ഭീകരര്‍ തങ്ങിയത് നിര്‍മാണ തൊഴിലാളികളായി; മുര്‍ഷിദിനെ പിടിച്ചത് പാതാളത്തുനിന്ന്
കൊച്ചി∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എറണാകുളത്തു നിന്നു അറസ്റ്റ് ചെയ്ത 3 അൽ ഖായിദ ഭീകരർ കേരളത്തിൽ നിർമാണ ജോലികൾക്കെന്ന പേരിൽ എത്തി പല സ്ഥലങ്ങളിലായി | National Investigation Agency | NIA | raid | Kerala | Bengal | Al-Qaeda | Manorama Online

കൊച്ചി∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എറണാകുളത്തു നിന്നു അറസ്റ്റ് ചെയ്ത 3 അൽ ഖായിദ ഭീകരർ കേരളത്തിൽ നിർമാണ ജോലികൾക്കെന്ന പേരിൽ എത്തി പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു. എറണാകുളം ജില്ലയിലെ പാതാളം എന്ന സ്ഥലത്തു നിന്നാണ് നിർമാണ ജോലി ചെയ്ത് വരികയായിരുന്ന മുർഷിദ് ഹസൻ പിടിയിലായത്. ഒരാളെ പെരുമ്പാവൂരിൽ നിന്നും മറ്റൊരാളെ ആലുവയിൽ നിന്നും പിടികൂടി. ഇവരുടെ അറസ്റ്റ് ഡിജിപി ലോക്നാഥ് ബെഹ്റ സ്ഥിരീകരിച്ചു. എൻഐഎ വിവരങ്ങൾ കൈമാറിയതായും ഡിജിപി അറിയിച്ചു.
കേരളത്തിലും ബംഗാളിലുമായി 12 സ്ഥലങ്ങളിൽ പുലർച്ചെയാണ് റെയ്ഡ് നടന്നത്. എറണാകുളം, ബംഗാളിലെ മുർഷിദാബാദ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 9 അൽ ഖായിദ ഭീകരരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വൻ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നു. ചിലർ ഡൽഹിയിലേക്ക് പുറപ്പെടാനിരിക്കെയാണ് പിടിയിലായത്. ആറു പേരെ ബംഗാളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
English Summary: 3 Al-Qaeda terrorists arrested as National Investigation Agency in Ernakulam