തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു വെളിപ്പെടുത്തിയ കലാഭവൻ സോബിയുമായി സിബിഐ ഉദ്യോഗസ്ഥർ വിവിധയിടങ്ങളിൽ പരിശോധന നടത്തി. ബാലഭാസ്കറിന്റെ കാർ.. Balabhaskar Death . Kalabhavan Sobi . CBI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു വെളിപ്പെടുത്തിയ കലാഭവൻ സോബിയുമായി സിബിഐ ഉദ്യോഗസ്ഥർ വിവിധയിടങ്ങളിൽ പരിശോധന നടത്തി. ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്നു സോബി പറഞ്ഞ സ്ഥലത്തും അപകടസ്ഥലത്തുമാണ് പ്രധാനമായും പരിശോധന നടത്തിയത്. രാവിലെ 9.45ന് ആരംഭിച്ച പരിശോധന 2.15ന് അവസാനിച്ചു.

2018 സെപ്റ്റംബർ 25നു ചാലക്കുടിയിൽനിന്ന് തിരുനെൽവേലിയിലേക്കു കാറിൽ പോകുന്നതിനിടെ പള്ളിപ്പുറം എത്തുന്നതിനു ഏകദേശം 3 കിലോമീറ്റർ മുൻപ് പെട്രോൾ പമ്പിനടത്തുവച്ച് ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടതു കണ്ടെന്നാണ് സോബിയുടെ വെളിപ്പെടുത്തൽ. വഴിയരികിൽ കാറിൽ വിശ്രമിക്കുന്നതിനിടെ വെള്ള സ്കോർപ്പിയോ കാറിൽ 6 പേർ ആ സ്ഥലത്തുവന്നു. മദ്യം കഴിച്ചശേഷം അവർ ഗ്ലാസ് റോഡിലേക്ക് എറിഞ്ഞു. പിന്നീട് ബാലഭാസ്കറിന്റെ നീല ഇന്നോവ കാർ സ്ഥലത്തുവന്നു. ഡ്രൈവർ സീറ്റിൽനിന്ന് ഒരാൾ ഇറങ്ങി. തൊട്ടുപിന്നാലെ സ്ഥലത്തേക്ക് ഒരു വെള്ള ഇന്നോവ കാറും വന്നു. ബാലഭാസ്കറിന്റെ കാറിനു പിന്നിലെ ഗ്ലാസ് തകർക്കാൻ ശ്രമം നടന്നു. ആക്രമണത്തിനിടെ ബാലഭാസ്കറിന്റെ കാർ മുന്നോട്ടുപോയെന്നും പിന്നീടാണ് അപകടത്തിൽപ്പെടുന്നതെന്നും സോബി സിബിഐയോടു പറഞ്ഞു.

ADVERTISEMENT

സോബി വിശ്രമിച്ചതായി പറയുന്ന സ്ഥലത്തെ പമ്പിലെ ജീവനക്കാരോട് സിബിഐ വിവരങ്ങൾ ആരാഞ്ഞു. രാത്രി 11 മണിക്കുശേഷം പമ്പ് പ്രവർത്തിച്ചിരുന്നില്ലെന്നാണ് ജീവനക്കാർ പറ‍ഞ്ഞത്. അപകടം നടന്നു മിനിട്ടുകൾക്കകം സ്ഥലത്തെത്തിയ കെഎസ്ആർടിസി ബസിലെ ഡ്രൈവർ അജിയിൽനിന്നും മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരിൽനിന്നും സിബിഐ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. മംഗലപുരം സ്റ്റേഷൻ വളപ്പിൽ ഇപ്പോഴുള്ള ബാലഭാസ്കറിന്റെ അപകടത്തിൽപ്പെട്ട കാറും സിബിഐ പരിശോധിച്ചു. ബാലഭാസ്കറിന്റെ അച്ഛന്റെയും ഭാര്യയുടേയും മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് അച്ഛന്റെ മൊഴി.

ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്‌ഷനു സമീപം 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ പ്രതിയായതോടെയാണ് അപകടത്തെക്കുറിച്ചു ബന്ധുക്കള്‍ക്കു സംശയമുണ്ടാകുന്നത്. കേസ് നേരത്തെ അന്വേഷിച്ച ക്രൈംബ്രാഞ്ചിനോടും സോബി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. എന്നാൽ, അമിത വേഗം കൊണ്ടുള്ള അപകടമെന്നാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് കേസ് സിബിഐയ്ക്ക് വിട്ടത്.

ADVERTISEMENT

English Summary: Violinist Balabhaskar Death - CBI conduct inquiry in spot with Kalabhavan Sobi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT