സൂര്യയുടെ പ്രസ്താവന ‘അനാവശ്യം’, കോടതിയലക്ഷ്യമില്ല: മദ്രാസ് ഹൈക്കോടതി
ചെന്നൈ∙ നീറ്റ് പരീക്ഷ നടത്താന്‍ അനുവദിച്ച സുപ്രീം കോടതി വിധിയെക്കുറിച്ചുള്ള തമിഴ് നടൻ സൂര്യയുടെ പരാമർശങ്ങളിൽ കോടതിയലക്ഷ്യ നടപടികൾ വേണ്ടെന്നുവച്ച് മദ്രാസ് ഹൈക്കോടതി. Actor Suriya, Madras HC, NEET, Malayala Manorama, Manorama News, Manorama Online

ചെന്നൈ∙ നീറ്റ് പരീക്ഷ നടത്താന്‍ അനുവദിച്ച സുപ്രീം കോടതി വിധിയെക്കുറിച്ചുള്ള തമിഴ് നടൻ സൂര്യയുടെ പരാമർശങ്ങളിൽ കോടതിയലക്ഷ്യ നടപടികൾ വേണ്ടെന്നുവച്ച് മദ്രാസ് ഹൈക്കോടതി. നീറ്റ് പരീക്ഷയെക്കുറിച്ചു പറഞ്ഞ പരാമർശങ്ങൾ തികച്ചും അനാവശ്യമാണെന്നും എന്നാൽ കോടതിയലക്ഷ്യ പരിധിയിൽ വരുന്നതല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
നീറ്റ് പരീക്ഷ എഴുതാനിരുന്ന തമിഴ്നാട്ടിലെ മൂന്നു വിദ്യാർഥികൾ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് സെപ്റ്റംബർ 13നാണ് കോവിഡ് വ്യാപന ഭീതിക്കിടയിലും പരീക്ഷ നടത്തുന്നതിനെതിരെ സൂര്യ പ്രസ്താവന ഇറക്കിയത്. ഇതേത്തുടർന്ന് സൂര്യയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്.എം. സുബ്രഹ്മണ്യം ആവശ്യപ്പെടുകയായിരുന്നു. നടന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് അഭിഭാഷക അസോസിയേഷനും രംഗത്തുവന്നു.
എന്നാൽ സൂര്യയെ പിന്തുണച്ച് മദ്രാസ് ഹൈക്കോടതിയിലെ തന്നെ വിരമിച്ച ആറു ജഡ്ജിമാരും രംഗത്തെത്തിയിരുന്നു. സൂര്യയെ അനുകൂലിച്ച് ചീഫ് ജസ്റ്റിസിന് കത്തെഴുതുകയും ചെയ്തു.
English Summary: Actor Suriya’s NEET remarks ‘unnecessary’ but not contempt: Madras HC