വക്കീല്‍ ഫീസിനു ഭാര്യയുടെ ആഭരണങ്ങൾ വിറ്റയാള്‍ക്ക് റഫാല്‍ കരാര്‍: പരിഹസിച്ച് ട്വീറ്റ്
ന്യൂഡല്‍ഹി∙ തന്റെ പക്കല്‍ സ്വത്തൊന്നും അവശേഷിക്കുന്നില്ലെന്ന് അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ അറിയിച്ചതിനു പിന്നാലെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി | Anil Ambani, Prashant Bhushan, Manorama News, Rafale Offest Contract

ന്യൂഡല്‍ഹി∙ തന്റെ പക്കല്‍ സ്വത്തൊന്നും അവശേഷിക്കുന്നില്ലെന്ന് അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ അറിയിച്ചതിനു പിന്നാലെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്.
‘ഭാര്യയുടെ ആഭരണം വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും സ്വന്തമായി ഒന്നുമില്ലെന്നും ഒരു കാര്‍ മാത്രമാണുള്ളതെന്നുമാണ് അനില്‍ അംബാനി ലണ്ടന്‍ കോടതിയെ അറിയിച്ചത്. ഈ വ്യക്തിക്കാണ് മോദി 30,000 കോടിയുടെ റഫാല്‍ ഓഫ്സെറ്റ് കരാര്‍ നല്‍കിയിരിക്കുന്നത്’ - പ്രശാന്ത് ഭൂഷണ് ട്വിറ്ററില്‍ കുറിച്ചു.
റഫാല്‍ ഓഫ്സെറ്റ് കരാര്‍ അനില്‍ അംബാനിക്കു നല്‍കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഒരു വ്യവസായിക്കു വേണ്ടി സര്‍ക്കാര്‍ റഫാല്‍ കരാറില്‍ മാറ്റം വരുത്തിയെന്ന് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ കുറ്റപ്പെടുത്തുകയും ചെയ്തു.
ഒരു വിമാനം പോലും നിര്‍മിച്ചു നല്കാന് പരിചയമില്ലാത്ത വ്യവസായിയെ റഫാല്‍ ഇടപാടില്‍ മോദി പങ്കാളിയാക്കി. 35,000 കോടിയുടെ കടത്തിലായിരുന്ന വ്യവസായി ഇതുവഴി 45,000 കോടി ലാഭമുണ്ടാക്കി എന്നായിരുന്നു രാഹുലിന്റെ ആരോപണം.
എന്നാല്‍ റഫാല്‍ ജെറ്റ് കരാര്‍ ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായമൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു അനിലിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാല്‍ കരാര്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് റിലയന്‍സ് ഡിഫന്‍സ് ഉടമയായ അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.
English Summary: This is the guy to whom Modi gave the Rafale offset contract worth 30,000 crore! Prashant Bhushan slams Modi Government