ന്യൂഡൽഹി∙ നേർക്കുനേർ ചൈന വന്നാൽ ഉടനടി പ്രയോഗിക്കാൻ ബ്രഹ്മോസും നിർഭയും ആകാശും അടക്കമുള്ള മിസൈലുകൾ ഇന്ത്യയും വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. 500 കി.മീ ദൂരപരിധിയുള്ള ബ്രഹ്മോസ്, 800 കി.മീ ദൂരപരിധിയുള്ള നിർഭയ് തുടങ്ങിയ ക്രൂയിസ് മിസൈലുകളും സർഫസ്... Missile Deployment, India China Border Dispute, Brahmos, Nirbhay, Akash, Manorama Online, Manorama News, Malayala Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ നേർക്കുനേർ ചൈന വന്നാൽ ഉടനടി പ്രയോഗിക്കാൻ ബ്രഹ്മോസും നിർഭയും ആകാശും അടക്കമുള്ള മിസൈലുകൾ ഇന്ത്യയും വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. 500 കി.മീ ദൂരപരിധിയുള്ള ബ്രഹ്മോസ്, 800 കി.മീ ദൂരപരിധിയുള്ള നിർഭയ് തുടങ്ങിയ ക്രൂയിസ് മിസൈലുകളും സർഫസ് ടു എയർ മിസൈലായ ആകാശും അതിർത്തിയിൽനിന്ന് 40 കിലോമീറ്റർ അകലെ ലക്ഷ്യസ്ഥാനങ്ങളെ ഭേദിക്കാൻ തയാറാക്കി നിർത്തിയിരിക്കുകയാണ്.

ചൈനയുടെ സിൻജിയാങ്, ടിബറ്റൻ മേഖലകളിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) സൈന്യം വിന്യസിച്ചിരിക്കുന്ന മിസൈലുകളെ തടുക്കാനാണ് ഇന്ത്യയും ഈ മിസൈലുകളെ പുറത്തിറക്കിയിരിക്കുന്നത്. പിഎൽഎയുടെ മിസൈലുകൾക്ക് 2000 കിലോമീറ്ററോളം ദൂരപരിധിയുണ്ടെങ്കിലും ഇന്ത്യയുടെ സൂപ്പർസോണിക് ബ്രഹ്മോസ്, സബ്സോണിക് നിർഭയ്, ആകാശ് എന്നിവ മതി അവയെ തടുക്കാനെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ടിബറ്റിലെയും സിൻജിയാങ്ങിലെയും വ്യോമതാവളങ്ങളെ ലക്ഷ്യമിടാൻ ഈ മിസൈലുകൾ ധാരാളം.

ADVERTISEMENT

സുഖോയ് എസ്‌‌യു–30 എംകെഐ യുദ്ധവിമാനത്തിൽനിന്ന് വിക്ഷേപിക്കാവുന്ന തരത്തിൽ ആവശ്യമായ എണ്ണം ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യ ലഡാക്ക് മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. വേണമെങ്കിൽ കാർ നിക്കോബാർ വ്യോമതാവളത്തിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ യുദ്ധക്കപ്പലിനെയും ഇവ ലക്ഷ്യമിടും.

അതേസമയം, അക്സായ് ചിന്നിൽ മാത്രമല്ല, യഥാർഥ നിയന്ത്രണരേഖയിലെ (എൽഎസി) 3488 കിലോമീറ്റർ വരുന്ന അതിർത്തിയിലുള്ള കഷ്ഗർ, ഹോട്ടൻ, ലാസ, ന്യിൻങ്ചി മേഖലകളിലും ചൈനീസ് സേന ആയുധവ്യൂഹം വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ADVERTISEMENT

English Summary: Brahmos, Akash and Nirbhay: India rolls out its missiles to counter Chinese threat