കൊച്ചി ∙ കേരള മീഡിയ അക്കാദമിയുടെ 2018ലെ മികച്ച ന്യൂസ് ഫൊട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാര്‍ഡിന് മലയാള മനോരമ ചീഫ് ഫോട്ടോഗ്രഫര്‍ റിജോ ജോസഫ് അര്‍ഹനായി. കേരളം നേരിട്ട പ്രളയത്തിന്റെ ഭീകരതയും ഒരു... Rijo Joseph, Kerala Media Academy Award

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരള മീഡിയ അക്കാദമിയുടെ 2018ലെ മികച്ച ന്യൂസ് ഫൊട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാര്‍ഡിന് മലയാള മനോരമ ചീഫ് ഫോട്ടോഗ്രഫര്‍ റിജോ ജോസഫ് അര്‍ഹനായി. കേരളം നേരിട്ട പ്രളയത്തിന്റെ ഭീകരതയും ഒരു ജീവന്‍ രക്ഷിക്കാനുള്ള പോരാട്ടവും ഒരുപോലെ അനുഭവവേദ്യമാക്കുന്ന ‘നെഞ്ചിടിപ്പോടെ’ എന്ന ചിത്രമാണ് റിജോയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രശസ്ത ഫൊട്ടോഗ്രഫര്‍ ശിവന്‍, ചിന്താ ജെറോം, സി.രതീഷ്‌കുമാര്‍ എന്നിവരായിരുന്നു വിധിനിര്‍ണയ കമ്മിറ്റിയംഗങ്ങള്‍. 2018ലെ 6 മാധ്യമ അവാര്‍ഡുകളാണ് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു പ്രഖ്യാപിച്ചത്. 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും ആണ് പുരസ്‌കാരം.

മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡിന് ദീപിക സബ് എഡിറ്റര്‍ ഷിജു ചെറുതാഴം, മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് കേരള പ്രണാമം ലേഖകന്‍ കൊളവേലി മുരളീധരന്‍, മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് തത്‌സമയം ദിനപത്രത്തിലെ കെ.സി.റിയാസ്, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് മാതൃഭൂമി സബ് എഡിറ്റര്‍ അനു എബ്രഹാം, മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡിന് മീഡിയവണ്‍ ടിവിയിലെ സീനിയര്‍ പ്രൊഡ്യൂസര്‍ സോഫിയ ബിന്ദ് കെ.പി എന്നിവർ അര്‍ഹരായി.

ADVERTISEMENT

English Summary: Manorama Photographer Rijo Joseph wins Kerala media academy best news photography award

Show comments