‘വിവിധ പാളിയുള്ള, വീട്ടില്‍ നിര്‍മിക്കുന്ന മാസ്ക് കോവിഡിനെ നേരിടാന്‍ അനുയോജ്യം’
മെല്‍ബണ്‍ ∙ വിവിധ പാളികളുള്ള, വീട്ടില്‍തന്നെ നിര്‍മിക്കുന്ന മാസ്കുകളാണ് കോവിഡിനെ നേരിടാന്‍ ഏറ്റവും അനുയോജ്യമെന്ന് പഠനം. മൂക്കില്‍നിന്നും വായില്‍നിന്നും പുറത്തേക്കു | Homemade Face Masks | Face Masks | Mask | Covid-19 | Coronavirus | Manorama Online

മെല്‍ബണ്‍ ∙ വിവിധ പാളികളുള്ള, വീട്ടില്‍തന്നെ നിര്‍മിക്കുന്ന മാസ്കുകളാണ് കോവിഡിനെ നേരിടാന്‍ ഏറ്റവും അനുയോജ്യമെന്ന് പഠനം. മൂക്കില്‍നിന്നും വായില്‍നിന്നും പുറത്തേക്കു തെറിക്കുന്ന നീര്‍കണങ്ങളാണു കോവിഡ് വ്യാപനത്തിനു കാരണമാകുന്നത്. ഇവയുടെ പ്രസരണം തടയാന്‍ ഒന്നിലേറെ പാളികളുള്ള മാസ്ക് സഹായിക്കും. ഓസ്ട്രേലിയയിലെ ശാസ്ത്രഞ്ജര്‍ പരീക്ഷണത്തിലൂടെ കണ്ടെത്തിയതാണിത്.
ഒറ്റ, ഇരട്ട പാളികളുള്ള തുണി മാസ്കുകളും സര്‍ജിക്കല്‍ മാസ്കും ധരിക്കുമ്പോള്‍ പുറത്തേക്ക് തെറിക്കുന്ന നീര്‍കണങ്ങളുടെ തോത് കണക്കാക്കിയായിരുന്നു പഠനം. എല്‍ഇഡി ലൈറ്റിങ് സിസ്റ്റവും അതിവേഗ വിഡിയോ ക്യാമറയുമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഒറ്റ ലെയറുള്ള മാസ്ക് ധരിക്കുമ്പോള്‍ പുറത്തേക്ക് തെറിക്കുന്ന നീര്‍കണങ്ങള്‍ ഇരട്ട ലെയറുള്ളതിനേക്കാളും കൂടുതലാണെന്ന് പരീക്ഷണത്തില്‍ കണ്ടെത്തി.
സംസാരം, ചുമ, തുമ്മല്‍ എന്നീ അവസരങ്ങളില്‍ നീര്‍കണങ്ങള്‍ പുറത്തേക്ക് പടരുന്നത് തടയാന്‍ ഇരട്ട ലെയര്‍ മാസ്കുകള്‍ സഹായിക്കുന്നു. എന്നാല്‍ മൂന്നു ലെയറുകളുള്ള സര്‍ജിക്കല്‍ മാസ്കാണ് ഏറ്റവും അനുയോജ്യമെന്ന് ഗവേഷകര്‍ കണ്ടെത്തി. രോഗാണു അടങ്ങിയ നീര്‍കണങ്ങൾ പടരുന്നതില്‍നിന്ന് മാസ്കുകള്‍ ആരോഗ്യമുള്ളവരെ രക്ഷിക്കുന്നു.
കൂടാതെ കോവിഡ് ബാധിതരില്‍നിന്ന് അടുത്തയാള്‍ക്ക് അസുഖം പകരാതിരിക്കാനും ഇത് സഹായിക്കുന്നുണ്ട്. രാജ്യാന്തര തലത്തില്‍ മാസ്കുകള്‍ക്ക് ക്ഷാമം നേരിട്ടതോടെ വീടുകളില്‍ ഉപയോഗിക്കുന്ന മാസ്ക് ധരിക്കാന്‍ യുഎസ് അനുമതി നല്‍കിയിരുന്നു. സര്‍ജിക്കല്‍ മാസ്കുകള്‍ക്കു പകരം ഇതുപയോഗിക്കാമെന്നായിരുന്നു നിര്‍ദേശം.
English Summary: Homemade Face Masks Work Best With Multiple Layers, Study Finds