ഡ്രൈവർക്കും കോവിഡ്, ഉറവിടം വ്യക്തമല്ല; പൊലീസ് ആസ്ഥാനം അടച്ചേക്കും
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് ആസ്ഥാനത്തും കോവിഡ്–19 സ്ഥിരീകരിച്ചു. എന്‍ആര്‍ഐ സെല്ലിലെ ഡ്രൈവര്‍ക്കാണ് രോഗബാധ. നെയ്യാറ്റിൻകര സ്വദേശിയായ ഇദ്ദേഹം ഈ മാസം 24 വരെ ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്. ഉറവിടം വ്യക്തമല്ല. അണുവിമുക്തമാക്കാന്‍ പൊലീസ് ആസ്ഥാനം അടച്ചേക്കും. രോഗബാധിതന്റെ സമ്പർക്കപ്പട്ടിക ഉൾപ്പെടെ പരിശോധിച്ചു വരുകയാണ്. നേരത്തെ, ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ക്രൈംബ്രാഞ്ച് ഓഫിസും ഒരാഴ്ച അടച്ചിട്ടിരുന്നു.
അതേസമയം, സംസ്ഥാനത്ത് വ്യാഴാഴ്ച മൂന്നു കോവിഡ് മരണം. കൊട്ടാരക്കര തലച്ചിറ അസ്മ ബീവി, കോഴിക്കോട് കല്ലായി പള്ളിക്കണ്ടി സ്വദേശി എ.ടി ആലിക്കോയ, മലപ്പുറം പൂക്കോട്ടുപറമ്പ് സ്വദേശി മുഹമ്മദ് എന്നിവരാണ് മരിച്ചത്. കോവിഡ് ബാധിച്ച് ഒരാഴ്ചയിലേറെയായി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അസ്മബീവി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.
കോഴിക്കോട് മരിച്ച ആലിക്കോയ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതനായത് .വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മലപ്പുറം സ്വദേശിയായ മുഹമ്മദ് വ്യക്കരോഗത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
English Summary: Covid Confirmed for Driver in Kerala Police Headquarters