ഗർഭ പരിശോധനയേക്കാൾ കുറഞ്ഞ സമയത്തിൽ കോവിഡ് ഫലം; തയാറെടുത്ത് വിമാനക്കമ്പനികൾ
സൂറിച്ച് / മിലൻ ∙ വിമാനത്തിൽ കയറുംമുൻപുള്ള കോവിഡ് പരിശോധനയുടെ സമയം ഗർഭിണിയാണോയെന്ന ടെസ്റ്റിനേക്കാൾ വേഗത്തിൽ നടത്താനാവുമെന്ന പ്രതീക്ഷയിൽ യൂറോപ്യൻ ... COVID Test Time, Antigen Test, Results as fast as pregnancy tests, Lufthansa, Roche, Alitalia, Malayala Manorama, Manorama Online, Manorama News

സൂറിച്ച് / മിലൻ ∙ വിമാനത്തിൽ കയറുംമുൻപുള്ള കോവിഡ് പരിശോധനയുടെ സമയം ഗർഭിണിയാണോയെന്ന ടെസ്റ്റിനേക്കാൾ വേഗത്തിൽ നടത്താനാവുമെന്ന പ്രതീക്ഷയിൽ യൂറോപ്യൻ വിമാനക്കമ്പനികൾ. കോവിഡ് കാരണം വിമാനത്തിനകത്ത് ഇരിക്കാനുള്ള ആളുകളുടെ പേടി അങ്ങനെ മാറ്റിയെടുക്കാമെന്നും സർവീസുകൾ പുനരാരംഭിക്കാമെന്നുമാണ് കമ്പനികളുടെ കണക്കുക്കൂട്ടൽ.
ഇക്കാര്യത്തിൽ സ്വിസ് മരുന്നു നിർമാതാക്കളായ റോഷുമായി ജർമനിയുടെ ലുഫ്താൻസ എയർലൈൻസ് ചർച്ച നടത്തുകയാണ്. ഇതിനായുള്ള ആന്റിജൻ പരിശോധന അടുത്തമാസം തന്നെ വികസിപ്പിച്ച് എടുക്കാൻ കഴിയുമോ എന്നാണ് ലുഫ്താൻസയുടെ ആവശ്യമെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സർവീസുകൾ നിർത്തിവച്ചതിനെത്തുടർന്ന് വൻ നഷ്ടത്തിലായ ലുഫ്താൻസ ജർമൻ സർക്കാരിന്റെ കാരുണ്യത്തിലാണ് മുന്നോട്ടുപോകുന്നത്.
റോമിൽനിന്ന് മിലനിലേക്കുള്ള രണ്ടു വിമാനങ്ങളെക്കൂടാതെ തിരിച്ചും രണ്ടു സർവീസുകള്‍ പുതിയ രീതിയിൽ പരിശോധന നടത്തി ആരംഭിക്കുമെന്ന് ഇറ്റാലിയൻ വിമാന കമ്പനിയായ എലിറ്റാലിയ അറിയിച്ചു. ടിക്കറ്റ് നിരക്കിൽ പരിശോധനയുടെ നിരക്കും ഉൾപ്പെടുത്തും. വിമാനത്താവളത്തിൽ ആരോഗ്യ പ്രവർത്തകരാകും പരിശോധന നടത്തുക. ഇവ സുരക്ഷിതവും ജനപ്രിയവുമായാൽ കൂടുതൽ ആഭ്യന്തര, രാജ്യാന്തര വിമാന റൂട്ടുകളിലേക്കും വ്യാപിപ്പിക്കും– എലിറ്റാലിയ വ്യക്തമാക്കി.
ഗർഭിണിയാണോ എന്നറിയാനുള്ള പരിശോധന പോലെ 15 മിനിറ്റിൽ താഴെയുള്ള സമയം കൊണ്ട് കോവിഡ് പരിശോധന നടത്താനാകുമെന്നാണ് പ്രതീക്ഷ. മൂക്കിൽനിന്നെടുക്കുന്ന സാംപിളാണ് പരിശോധിക്കുന്നത്. എന്നാൽ ഇവയ്ക്ക് ലബോറട്ടറികളിൽ നടത്തുന്ന മോളിക്യുലർ, പിസിആർ പരിശോധനകളുടെ അത്രയും കൃത്യതയുണ്ടാകുമോയെന്നു സംശയവുമുണ്ട്.
ഏഴ് യുഎസ് ഡോളർ ചെലവു വരുന്ന, ആരോഗ്യപ്രവർത്തകർ അല്ലാത്തവർക്കും നടത്താവുന്ന ആന്റിജൻ ടെസ്റ്റുകൾ അടുത്തയാഴ്ചയോടെ നിലവിൽ വരുമെന്ന് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ അറിയിച്ചു.
English Summary: Positive about flying? Airlines look to COVID tests that give results in minutes