പട്‌ന∙ തുടർച്ചയായ കനത്ത മഴയെത്തുടർന്ന് ബിഹാറിലെ വെള്ളപ്പൊക്കം കൂടുതൽ വഷളായി. ഇതുവരെ ഏഴ് പേർ മരിച്ചു. സംസ്ഥാനത്തെ 10.6 ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചിട്ടുണ്ട് | Bihar | Flood | Patna | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്‌ന∙ തുടർച്ചയായ കനത്ത മഴയെത്തുടർന്ന് ബിഹാറിലെ വെള്ളപ്പൊക്കം കൂടുതൽ വഷളായി. ഇതുവരെ ഏഴ് പേർ മരിച്ചു. സംസ്ഥാനത്തെ 10.6 ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. വലിയ ഭൂപ്രദേശങ്ങൾ വെള്ളത്തിലാണ്. ഭക്ഷ്യവിതരണം, കുടിവെള്ളം, മറ്റു ദുരിതാശ്വാസ സാമഗ്രികൾ എന്നിവ എത്തിക്കാൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ദർഭംഗ, ചമ്പാരൻ, മധുബാനി, ഗോപാൽഗഞ്ച് എന്നീ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.

ചമ്പാരൻ, സീതാമർഹി, ഷിയോഹർ, സുപോൾ, കിഷൻഗഞ്ച്, ദർഭംഗ, മുസാഫർപുർ, ഗോപാൽഗഞ്ച്, ഖഗേറിയ എന്നിവിടങ്ങളിൽ സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനയുടെ 22 ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്ന് ബിഹാർ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ബാഗ്മതി, ബുർഹി ഗന്ധക്, കമലബാലൻ, ലാൽബക്കേയ, അദ്വാര, ഖിരോയി, മഹാനന്ദ, ഘാഗ്ര തുടങ്ങിയ നദികൾ കരകവിഞ്ഞൊഴുകുന്നു. അതിനിടെ, രക്ഷാപ്രവർത്തനത്തിനിടെ ബോട്ടിന്റെ എഞ്ചിൻ തകരാറിലായ ചമ്പാരൻ ജില്ലയിൽ നിന്ന് 35 ഓളം പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഗന്ധക് നദിയിൽ ബോട്ട് കുടുങ്ങിയത് എൻ‌ഡി‌ആർ‌എഫിന്റെ രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽപെടുകയായിരുന്നു.

ADVERTISEMENT

വെള്ളപ്പൊക്ക സാഹചര്യം അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി നിതീഷ് കുമാർ വിഡിയോ കോൺഫറൻസ് വഴി മന്ത്രിസഭാ യോഗം ചേർന്നു. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെട്ടവർക്ക് മാസ്ക് വിതരണം ചെയ്യാനും കോവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ച് എല്ലാ സൗകര്യങ്ങളും നൽകാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഇപ്പോൾ 6,000 രൂപ വീതം ആശ്വാസമായി നൽകാനും അദ്ദേഹം നിർദേശം നൽകി.

English Summary: 10 lakh people affected due floods in Bihar