വാഷിങ്ടൻ ∙ അതീവ രഹസ്യമായി നിർമിച്ച പുതുതലമുറ യുദ്ധവിമാനത്തിന്റെ പ്രോട്ടോടൈപ്പ്‌ യുഎസ് വ്യോമസേന വിജയകരമായി പരീക്ഷണപ്പറക്കല്‍ നടത്തി. വിമാന.. Sixth Generation Fighter Jet, Secret Plane, US Air Force, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ അതീവ രഹസ്യമായി നിർമിച്ച പുതുതലമുറ യുദ്ധവിമാനത്തിന്റെ പ്രോട്ടോടൈപ്പ്‌ യുഎസ് വ്യോമസേന വിജയകരമായി പരീക്ഷണപ്പറക്കല്‍ നടത്തി. വിമാനനിര്‍മാണത്തിലെ ചരിത്രം തിരുത്തിക്കുറിക്കുന്ന നിമിഷമാണെന്നാണു യുഎസ് അധികൃതര്‍ ഇതേക്കുറിച്ചു പ്രതികരിക്കുന്നത്. ചൈനയുമായുള്ള ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണു യുഎസ് ആറാംതലമുറ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടത്തിയതെന്നതു ശ്രദ്ധേയമാണ്.

ഞൊടിയിടയ്ക്കുള്ളില്‍ റഡാറുകളെ മറികടന്നു ശത്രുലക്ഷ്യങ്ങളെ തകര്‍ത്തു തരിപ്പണമാക്കാന്‍ പോന്ന അത്യാധുനിക രൂപകല്‍പനയാണ് പോര്‍വിമാനത്തിനായി ഒരുക്കിയിരിക്കുന്നത്. എയർഫോഴ്സ് അസോസിയേഷന്റെ എയർ, സ്പേസ് ആൻഡ് സൈബർ കോൺഫറൻസിന് മുന്നോടിയായി വ്യോമസേനയുടെ അക്വിസിഷൻ, ടെക്നോളജി ആൻഡ് ലോജിസ്റ്റിക്സ് വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ഡോ. വിൽ റോപ്പർ ആണു വിമാനത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചതും പറത്തിയതുമായുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ADVERTISEMENT

നെക്സ്റ്റ് ജനറേഷൻ എയർ ഡൊമിനൻസ് പദ്ധതിയുടെ ഭാഗമായാണ് ഈ യുദ്ധവിമാനവും വികസിപ്പിച്ചത്. വിമാനത്തെക്കുറിച്ചുള്ള
എല്ലാ വിവരവും രഹസ്യമായിരിക്കും. എത്ര പ്രോട്ടോടൈപ്പുകൾ തയാറാക്കിയെന്നോ ആരാണു നിർമിച്ചതെന്നോ പുറത്തുവിട്ടിട്ടില്ല. എന്നാണ്, എവിടെയാണ് വിമാനം പറത്തിയതെന്നും റോപ്പർ പറഞ്ഞില്ല. ഡിജിറ്റൽ എൻജിനീയറിങ് വഴിയാണ് വിമാനം വികസിപ്പിച്ചതെന്നു മാത്രം വ്യക്തമാക്കി.

ഈ രീതിയിലൂടെ വിമാനങ്ങളുടെ പാർട്സ് നിർമിക്കുന്നതിനെടുക്കുന്ന പ്രക്രിയകളെ മറികടക്കാൻ സാധിച്ചു. മാത്രമല്ല, ബ്ലൂപ്രിന്റ്സ് മാറ്റാനും ഡിസൈനിൽ കൂടുതൽ ബഹുമുഖമായ മാറ്റങ്ങൾ കൊണ്ടുവരാനും ഡെവലപ്പർമാർക്കു കഴിഞ്ഞു. ലോക്ഹീഡ് മാർട്ടിൻ എഫ്–35 ജോയിന്റ് സ്ട്രൈക്ക് ഫൈറ്റർ വിമാനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനിടെ യുഎസ് സൈന്യത്തിനു വൻ പ്രതീക്ഷ നൽകുന്നതാണ് വ്യോമസേനയുടെ പുതിയ ആറാം തലമുറ യുദ്ധവിമാനമെന്നാണു വിലയിരുത്തൽ.

ADVERTISEMENT

English Summary: The US Air Force has built and flown a mysterious full-scale prototype of its future fighter jet