തിരുവനന്തപുരം ∙ കേരളത്തില്‍ അൽഖായിദ സാന്നിധ്യം വർധിക്കുമ്പോഴും പൊലീസിന്‍റെ ആഭ്യന്തര സുരക്ഷാ വിഭാഗം ദുർബലം. കേരളത്തിനു ഭീഷണിയാകുന്ന സംഘടനകളെയും | Al Qaeda | Al-Qaeda in Kerala | Kerala Police | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തില്‍ അൽഖായിദ സാന്നിധ്യം വർധിക്കുമ്പോഴും പൊലീസിന്‍റെ ആഭ്യന്തര സുരക്ഷാ വിഭാഗം ദുർബലം. കേരളത്തിനു ഭീഷണിയാകുന്ന സംഘടനകളെയും വ്യക്തികളെയും നിരീക്ഷിക്കാനും നടപടിയെടുക്കാനും രൂപീകരിച്ച ഇന്റേണൽ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (ഐഎസ്ഐടി) പ്രവർത്തനം നിലച്ചു.

കോളജ് അധ്യാപകന്റെ കൈവെട്ടു കേസിന്റെ സമയത്താണ് ഭീകരവാദക്കേസുകൾ അന്വേഷിക്കാൻ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. 9 പോസ്റ്റുകൾ ഇതിനുവേണ്ടി സൃഷ്ടിച്ചു. ഇന്റലിജൻസ് വിഭാഗത്തിന്റെ പിന്തുണയോടു കൂടിയായിരുന്നു ടീമിന്റെ പ്രവർത്തനം.

ADVERTISEMENT

താഴേത്തട്ടിൽനിന്നും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനും ദേശവിരുദ്ധ ലക്ഷ്യത്തോടെ നീങ്ങുന്ന സംഘടനകളെ നിരീക്ഷിച്ച് നടപടിയെടുക്കാനും ടീമിനു തുടക്കത്തിൽ കഴിഞ്ഞിരുന്നു. പിന്നീട് ഇന്റലിജൻസിന്റെ കീഴിൽനിന്നു ടീമിനെ മാറ്റി. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയപ്പോൾ ഒഴിവുകൾ നികത്താനും തയാറായില്ല.

സംസ്ഥാന ഭീകരവാദ വിരുദ്ധ സ്ക്വാഡിനു (എടിഎസ്) പ്രവർത്തിക്കാനുള്ള പിന്തുണയും അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കുന്നില്ല. ഡിഐജി അനൂപ് കുരുവിള ജോണാണ് എടിഎസ് തലവൻ. എസ്പിയുടെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ചൈത്ര തെരേസ ജോൺ ഐപിഎസിന് ഇതിന്റെ അധികച്ചുമതല നൽകിയിരിക്കുകയാണ്.

ADVERTISEMENT

ആഭ്യന്തര സുരക്ഷാ വിഭാഗത്തിലും ഐജിയും എസ്പിയും ഇല്ല. ഇന്റലിജൻസ് വിഭാഗത്തിലും ഐജി, ഡിഐജി പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഭീകരവാദ സംഘടനകൾ ആളുകളെ റിക്രൂട്ട് ചെയ്യുന്നതെന്ന വിവരം ലഭിച്ചിട്ടും പൊലീസിന്റെ പരിശോധന ദുർബലമാണ്.

ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ് കേരളത്തിൽ സമൂഹമാധ്യമങ്ങളെ മറയാക്കി അണികളെ റിക്രൂട്ട് ചെയ്യുന്നതെന്നു രഹസ്യാന്വേഷണ വിഭാഗം പറയുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, വിദ്യാഭ്യാസമില്ലാത്ത യുവാക്കളെ പലവിധ പ്രലോഭനങ്ങൾ നൽകിയാണ് സംഘടനയിലേക്ക് ആകർഷിക്കുന്നത്.

ADVERTISEMENT

Content Highlight: Al-Qaeda presence in Kerala, Kerala Police