കായംകുളം∙ ‘എല്ലാവരും എന്നോട് ക്ഷമിക്കണം..’ ആ ഒറ്റവാക്ക്യം കൊണ്ട് യാത്ര പറഞ്ഞാണ് അർച്ചന യാത്രയായത്. ആരോടും കാര്യമായ പരിഭവങ്ങളില്ലാതെ കുറഞ്ഞ വാക്കുകളിൽ മാത്രം മരണക്കുറിപ്പെഴുതി പേരെഴുതാതെ ഒപ്പു മാത്രമിട്ട് നിറയെ കുത്തുകളിട്ട് അലങ്കരിച്ച് ഒരു ആത്മഹത്യ കുറിപ്പ്. കായംകുളം ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം∙ 'എല്ലാവരും എന്നോട് ക്ഷമിക്കണം..' ആ ഒറ്റവാക്കില്‍ എല്ലാം അവസാനിപ്പിച്ചാണ് അര്‍ച്ചന യാത്രയായത്.  പേരെഴുതാതെ ഒപ്പുമാത്രമിട്ട് നിറയെ കുത്തുകളിട്ട് അലങ്കരിച്ച ആത്മഹത്യാ കുറിപ്പാണ് അര്‍ച്ചനയുടെ വീട്ടല്‍നിന്നു കണ്ടെടുത്തത്. കായംകുളം ആറാട്ടുപുഴ പെരുമ്പിള്ളില്‍ സ്വദേശി അര്‍ച്ചന എഴുതിയ ആത്മഹത്യാ കുറിപ്പാണു പുറത്തു വന്നത്. മാതാപിതാക്കളുടെ ആഗ്രഹം നിറവേറ്റാതെ പോയതിലാണ് അര്‍ച്ചനയ്ക്ക് ഏറെ സങ്കടം. 

ഏഴു വര്‍ഷം പ്രണയിച്ചിട്ട് വേണ്ടെന്നു വച്ച യുവാവ് തന്റെ മാതാപിതാക്കള്‍ക്കു നല്‍കിയ വാക്കു പാലിക്കാനും ഞാന്‍ മരിച്ചാല്‍ ഒരു കുഴപ്പവുമില്ലെന്ന് അറിയാമെന്നും പറഞ്ഞ ശേഷമാണ് അവള്‍ മരണത്തിന്റെ പഴം കഴിച്ചത്. അനുജത്തി നന്നായി പഠിച്ച് ജോലി വാങ്ങണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ആയിരുന്നു എന്നാണ് കുറിപ്പിലെ അവസാന വരി. 

അർച്ചനയുടെ ആത്മഹത്യ കുറിപ്പ്
ADVERTISEMENT

ആത്മഹത്യാ കുറിപ്പിന്റെ പൂര്‍ണ രൂപം: 

'എല്ലാവരും എന്നോട് ക്ഷമിക്കണം. എന്റെ അച്ഛന്റെ ആഗ്രഹം ഒന്നും നിറവേറ്റാന്‍ പറ്റിയില്ല. ആര്യ നന്നായി പഠിക്കണം. ജോലി വാങ്ങണം. അച്ഛനെയും അമ്മയെയും നീ നോക്കണം. പഠിത്തത്തില്‍ ഉഴപ്പരുത്. എല്ലാവരും പറഞ്ഞു ശ്യാമണ്ണനെ മറക്കാന്‍. എനിക്ക് പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാണ്. ശ്യാമണ്ണനും നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റുക. അവര്‍ക്ക് കൊടുത്ത വാക്ക് പാലിക്ക്. ഞാന്‍ മരിച്ചാലും നിങ്ങള്‍ക്ക് കുഴപ്പം ഇല്ല എന്ന് അറിയാം. ശ്യാമണ്ണന്‍ ഒന്നു മനസിലാക്കണം. ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു. 

ADVERTISEMENT

ഒപ്പ്.

English Summary : Archana's suicide letter

ADVERTISEMENT

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)