന്നുവെങ്കിൽ കരിക്കൻ വില്ല കൊലക്കേസ് തെളിയാൻ ബുദ്ധിമുട്ടാകുമായിരുന്നു. 1980 ഒക്ടോബർ 7ന് രാവിലെ തിരുവല്ല സ്റ്റേഷനിലെ അഡീഷനൽ എസ്ഐ ഗോപാലൻ ആചാരിയാണ് ഫോണിൽ വിളിച്ച് രണ്ടു പേർ വീട്ടിൽ മരിച്ചു കിടക്കുന്നുവെന്ന് പറഞ്ഞത്. ‘എന്തുണ്ട് വിശേഷം’ എന്ന ചോദ്യത്തിന് വളരെ തമാശരീതിയിലായിരുന്നു ഗോപാലൻ ആചാരി ഈ കൊലപാതകവിവരം പറഞ്ഞത്.
ജോർജും റേച്ചലും കൊല്ലപ്പെട്ട സംഭവത്തിന് സാക്ഷികളായി ആരും ഉണ്ടായിരുന്നില്ല. അന്ന് വീട്ടു ജോലിക്കാരിയായിരുന്ന പൂതിരിക്കാട്ട് മലയിൽ ഗൗരിയിൽനിന്ന് ആദ്യം മൊഴിയെടുത്തപ്പോഴും അവർ ഈ വിവരം പറഞ്ഞിരുന്നില്ല. കൊലപാതകം നടന്ന് മൂന്നു ദിവസത്തിന് ശേഷമാണ് മദ്രാസിലെ മോനാണ് കരിക്കൻ വില്ലയിൽ എത്തിയതെന്ന് അവർ പൊലീസിനോട് പറഞ്ഞത്. അന്ന് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയായിരുന്ന കെ.എൻ. ബാലിനോടാണ് ആദ്യമായി ഈ വെളിപ്പെടുത്തൽ നടത്തിയത്. പിന്നീട് എന്നോടും പറഞ്ഞു.
കൊലപാതകം നടത്തിയത് പ്രഫഷനൽ കൊലയാളികൾ അല്ലായെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു. അതുകൊണ്ട് ആവഴിക്ക് അന്വേഷണം പോയില്ല. കൊല്ലാൻ ഉപയോഗിച്ച് അടുക്കളയിലുണ്ടായിരുന്ന കത്തിയായതിനാലാണ് കൊലയാളികൾ പ്രഫഷനൽ അല്ലായെന്ന് വിലയിരുത്താനുള്ള പ്രധാന കാരണം. എന്നാൽ പൊലീസ് ഡിപ്പാർട്മെന്റിലെ ചിലർ നാട്ടകം സിദ്ധനെപോലുള്ള കുറ്റവാളികളെയും സംശയിച്ചു.
ജോർജിനും റേച്ചലിനും നാട്ടുകാരും ബന്ധുക്കളുമായി അടുപ്പം ഇല്ലായിരുന്നു. പാലുകാരനും ഗൗരിയുമായിരുന്നു വീടുമായി ബന്ധമുണ്ടായിരുന്നവർ. അതുകൊണ്ടുതന്നെ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടി.
മദ്രാസിലെ മോന്റെ നാട്ടിലെ വേരുകൾ തേടിയായിരുന്നു അന്വേഷണം. ഏറെ താമസിയാതെ കോട്ടയം ജില്ലയിലുള്ള കുടുംബവേരുകളെപ്പറ്റി സൂചന ലഭിച്ചു. മദ്രാസിലെ മോനെ അടുക്കള വശത്തുനിന്നു മാത്രമാണ് കണ്ടത്. നാലു പേരുണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ അറിയില്ലായെന്നു ഗൗരി പറഞ്ഞു. മദ്രാസിലെ മോനെപ്പറ്റി ആദ്യമേ സൂചന നൽകാതാതിരുന്നത് തന്നെയും കൊലപ്പെടുത്തുമോയെന്ന ഭയം കൊണ്ടാണെന്ന് ഇവർ പൊലീസിനോട് പറഞ്ഞിരുന്നു.
കോട്ടയം കോടതിയിൽ വച്ച് പലതവണ ഇവരെ പിന്നീട് കാണാൻ ഇടയായി. അന്ന് ഒന്നാം പ്രതിയുടെ കുടുംബം ഗൗരിയെ മൊഴിമാറ്റാനായി സ്വാധീനിച്ചിരുന്നു. അവർക്ക് സ്ഥലം ഉൾപ്പെടെ നൽകാമെന്ന ഉറപ്പും ഉണ്ടായി. എന്നാൽ മൊഴിയിൽ ഇവർ ഉറച്ചുനിന്നു. മൂന്നു വർഷം മുൻപ് കരിക്കൻ വില്ല കാണാൻ ഞാൻ പോയി. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഭിത്തിയിൽ അന്നത്തെ രക്തക്കറ കാണാമായിരുന്നു.
ബുധനാഴ്ച അന്തരിച്ച ഗൗരിയുടെ സംസ്കാരം ഇന്നലെ കറ്റോട് എസ്എൻഡിപി ശ്മശാനത്തിൽ നടന്നു.
English Summary: Siby Mathews on Karikkinvilla murder case