കൊച്ചി∙ ‘ഇത്രയും വലിയൊരു തുക ഞാനും എന്റെ അച്ഛനും ജീവിതത്തിൽ കണ്ടിട്ടു പോലുമില്ല’ – ഇതു പറഞ്ഞ് അഞ്ജു സെൽവരാജ് പൊട്ടിക്കരയുമ്പോൾ മഴവിൽ മനോരമ ഉടൻ പണത്തിന്റെ പ്രേക്ഷകരും കൂടെ കരഞ്ഞുപോയി....Udan Panam

കൊച്ചി∙ ‘ഇത്രയും വലിയൊരു തുക ഞാനും എന്റെ അച്ഛനും ജീവിതത്തിൽ കണ്ടിട്ടു പോലുമില്ല’ – ഇതു പറഞ്ഞ് അഞ്ജു സെൽവരാജ് പൊട്ടിക്കരയുമ്പോൾ മഴവിൽ മനോരമ ഉടൻ പണത്തിന്റെ പ്രേക്ഷകരും കൂടെ കരഞ്ഞുപോയി....Udan Panam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ‘ഇത്രയും വലിയൊരു തുക ഞാനും എന്റെ അച്ഛനും ജീവിതത്തിൽ കണ്ടിട്ടു പോലുമില്ല’ – ഇതു പറഞ്ഞ് അഞ്ജു സെൽവരാജ് പൊട്ടിക്കരയുമ്പോൾ മഴവിൽ മനോരമ ഉടൻ പണത്തിന്റെ പ്രേക്ഷകരും കൂടെ കരഞ്ഞുപോയി....Udan Panam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ‘ഇത്രയും വലിയൊരു തുക ഞാനും എന്റെ അച്ഛനും ജീവിതത്തിൽ കണ്ടിട്ടു പോലുമില്ല’ – ഇതു പറഞ്ഞ് അഞ്ജു സെൽവരാജ് പൊട്ടിക്കരയുമ്പോൾ മഴവിൽ മനോരമ ഉടൻ പണത്തിന്റെ പ്രേക്ഷകരും കൂടെ കരഞ്ഞുപോയി.

‘‘ഒരു വിവാഹ ആവശ്യത്തിന് എടുത്ത ലോൺ അടയ്ക്കാനാകാതെ വന്നതോടെ വീടു ജപ്തി ചെയ്യുമെന്ന് നോട്ടിസ് വന്നു. വീടു നഷ്ടപ്പെട്ടാൽ എന്തു ചെയ്യുമെന്ന വല്ലാത്ത ആധിയിലായിരുന്നു മുത്തച്ഛൻ. അതിന്റെ സങ്കടത്തിൽ ഹൃദയം തകർന്നാണ് മുത്തച്ഛൻ മരിച്ചത്. അമ്മയും ‘ചേച്ചമ്മ’ എന്നു വിളിക്കുന്ന അമ്മയുടെ ചേച്ചിയുമാണ് വീട്ടിലുള്ളത്. ചേച്ചമ്മ സുഖമില്ലാതെ ഒരു വർഷത്തിലേറെ തളർന്നു കിടന്നു. ഇപ്പോഴും നടക്കാൻ പ്രയാസമുണ്ട്. ബാങ്കുകാരോട് ലോൺ പുതുക്കി തരാൻ ആവശ്യപ്പെട്ടതനുസരിച്ച് പുതിയ ലോണെടുത്ത് പഴയ കടങ്ങൾ വീട്ടി. അമ്മയ്ക്ക് തയിച്ചു കിട്ടുന്ന പണം കൊണ്ട് ലോൺ അടച്ചു വരുന്നതിനിടെയാണ് ലോക്ഡൗൺ വന്ന് പണി ഇല്ലാതായത്. ഇതോടെ വീണ്ടും ലോൺ അടവ് മുടങ്ങി. ബാങ്ക് മാനേജർ ഇടയ്ക്കിടെ വിളിച്ച് അടവു തെറ്റിയതിന് ദേഷ്യപ്പെടുമായിരുന്നു. എന്തു ചെയ്യുമെന്നറിയാതെ സങ്കടത്തിലിരിക്കുമ്പോഴാണ് ‘ഉടൻ പണ’ത്തിൽ മൽസരിക്കാൻ അവസരം ലഭിച്ചതും വിജയി ആകുന്നതും. ജയിച്ചു കഴിഞ്ഞപ്പോൾ ഒന്നര ലക്ഷം രൂപയാണ് ലഭിച്ചത്. ഇത് ഉപയോഗിച്ച് ലോൺ തീർക്കാമെന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ.’’ – അഞ്ജു പറയുന്നു.

