വാഷിങ്ടന്‍ ∙ കൊറോണ വൈറസ് വർഷങ്ങളായി ആരാലും ശ്രദ്ധിക്കപ്പെടാതെ വവ്വാലുകളില്‍ പടര്‍ന്നിരുന്നെന്ന കണ്ടെത്തലുമായി ഗവേഷകർ. ഏതൊക്കെ വൈറസുകളാണ് മനുഷ്യന് | Coronavirus | Bats | SARS-CoV-2 | China | Pensylvania State University | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടന്‍ ∙ കൊറോണ വൈറസ് വർഷങ്ങളായി ആരാലും ശ്രദ്ധിക്കപ്പെടാതെ വവ്വാലുകളില്‍ പടര്‍ന്നിരുന്നെന്ന കണ്ടെത്തലുമായി ഗവേഷകർ. ഏതൊക്കെ വൈറസുകളാണ് മനുഷ്യന് അപകടകരമാകുന്നതെന്ന് മുന്‍കൂട്ടി കണ്ടെത്താന്‍ എത്രത്തോളം പ്രയാസമാണെന്നത് ഈ പഠനം വ്യക്തമാക്കുന്നതായി പെന്‍സില്‍വാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. ഈ സാഹചര്യത്തില്‍, ആഗോളതലത്തില്‍ ഇത്തരം വിഷയങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനം അടിയന്തരമായി ഒരുക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ വ്യക്തമാക്കി.

സാര്‍സ് കോവ് 2 വൈറസിന്റെ ഏറ്റവും വലിയ സംഭരണകേന്ദ്രം ഹോഴ്‌സ്ഷൂ വവ്വാലുകളാണെന്നും പഠനം വ്യക്തമാക്കുന്നു. ചൈനയിലെ വുഹാൻ വൈറോളജി ലാബില്‍നിന്നാണ് കൊറോണ വൈറസ് പടര്‍ന്നതെന്ന യുഎസിന്റെ ആരോപണം നിലനില്‍ക്കെയാണു പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്. യുഎസ് ഉൾപ്പെടെയുള്ളവരുടെ ആരോപണത്തിന്റെയും വൈറസിന്റെ ഉദ്ഭവത്തിന്റെയും നിജസ്ഥിതി പഠിക്കാൻ ലോകാരോഗ്യ സംഘടന ഈ മാസം വിദഗ്ധരെ ചൈനയിലേക്ക് അയച്ചിരുന്നു.

ADVERTISEMENT

വൈറസിന്റെ വംശാവലി കണ്ടെത്തുന്നതു രോഗാണുവാഹകരായ മൃഗങ്ങളില്‍നിന്നു മനുഷ്യരെ അകറ്റിനിര്‍ത്തി ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഭീഷണി നേരിടാന്‍ സഹായകരമാകും. വവ്വാലുകളില്‍ കാണപ്പെടുന്ന മറ്റു ചില വൈറസുകളും മനുഷ്യരിലേക്കു പടരാന്‍ ശേഷിയുള്ളതാണ്. ഈനാംപേച്ചികള്‍ കൊറോണയുടെ പ്രഭവകേന്ദ്രമല്ലെന്നാണു ഗവേഷകരുടെ നിഗമനം. ഈ സസ്തനികള്‍ ഒരുപക്ഷേ രോഗവാഹകരായിട്ടുണ്ടാകാമെന്നും ഇവര്‍ വിലയിരുത്തുന്നു.

English Summary: New Coronavirus Circulated Unnoticed In Bats For Decades: Study