സർക്കാർ പണം നൽകുന്നില്ല, വലിയ സാമ്പത്തിക പ്രതിസന്ധി: ആർക്കിടെക്ട് ജി. ശങ്കർ
തിരുവനന്തപുരം∙ പണി പൂർത്തിയാക്കിയിട്ടും വിവിധ വകുപ്പുകളിൽ നിന്നു പണം ലഭിക്കാത്തത് കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ആർക്കിടെക്ട് ജി.ശങ്കർ. ജോലി തീർന്നിട്ടും | Architect G. Shankar | Financial Crisis | Kerala Government | Manorama Online

തിരുവനന്തപുരം∙ പണി പൂർത്തിയാക്കിയിട്ടും വിവിധ വകുപ്പുകളിൽ നിന്നു പണം ലഭിക്കാത്തത് കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ആർക്കിടെക്ട് ജി.ശങ്കർ. ജോലി തീർന്നിട്ടും മാസങ്ങളും വർഷങ്ങളും കഴിഞ്ഞ് പണം കിട്ടാത്തത് ജിവനെടുക്കുന്ന വേദനയായി ബാക്കി നിൽക്കുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എല്ലാവരെയും പോലെ ഞങ്ങളും കടന്നുപോകുകയാണ്. കോവിഡ് പ്രതിസന്ധി ഇത്രയും നീണ്ടുനിൽക്കുമെന്നു പ്രതീക്ഷിച്ചില്ല. പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ്.
മുഖ്യമന്ത്രി പറഞ്ഞു ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന്. സംസ്ഥാനത്തെ മിക്ക വകുപ്പുകളിൽ നിന്നും പണം കിട്ടാനുണ്ട്. പള്ളിക്കത്തോട്ടിൽ ഉദ്ഘാടനം കഴിഞ്ഞ കെ. ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് രൂപകൽപന ചെയ്ത വകയിൽ 3 കോടി രൂപ കിട്ടാനുണ്ട്. കേരള യൂണിവേഴ്സിറ്റി, ദുരന്ത നിവാരണ വകുപ്പ് തുടങ്ങി എല്ലാ വകുപ്പുകളും പണം നൽകാനുണ്ട്. കിട്ടാനുള്ള പണം എങ്ങനെ നൽകാതിരിക്കാം എന്നു ഗവേഷണം നടത്തുന്ന കുറെ ആൾക്കാരെ എനിക്കറിയാം. ചെലവാക്കിയ തുക 4 വർഷം കഴിഞ്ഞു കിട്ടിയാൽ അതുകൊണ്ടു ജീവിക്കാൻ കഴിയില്ല. കടം വർധിച്ചു വരുന്നു. ഓണക്കാലത്ത് എന്തു ചെയ്യുമെന്ന് ആലോചിക്കുമ്പോൾ മനസ്സിൽ കനലാണെന്നും അദ്ദേഹം ഫെയ്സ്ബുക് ലൈവിൽ പറഞ്ഞു.
English Summaryt: In financial crisis due to non-receipt of money from various government departments: Architect G. Shankar