ADVERTISEMENT

സമാനമായ അനുഭവ കഥയാണ് നേരത്തെ ഉടൻ പണം മൽസരത്തിലൂടെ ഒന്നര ലക്ഷം രൂപ സ്വന്തമാക്കിയ ഹസീനയുടെയും അവരുടെ ഉമ്മയുടെയും ജീവിതം. അമ്മയുടെ വയറ്റിൽ വളരുന്ന സമയത്തുതന്നെ പിതാവ് ഉപേക്ഷിച്ചു പോയതിനാൽ അനാഥയാക്കപ്പെട്ടു ആ ഉമ്മയും മകളും. ഹസീന വളർന്നത് ദാരിദ്ര്യത്തിന്റെ നടുക്കടലിൽ. ബന്ധുക്കൾ പോലും സഹായിക്കാനില്ലാതെ വാടക വീടുകളിൽ ജീവിതം. ഇതിനിടെ താമസിക്കുന്ന വീടും ജപ്തി ചെയ്യുന്ന സാഹചര്യം ഉണ്ടായതോടെ മറ്റൊരു വീട്ടിലേയ്ക്ക് മാറേണ്ടി വന്നപ്പോഴാണ് ‘ഉടൻ പണം’ സഹായ ഹസ്തമെന്നപോലെ എത്തുന്നത്. വായിച്ചു നേടിയ അറിവുകൾ ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ എത്രത്തോളം തന്നെ സഹായിച്ചു എന്നാണ് അന്ന് ഹസീന പ്രേക്ഷകരോട് മനസു തുറന്നത്.

അഞ്ജു സെൽവരാജ്

റിയൽ ലൈഫ് കഥകൾ, റിയൽ ഹിറ്റ്

ADVERTISEMENT

കുടുംബ സദസുകളെ കീഴടക്കിയിരുന്ന റിയാലിറ്റി ഷോ എന്നതിൽ നിന്ന് റിയൽ ലൈഫ് സ്റ്റോറികളിലേയ്ക്കാണ് ഇപ്പോൾ ഉടൻ പണം ഗെയിം ഷോയിലൂടെ പ്രേക്ഷകർ മാറിയിരിക്കുന്നതെന്ന് മഴവിൽ മനോരമ ഉടൻ പണം പ്രൊഡ്യൂസർ ഏബ്രഹാം ചുങ്കത്ത് പറയുന്നു. സാധാരണക്കാരായ വ്യക്തികളുടെ യഥാർഥ ജീവിത കഥകൾ നമ്മൾ കാണുന്നല്ലെന്നത് ഒരു തിരിച്ചറിവാണ്. പലപ്പോഴും ഷൂട്ടിനിടെ ക്രൂ അംഗങ്ങൾക്കൊപ്പം തനിക്കും കണ്ണു തുടയ്ക്കേണ്ടി വരാറുണ്ടെന്ന് പ്രൊഡ്യൂസർ.

ഓരോ ദിവസവും വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ആങ്കർമാരായ ഡെയിൻ ഡേവിസും മീനാക്ഷി രവീന്ദ്രനും ഷോയെ മികച്ചതാക്കുന്നു. ഇന്ന് ഏത് വേഷത്തിലാണ് ഇവർ എത്തുന്നതെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ ദിവസവും പ്രേക്ഷകർ. ബാഹുബലിയായും ദേവസേനയായും മുതൽ മുതൽ ആടു തോമയായും ജാക്കും റോസുമായും ശങ്കരൻ തമ്പിയും നാഗവല്ലിയുമായും രാജമാണിക്യമായുമെല്ലാം ഇവർ പ്രേക്ഷകർക്കിടയിലെത്തി. വീണ്ടും വരാനിരിക്കുന്നതും നിരവധി പുതുമകളുള്ള വേഷങ്ങളാണെന്നും പ്രൊഡ്യൂസർ.

ADVERTISEMENT

ഒപ്പം കളിക്കാം ഒപ്പം നേടാം ഗെയിം (ഒക്കോങ്)

ഓരോ ആഴ്ചയും പുതുമകൾ അവതരിപ്പിച്ചാണ് ഇപ്പോൾ മൽസരം മുന്നേറുന്നത്. മൽസരാർഥികൾക്കൊപ്പം പ്രേക്ഷകർക്ക് മൊബൈൽ ഫോണിൽ മനോരമ മാക്സ് ആപ്പ് ഡൗൺലോഡ് ചെയ്ത് അതുവഴി ‘ഉടൻ പണം’ മൽസരത്തിൽ പങ്കെടുക്കാനാണ് അവസരം. ഏറ്റവും പുതിയതായി അവതരിപ്പിച്ചതാകട്ടെ ഡബിൾ ബൊണാൻസ വീക്ക്. ഈ ആഴ്ച ഒപ്പം കളിക്കുന്നവർക്ക് മൽസരാർഥി നേടുന്ന സമ്മാനത്തിന്റെ ഇരട്ടി സ്വന്തമാക്കാനാണ് അവസരം. പ്രേക്ഷകർക്ക് മൽസരിക്കാൻ അവസരം വന്നതോടെ മൽസരാർഥികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായി. കഴിഞ്ഞ ദിവസം മാത്രം ഒരു ലക്ഷത്തോളം പേരാണ് മൽസരത്തിൽ പങ്കെടുത്തത്.

ടിവി പ്രോഗ്രാം സംപ്രേഷണം ചെയ്യുമ്പോൾ ചോദ്യങ്ങൾ ആങ്കേഴ്സ് പറയും, ഓപ്ഷൻസും തരും. മൽസരാർഥികൾക്കൊപ്പം പ്രേക്ഷകരും കളിക്കുന്നതാണ് രീതി. ഒരു മൽസരാർഥിയോട് വിവിധ ഘട്ടങ്ങളായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് പ്രേക്ഷകരിൽ ഏറ്റവും കൂടുതൽ ശരി ഉത്തരങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിൽ അയയ്ക്കുന്നവർക്കാണ് സമ്മാനം. മിക്കപ്പോഴും ഒന്നിലേറെ പേർ മുഴുവൻ ഉത്തരവും ശരിയാക്കും. ഇവരിലും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ അയച്ചിട്ടുണ്ടാവണം. ഉത്തരവും സമയവും കൃത്യമായ വിശകലനത്തിനു വിധേയമാക്കിയാണ് വിജയിയെ തീരുമാനിക്കുക. ഡബിൾ ബൊണാൻസ വീക്ക് പ്രകാരം മൽസരാർഥി നേടുന്ന തുകയുടെ ഇരട്ടിയാണ് ഇവർക്കുള്ള സമ്മാനം. അടുത്ത എപ്പിസോഡിൽ തന്നെ മൽസരാർഥിയെ പ്രഖ്യാപിക്കുക കൂടി ചെയ്യും.

ഓൺലൈനിലൂടെ ഇത്രയധികം പണം സമ്മാനമായി നൽകുന്ന ഒരു ഷോ ഇന്ത്യൻ പ്രാദേശിക ഭാഷയിൽ ഇത് ആദ്യമാണ് എന്ന പ്രത്യേകത കൂടിയുണ്ട് മഴവിൽ മനോരമ ഉടൻ പണം ഒക്കോങ്ങിന്. ഔട്ട് ഡോർ ഗെയിം എന്ന നിലയിൽ കഴിഞ്ഞ രണ്ടു സീസണായി ജനമനസുകളിൽ ഇടം പിടിക്കാൻ സാധിച്ചിരുന്നു ഈ ഷോയ്ക്ക്. എന്നാൽ ലോക്ഡൗൺ കാലമായതോടെയാണ് പുതിയ രൂപത്തിലും ഭാവത്തിലും ഉടൻ പണം മൂന്നാം സീസൺ അവതരിപ്പിക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചത്. ഇൻഡോർ, ഔട്ട് ഡോർ മൽസരങ്ങളെ സംയോജിപ്പിച്ചുള്ള ഷോ എന്ന പുതുമയുമായാണ് ‘ഉടൻ പണം 3.0’ എത്തിയത്. അറിവു പകരും എന്നതിനാൽ മറ്റു ഷോകളെ അപേക്ഷിച്ച് കുട്ടികൾ മുതൽ മുതിർന്നവരെ വരെ ആവേശത്തോടെയാണ് ഷോ കാണുന്നത്. ഇപ്പോൾ തിങ്കൾ മുതൽ വെള്ളിവരെ ഷോ കാണുക എന്നതിലുപരി ഒക്കോങ് കളിക്കുന്നത് പല മലയാളി കുടുംബങ്ങളിലുള്ളവരുടെയും ജീവിതത്തിന്റെ തന്നെ ഭാഗമായിട്ടുണ്ട്. എല്ലാ ആഴ്ചയും തിങ്കൾ മുതൽ വെള്ളി വരെ രാത്രി ഒൻപതു മണി മുതൽ 10 മണി വരെയാണ് മഴവിൽ മനോരമയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉടൻ പണം 3.0 സംപ്രേഷണം ചെയ്യുന്നത്.

ഒപ്പം കളിക്കാം, ഒപ്പം നേടാം, CLICK HERE TO PLAY>> 

Content Highlights Udam Panam, Anju Selvaraj, Mazhavil Manorama

Show comments