കോവിഡ് പരിശോധനയില്‍ ആള്മാറാട്ടമെന്നു പരാതി; അഭിജിത്തിനെതിരെ കേസ്
തിരുവനന്തപുരം∙ കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയെന്ന പരാതിയിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിനെതിരെ പോത്തൻകോട് പൊലീസ് കേസ് എടുത്തു. ആൾമാറാട്ടം | K M Abhijith | Covid Test | KSU | false identity | Manorama Online

തിരുവനന്തപുരം∙ കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയെന്ന പരാതിയിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിനെതിരെ പോത്തൻകോട് പൊലീസ് കേസ് എടുത്തു. ആൾമാറാട്ടം, പകർച്ചവ്യാധി നിയന്ത്രണ നിയമം തുടങ്ങിയവ ചുമത്തിയാണ് കേസെടുത്തത്. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. അഭിയെന്ന പേരില്‍ പരിശോധന നടത്തിയെന്നും വ്യാജ വിലാസം നൽകിയെന്നും പരാതിയിൽ പറയുന്നു. എന്നാല്‍ പേര് തെറ്റിയത് ക്ലറിക്കല്‍ പിഴവാണെന്നും പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും അഭിജിത്ത് പ്രതികരിച്ചു.
പഞ്ചായത്തിൽ 48 പേർക്ക് കോവിഡ് പരിശോധന നടത്തിയതിൽ 19 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ കോവിഡ് സ്ഥിരീകരിച്ച കെ.എം.അഭി, തിരുവോണം എന്ന വിലാസത്തിലെത്തിയ ആളെ കണ്ടെത്താനായില്ല. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടേതാണ് വിലാസമെന്നും പരിശോധന നടത്തിയത് കെ.എം.അഭിജിത്താണെന്നും അന്വേഷണത്തിൽ വ്യക്തമായെന്നും പരാതിയിൽ പറയുന്നു.
റജിസ്റ്ററില്‍ പേര് തിരുത്താന്‍ കെ.എം.അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രോഗവ്യാപനമുണ്ടാകാന്‍ സമരം ചെയ്യുകയും പോസിറ്റീവായാല്‍ മറച്ചുവയ്ക്കുകയും ചെയ്യുന്നത് ഗുരുതര സാഹചര്യമാണ്. അഭിജിത്ത് തെറ്റ് തിരിച്ചറിഞ്ഞുവെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
English Summary: Case registered against K M Abhijith for giving false identity