ഹർസിമ്രത് കൗറിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു; അകാലിദള് മുന്നണിയിൽ തുടരും
ന്യൂഡൽഹി∙ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രിയുമായ ഹർസിമ്രത് കൗർ ബാദലിന്റെ രാജി പ്രസിഡന്റ് റാം നാഥ് കോവിന്ദ് സ്വീകരിച്ചു. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ....| Harsimrat Kaur Badal | Manorama News

ന്യൂഡൽഹി∙ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രിയുമായ ഹർസിമ്രത് കൗർ ബാദലിന്റെ രാജി പ്രസിഡന്റ് റാം നാഥ് കോവിന്ദ് സ്വീകരിച്ചു. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചത്. നരേന്ദ്ര സിങ് ടോമറിന് കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പിന്റെ അധിക ചുമതല നൽകും.
കാർഷിക ഉൽപന്നങ്ങളുടെ വിൽപനയ്ക്കു മേലുള്ള നിയന്ത്രണങ്ങൾ നീക്കി, കർഷകർക്കു കൂടുതൽ വിപണന സാധ്യതകൾ ലഭ്യമാക്കുമെന്ന അവകാശവാദത്തോടെ കാർഷിക ഉൽപന്ന വ്യാപാര, വാണിജ്യ ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചതിനു പിന്നാലെയായിരുന്നു നാടകീയ രാജി.
ബില്ലുകൾ കർഷക വിരുദ്ധമാണെന്നു ചർച്ചയിൽ അകാലിദൾ പ്രസിഡന്റും ഹർസിമ്രത്തിന്റെ ഭർത്താവുമായ സുഖ്ബീർ സിങ് ബാദൽ ആരോപിച്ചു. മന്ത്രിസഭയിൽ നിന്നു ഹർസിമ്രത് രാജിവയ്ക്കുകയാണെന്നു പ്രസംഗത്തിനിടെ പ്രഖ്യാപിച്ച അദ്ദേഹം, തന്റെ പാർട്ടി കേന്ദ്രസർക്കാരിനു പുറത്തു നിന്നു പിന്തുണ നൽകുമെന്നും അറിയിച്ചു. തൊട്ടുപിന്നാലെ താൻ രാജിവയ്ക്കുകയാണെന്നു ഹർസിമ്രത് ട്വിറ്ററിൽ കുറിച്ചു. രാജിയുടെ കാരണങ്ങൾ നിരത്തിയ കത്ത് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയക്കുകയും ചെയ്തു.
English Summary : President accepts Harsimrat Kaur Badal’s resignation