ന്യൂ‍ഡൽഹി∙ കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്രസർക്കാർ. പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് കേന്ദ്രധനമന്ത്രാലയം പ്രതികരിച്ചു.

ന്യൂ‍ഡൽഹി∙ കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്രസർക്കാർ. പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് കേന്ദ്രധനമന്ത്രാലയം പ്രതികരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്രസർക്കാർ. പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് കേന്ദ്രധനമന്ത്രാലയം പ്രതികരിച്ചു. 250 കോടി യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.

കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യസഭയിൽ ജാവേദ് അലി ഖാൻ എംപിയാണ് ചോദ്യം ഉന്നയിച്ചത്. അന്വേഷണം ആരംഭിച്ചതായി ഇഡി അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

യെസ് ബാങ്കിൽ കിഫ്ബിക്ക് 268 കോടിരൂപ നിക്ഷേപമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് അവാസ്തവമാണെന്ന് ധനമന്ത്രി തോമസ് ഐസക് പിന്നീടു വ്യക്തമാക്കി. 2019-ൽ കിഫ്ബി യെസ് ബാങ്കിൽ നിക്ഷേപം നടത്തിയപ്പോൾ ട്രിപ്പിൾ എ റേറ്റിങ് ഉണ്ടായിരുന്നു.

എന്നാൽ, 2019 പകുതിയായപ്പോൾ ബാങ്കിന്റെ റേറ്റിങ് താഴാനുള്ള പ്രവണത പ്രകടമായപ്പോൾ കിഫ്ബിയുടെ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്മിറ്റി അത് തിരിച്ചറിഞ്ഞു. അവരുടെ ഉപദേശപ്രകാരം നിക്ഷേപം പുതുക്കാതെ ഓഗസ്റ്റിൽ പണം പിൻവലിച്ചുവെന്നും ധനമന്ത്രി പ്രതികരിച്ചിരുന്നു.

ADVERTISEMENT

English Summary: ED investigation against Kerala Infrastructure Investment Fund Board