ട്രംപിന്റെ അനുയായിക്ക് കോവിഡ്; യുഎസ് ജനപ്രതിനിധിസഭയിൽ മാസ്ക് നിർബന്ധമാക്കി
വാഷിങ്ടൻ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ യുഎസ് ജനപ്രതിനിധിസഭയിലെ അംഗങ്ങളും ഉദ്യോഗസ്ഥരും മാസ്ക് ധരിക്കണമെന്ന് യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി. ചേംബറിനെ അഭിസംബോധന ചെയ്യുമ്പോൾ | Mask | US | Nancy Pelosi | House of Representatives | Coronavirus | COVID-19 | Manorama Online

വാഷിങ്ടൻ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ യുഎസ് ജനപ്രതിനിധിസഭയിലെ അംഗങ്ങളും ഉദ്യോഗസ്ഥരും മാസ്ക് ധരിക്കണമെന്ന് യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി. ചേംബറിനെ അഭിസംബോധന ചെയ്യുമ്പോൾ മാസ്ക് മാറ്റാൻ അനുവദിക്കുമെന്നും പെലോസി വ്യക്തമാക്കി. മാസ്ക് ധരിക്കാൻ വിസമ്മതിച്ച റിപ്പബ്ലിക്കൻ അംഗം ട്രംപിന്റെ അടുത്ത അനുയായി കൂടിയായ ലൂയി ഗോഹ്മെർന് ബുധനാഴ്ച കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നടപടി.
ഭക്ഷണം കഴിക്കുകയോ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുമ്പോള്‍ ഒഴികെ ബാക്കി സമയങ്ങളിൽ മാസ്ക് ധരിച്ചിരിക്കണം. മാസ്ക് ധരിച്ചു വരാൻ മറന്നവർക്കായി പ്രവേശന സ്ഥലങ്ങളിൽ മാസ്ക് ലഭ്യമാകുമെന്നും അവർ അറിയിച്ചു.
English Summary: US House Speaker Pelosi announces mask-wearing requirement for lawmakers and staff