വെള്ളത്തിൽ മുങ്ങി അപ്പർ കുട്ടനാട്; അതിജീവന തുരുത്തുതേടി 100 വയസ്സുകാരി
ആലപ്പുഴ∙ നിർത്താതെ പെയ്ത മഴയിൽ അപ്പർ കുട്ടനാട് വീണ്ടും വെള്ളത്തിലായതോടെ അതിജീവനത്തിന്റെ തുരുത്തുതേടി 100 വയസ്സുള്ള മുത്തശ്ശി. മഹാപ്രളയങ്ങൾ പലതു കണ്ട 100 വയസ്സുകാരി കാരയ്ക്കൽ നാലുവേലിൽ മറിയാമ്മ ഏബ്രഹാമിനെ വീട്ടിൽനിന്ന് രക്ഷിച്ചു. .. Rain . Rain in Kerala . Rain Havoc

ആലപ്പുഴ∙ നിർത്താതെ പെയ്ത മഴയിൽ അപ്പർ കുട്ടനാട് വീണ്ടും വെള്ളത്തിലായതോടെ അതിജീവനത്തിന്റെ തുരുത്തുതേടി 100 വയസ്സുള്ള മുത്തശ്ശി. മഹാപ്രളയങ്ങൾ പലതു കണ്ട 100 വയസ്സുകാരി കാരയ്ക്കൽ നാലുവേലിൽ മറിയാമ്മ ഏബ്രഹാമിനെ വീട്ടിൽനിന്ന് രക്ഷിച്ചു. മറിയാമ്മ ഇപ്പോൾ താമസിക്കുന്ന കാരയ്ക്കലിലെ വീട്ടിൽ ഇന്നലെ വെള്ളം കയറി. പമ്പാ ഡാം തുറന്ന് വിടുമെന്ന മുന്നറിയിപ്പു ലഭിച്ചതോടെ മറ്റൊരു മകന്റെ വീടായ മുണ്ടിയപ്പള്ളിയിലേക്കു മറിയാമ്മയെ എത്തിക്കുകയായിരുന്നു. മരുമകൾ അമ്മിണിയാണ് മറിയാമ്മയെ ശുശ്രൂഷിക്കുന്നത്.
വീടിന്റെ നാലുവശവും വെള്ളം കയറിയതോടെ ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പൻ കുര്യന്റെ നേതൃത്വത്തിൽ, സന്നദ്ധപ്രവർത്തകരായ സുബിൻ ജോർജ്, ജെയ്സൺ, ബെൻസൺ, ഈപ്പൻ കീരിക്കാട്ടിൽ എന്നിവർ അമ്മച്ചിയെ ചരുവത്തിൽ കയറ്റി ജംക്‌ഷനിൽ എത്തിച്ചു. വള്ളം ലഭിക്കാതിരുന്നതോടെയാണ് ചരുവത്തിൽ കയറ്റി കരയിലെത്തിച്ചത്. ഇവിടുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ ആംബുലൻസിലാണ് ഇവരെ മുണ്ടിയപ്പള്ളിയിൽ എത്തിച്ചത്.
English Summary: 100 years old rescued from home at upper Kuttanad