കൃഷ്ണൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തി
തൃശൂർ∙ ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഒറ്റപ്പാലം ചുനങ്ങാട് മൂർത്തിയേടം കൃഷ്ണൻ നമ്പൂതിരി (57) തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായിട്ടാണ് ഗുരുവായൂർ മേൽശാന്തിയാകുന്നത് | Guruvayur Sree Krishna Temple | Guruvayur | Melsanthi | Krishnan Namboothiri | Manorama Online

തൃശൂർ∙ ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഒറ്റപ്പാലം ചുനങ്ങാട് മൂർത്തിയേടം കൃഷ്ണൻ നമ്പൂതിരി (57) തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായിട്ടാണ് ഗുരുവായൂർ മേൽശാന്തിയാകുന്നത്. അപേക്ഷകരുമായി തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ച നടത്തിയതിൽ നിന്ന് 45 പേർ യോഗ്യത നേടി. ഇവരുടെ പേരുകൾ എഴുതി നറുക്കെടുത്താണ് മേൽശാന്തിയെ തീരുമാനിച്ചത്. ഉച്ചപ്പൂജയ്ക്കു ശേഷം ശ്രീകോവിലിനു മുന്നിൽ നമസ്കാര മണ്ഡപത്തിലായിരുന്നു ചടങ്ങ്.
പുതിയ മേൽശാന്തി 12 ദിവസത്തെ ഭജനത്തിനു ശേഷം 30ന് രാത്രി ചുമതലയേൽക്കും. ഒക്ടോബർ 1 മുതൽ 6 മാസമാണ് കാലാവധി. ക്ഷേത്രത്തിൽ താമസിച്ച് പുറപ്പെടാ ശാന്തിയായി പൂജകൾ നിർവഹിക്കും.
English Summary: Krishnan Namboothiri selected as Melsanthi of Guruvayur Sree Krishna Temple