14 ഇനം പച്ചക്കറികൾക്ക് തറവില ഏർപ്പെടുത്തും; രാജ്യത്ത് ആദ്യം
സംസ്ഥാനത്ത് 14 ഇനം പച്ചക്കറികൾക്ക് തറവില ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 100 ദിന കർമ പദ്ധതിയുടെ ഭാഗമായാണ് തറവില ഏർപ്പെടുത്തുന്നത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ പച്ചക്കറി ഉദ്പാദനത്തിൽ കുതിച്ചു ചാട്ടം നടത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ.... Pinarayi Vijayan press meet, Pinarayi vijayan 100 day projects, Kerala govt 100 day projects

തിരുവനന്തപുരം∙ സംസ്ഥാനത്ത് 14 ഇനം പച്ചക്കറികൾക്ക് തറവില ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 100 ദിന കർമ പദ്ധതിയുടെ ഭാഗമായാണ് തറവില ഏർപ്പെടുത്തുന്നത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ പച്ചക്കറി ഉദ്പാദനത്തിൽ കുതിച്ചു ചാട്ടം നടത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വിപണനം പ്രധാന പ്രശ്നമായി ഉയർന്നു വന്നിരിക്കുന്നു.
അടുത്ത കേരളപ്പിറവി ദിനത്തിൽ 14 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കും. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കുന്നത്. പച്ചക്കറി ന്യായ വിലയ്ക്ക് ഉപയോക്താവിന് ഉറപ്പു വരുത്തുന്നതിനും സംഭരിക്കുന്നതിനും പ്രാദേശിക സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തിൽ കടകളുടെ ശൃഖല ആരംഭിക്കും. കൃഷിക്കാർക്ക് തൽസമയം അക്കൗണ്ടിലേക്ക് പണം നൽകും.
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ മിച്ച പഞ്ചായത്തിൽ നിന്നും കമ്മി പഞ്ചായത്തിലേക്ക് പച്ചക്കറി നീക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കും. തറവില നടപ്പാക്കുമ്പോൾ വ്യാപാര നഷ്ടമുണ്ടായാൽ നികത്തുന്നതിന് വയബിലിറ്റി ഗ്യാപ് പ്ലാൻ ഫണ്ടിൽ നിന്നും തുക വിനിയോഗിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. തറവില ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കരട് രൂപരേഖ ചർച്ചയ്ക്ക് വേണ്ടി സെപ്റ്റംബർ രണ്ടാം വാരം പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
English summary: Floor price for vegetables in Kerala