അഗർത്തല∙ ത്രിപുരയിൽ കോവിഡ് ബാധിത ആശുപത്രി കവാടത്തിൽ പ്രസവിച്ചു. അഗർത്തലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. കോവിഡ് ആശുപത്രിയിലേക്ക് മാറ്റുന്നതിനായി മണിക്കൂറുകളോളം ആശുപത്രി കവാടത്തിൽ ആംബുലൻസ് കാത്തുനിന്ന യുവതിയാണ് Tripura Hospital, Covid 19, Covid, Manorama News, Crime, Crime India, Crime News, Breaking News, India Covid.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗർത്തല∙ ത്രിപുരയിൽ കോവിഡ് ബാധിത ആശുപത്രി കവാടത്തിൽ പ്രസവിച്ചു. അഗർത്തലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. കോവിഡ് ആശുപത്രിയിലേക്ക് മാറ്റുന്നതിനായി മണിക്കൂറുകളോളം ആശുപത്രി കവാടത്തിൽ ആംബുലൻസ് കാത്തുനിന്ന യുവതിയാണ് ആശുപത്രി വളപ്പിൽ കുഞ്ഞിനെ ജൻമം നൽകിയത്.

വ്യാഴാഴ്ചയാണ് പ്രസവത്തിനായി യുവതിയെ അഗർത്തലയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഇവരെ ആശുപത്രിയിൽ തുടരാൻ അധികൃതർ അനുവദിച്ചില്ല. കോവിഡ് ചികിത്സാ സൗകര്യങ്ങളുള്ള ജിബിപി ആശുപത്രിയിലേക്ക് മാറാൻ നിർദേശം ലഭിച്ചതിനെ തുടർന്ന് യുവതിയും ബന്ധുക്കളും ആംബുലൻസിനായി ആശുപത്രി വളപ്പിൽ കാത്തുനിന്നു. മണിക്കൂറുകളോളം ആശുപത്രി പരിസരത്ത് പൂർണ ഗർഭിണിയായ യുവതിക്കു കാത്തുനിൽക്കേണ്ടി വന്നുവെന്നും പ്രാഥമിക ചികിത്സ പോലും നിഷേധിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പുലർച്ചെ ഒന്നരയോടെ യുവതി കുഞ്ഞിന് ജൻമം നൽകി.

ADVERTISEMENT

പ്രസവവേദന കടിച്ചമർത്തി മണിക്കൂറുകളോളം ആശുപത്രി ഗേറ്റിൽ തന്നെ കാത്തുനിൽക്കേണ്ട ഗതികേട് ഉണ്ടായെന്നും യുവതി കുഞ്ഞിനു ജന്മം നൽകിയതിനു ശേഷം മാത്രമാണ് ചികിത്സാ സഹായം നൽകാൻ അധികൃതർ തയാറായതെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നവരും ബഹളം വച്ചതിനു ശേഷം മാത്രമാണ് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റാൻ അധികൃതർ തയാറായതെന്നു ബന്ധുക്കൾ പറയുന്നു.

യുവതിയെയും കുഞ്ഞിനെയും കോവിഡ് ചികിത്സാ സൗകര്യങ്ങളുള്ള ജിബിപി ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. കോവിഡ് ആശുപത്രിയിലേക്കു രോഗിയെ മാറ്റുന്നതിലുണ്ടായ കാലതാമസമാണ് കാര്യങ്ങൾ വഷളാക്കിയതെന്നു സ്ഥലം എംഎൽഎ പ്രതികരിച്ചു. ആംബുലൻസ് എത്താൻ ഒരു മണിക്കൂറോളം വൈകുമെന്നു യുവതിയുടെ ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും സംഭവത്തിൽ അനാസ്ഥ ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ADVERTISEMENT

English Summary: Unattended For Hours, Covid+ve Woman Gives Birth At Tripura Hospital Gate