റിബൽ എംഎൽഎമാരെ റിസോർട്ടിൽ കണ്ടെത്താനായില്ല; എസ്ഒജി സംഘം മടങ്ങി
ജയ്പുർ / ന്യൂഡൽഹി ∙ രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതിയായ റിബൽ എംഎൽഎ ബൻവർലാൽ ശർമ ഉൾപ്പെടെയുള്ള വിമത എംഎൽഎമാരെmanorama news, manorama online, Rajasthan, Sachin Pilot, Congress, Ashok Gehlot.

ജയ്പുർ / ന്യൂഡൽഹി ∙ രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതിയായ റിബൽ എംഎൽഎ ബൻവർലാൽ ശർമ ഉൾപ്പെടെയുള്ള വിമത എംഎൽഎമാരെ കണ്ടെത്താനാവാതെ രാജസ്ഥാൻ പ്രത്യേക അന്വേഷണ സംഘം മടങ്ങി. അട്ടിമറി നീക്കം അന്വേഷിക്കുന്ന സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) കേസിൽ മറ്റൊരു പ്രതിയായ ബിജെപി നേതാവ് സഞ്ജയ് ജെയിനെ കസ്റ്റഡിയിൽ എടുത്തിരുന്നു.
ബൻവർലാൽ ശർമയുടെ ശബ്ദസാംപിള്‍ എടുക്കുന്നതിനും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിങ് ഷെഖാവത്തിനൊപ്പം രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്താനുമാണ് രാജസ്ഥാന്‍ പൊലീസ് ഹരിയാനയിലെ മനേസറിലുള്ള ഹോട്ടലിൽ എത്തിയത്.
ഇന്നലെ വൈകുന്നേരം സച്ചിൻ പക്ഷ എംഎൽഎമാർ തങ്ങുന്നഹോട്ടലിൽ ചോദ്യം ചെയ്യാൻ എത്തിയ രാജസ്ഥാൻ പൊലീസ് സംഘത്തെ ഹരിയാന പൊലീസ് തടഞ്ഞിരുന്നു. അര മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് രാജസ്ഥാൻ സംഘത്തെ കടത്തിവിട്ടത്. ബിജെപിയാണ് ഹരിയാനയിൽ ഭരണത്തിൽ. ഹോട്ടലിനു മുന്നിൽ ഹരിയാന പൊലീസിന്റെ വൻ ബന്തവസ്സുണ്ട്. ഇതോടെ വിഷയം സംസ്ഥാനാന്തരതർക്കവുമായി. ബൻവർലാലിനെയും മറ്റൊരു മുൻ മന്ത്രി വിശ്വേന്ദ്ര സിങ്ങിനെയും കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തു. വിശ്വേന്ദ്ര സിങ്ങും മനേസറിലുള്ള ഹോട്ടലിലാണ് തങ്ങിയിരുന്നത്.
അട്ടിമറിനീക്കവുമായി ഷെഖാവത്ത് അടക്കം നടത്തിയ ഫോൺ കോളുകളുടെ ശബ്ദരേഖകൾ വ്യാഴാഴ്ച രാത്രി പുറത്തുവന്നിരുന്നു. ഇവയിൽ പാർട്ടി മാറുന്നതിനു പണം വാഗ്ദാനം ചെയ്യുന്നുണ്ട്. ശബ്ദം തന്റേതല്ലെന്നും ശബ്ദരേഖ വ്യാജമെന്നും ഗജേന്ദ്രസിങ് പറഞ്ഞു. കോൺഗ്രസ് പുറത്തു വിട്ട ഓഡിയോ ടേപ്പിനെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തു വന്നു. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതിനു തെളിവുകൾ ഉണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഫോൺ ചോർത്തുന്നതിൽ നിയമപരമായ പ്രശ്നങ്ങൾ ഇല്ലേ? സർക്കാർ സംവിധാനങ്ങൾ ദുരുപയോഗിക്കപ്പെടുന്നുണ്ടെന്നു തുറന്നു പറയാൻ സർക്കാർ തയാറാകണമെന്നും ബിജെപി പറഞ്ഞു.
Englsih Summary: At Manesar Resort, Rajasthan Cops Did Not Find Team Pilot: Sources