സുഖപ്പെടാത്ത അപൂർവ രോഗം; മരണം ലൈവ് സ്ട്രീമിങ് ചെയ്യാൻ ഫ്രഞ്ചുകാരന്
ഡിയോൺ (ഫ്രാൻസ്)∙ സുഖപ്പെടുത്താൻ കഴിയാത്ത അപൂർവ രോഗാവസ്ഥയിൽ കഴിയുന്ന ഫ്രഞ്ചുകാരൻ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചുള്ള തന്റെ മരണം സമൂഹമാധ്യമങ്ങൾ വഴി ലൈവ് സ്ട്രീം ... Alain Cocq, French Man, Death Live Streaming, Manorama News, Malayala Manorama, Manorama Online

ഡിയോൺ (ഫ്രാൻസ്)∙ സുഖപ്പെടുത്താൻ കഴിയാത്ത അപൂർവ രോഗാവസ്ഥയിൽ കഴിയുന്ന ഫ്രഞ്ചുകാരൻ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചുള്ള തന്റെ മരണം സമൂഹമാധ്യമങ്ങൾ വഴി ലൈവ് സ്ട്രീം ചെയ്യാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ദയാവധം അനുവദിക്കണമെന്ന ഇദ്ദേഹത്തിന്റെ ആവശ്യം പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തള്ളിയിരുന്നു.
ഹൃദയധമനികൾ ഒട്ടിച്ചേർന്ന വളരെ അപൂർവമായ അവസ്ഥയിലാണ് അലൈൻ കോക്ക് എന്ന 57കാരൻ. ഒരാഴ്ചയിൽ താഴെയേ തനിക്ക് ആയുസ് ഉള്ളൂവെന്നും ശനിയാഴ്ച മുതൽ ഫെയ്സ്ബുക്കിലൂടെ മരണം ലൈവ് സ്ട്രീമിങ് നടത്തുമെന്നാണ് ഇയാൾ അറിയിച്ചിരിക്കുന്നത്.
സമാധാനമായി മരിക്കാൻ അനുവദിക്കാൻ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോക്ക് മക്രോയ്ക്ക് കത്തയച്ചിരുന്നു. എന്നാൽ ഫ്രഞ്ച് നിയമത്തിനുകീഴിൽ അങ്ങനെ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു മക്രോയുടെ മറുപടി. തന്റെ മരണത്തിലൂടെയുള്ള പോരാട്ടം നിയമം പൊളിച്ചെഴുതാൻ ഫ്രഞ്ച് അധികാരികളെ പ്രേരിപ്പിക്കട്ടെയെന്നു വാർത്താ ഏജൻസിയായ എഎഫ്പിയോട് കോക്ക് പറഞ്ഞു.
English Summary: Frenchman To Livestream Death In Right-To-Die Case