ന്യൂഡൽഹി ∙ പാർലമെന്റിൽ കേന്ദ്രം അവതരിപ്പിച്ച മൂന്ന് കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചു. ലോക്സഭയിൽ ബില്ലിന്മേലുള്ള ചർച്ചയിൽ എതിർത്തു സംസാരിച്ച... Shiromani Akali Dal, Sukhbir Singh Badal, Harsimrat Kaur Badal, Narendra Modi Government, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാർലമെന്റിൽ കേന്ദ്രം അവതരിപ്പിച്ച മൂന്ന് കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചു. ലോക്സഭയിൽ ബില്ലിന്മേലുള്ള ചർച്ചയിൽ എതിർത്തു സംസാരിച്ച ശിരോമണി അകാലിദൾ പ്രസിഡന്റും ഹർസിമ്രത് കൗർ ബാദലിന്റെ ഭർത്താവുമായ സുഖ്ബീർ സിങ് ബാദൽ ആണ് രാജിക്കാര്യം ആദ്യം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഹർസിമ്രത് കൗർ രാജിവയ്ക്കുകയായിരുന്നു.

ശിരോമണി അകാലിദൾ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും പിന്തുണയ്ക്കുന്നതു തുടരുമെന്നും എന്നാൽ ‘കർഷക വിരുദ്ധ രാഷ്ട്രീയത്തെ’ എതിർക്കുമെന്നും സുഖ്‌ബീർ ബാദൽ പറഞ്ഞു. കാർഷിക മേഖലയിലെ വലിയ പരിഷ്കരണമാണെന്നു ബിജെപി അവകാശപ്പെടുന്ന ബില്ലുകളെച്ചൊല്ലിയാണു കേന്ദ്രമന്ത്രി രാജിവച്ചത് എന്നതു ശ്രദ്ധേയമാണ്. ബില്ലിൽ പ്രതിഷേധിച്ചു പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ സമരത്തിലാണ്.

ADVERTISEMENT

തുടക്കത്തിൽ പുതിയ നിയമങ്ങളെ പിന്തുണച്ച ശിരോമണി അകാലിദൾ, സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന രാഷ്ട്രീയമായ പ്രതിച്ഛായാ നഷ്ടം ഓർത്താണു കേന്ദ്രമന്ത്രിസഭയിൽനിന്നു മാറിനിൽക്കാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാരിനോട് അഭിപ്രായം അറിയിച്ചെങ്കിലും ബിജെപി ഉറച്ചുനിന്നതോടെ ബില്ലുകൾക്കുള്ള പിന്തുണ പിൻവലിക്കാനും പാർലമെന്റിൽ എതിർത്തു വോട്ടുചെയ്യാനും പാർട്ടി തീരുമാനിച്ചു. ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊരാളാണു ശിരോമണി അകാലിദൾ.

English summary: Union Minister Harsimrat Badal Quits Over Centres New Bills For Farmers